ക്രിമിയ:റഷ്യയെ ജി 8 ല്‍ നിന്ന് പുറത്താക്കി
പാരീസ്: ക്രിമിയ പ്രശ്നത്തില്‍ റഷ്യയെ ജി 8 രാഷ്ട്രങ്ങളില്‍ നിന്ന് പുറത്താക്കി. ഫ്രാന്‍സിന്റെ വിദേശകാര്യ മന്ത്രി ലോറന്റ് ഫാബിയസ് ആണ് ഇക്കാര്യം അറിയിച്ചത്. യൂറോപ്യന്‍ യൂണിയന് രാഷ്ട്രങ്ങളുടേയും അമേരിക്കയുടേയും എതിര്‍പ്പ് അവഗണിച്ച് ക്രമിയയെ റഷ്യയുടെ ഭാഗമാക്കാന്‍ തീരുമാനിച്ചതിനെ തുടര്‍ന്നാണ് നടപടി.
ജൂണില്‍ നടക്കാനിരിക്കുന്ന ജി 8 ഉച്ചകോടിക്കുള്ള തയ്യാറെടുപ്പുകള്‍ മറ്റ് ഏഴ് രാഷ്ട്രങ്ങളും താത്കാലികമായി നിര്‍ത്തിവച്ചു. റഷ്യയെ പുറത്താക്കിയ നടപടി യൂറോപ്പ്-1 റേഡിയോയിലൂടെയാണ് ഫ്രാന്‍സ് വിദേശകാര്യ മന്ത്രി അറിയിച്ചത്.

പാശ്ചാത്യ ലോകം കടുത്ത വഞ്ചനയാണ് തങ്ങളോട് കാണിച്ചതെന്നാണ് റഷ്യന്‍ പ്രസിഡന്റ് വ്ലാഡിമിര്‍ പുട്ടിന് പുറത്താക്കല്‍ നടപടിയോട് പ്രതികരിച്ചത്. ക്രൊയേഷ്യുടെ എതിര്‍പ്പ് അവഗണിച്ച് ക്രിമിയയെ തങ്ങള്‍ക്കൊപ്പം ചേര്‍ക്കാനുളള റഷ്യന്‍ നടപടിക്കെതിരെ അമേരിക്കയും മറ്റ് യൂറോപ്യന്‍ യൂണിയന് രാഷ്ട്രങ്ങളും നേരത്തേ രംഗത്തെത്തിയിരുന്നു.
ക്രിമിയയെ റഷ്യയുടെ ഭാഗമാക്കിക്കൊണ്ടുളള തീരുമാനം പ്രസിഡന്റ് വ്ലാഡിമിര്‍ പുട്ടിന് റഷ്യന്‍ പാര്‍ലമെന്റില്‍ പ്രഖ്യാപിച്ചു. കഴിഞ്ഞ ദിവസം ക്രിമിയയില്‍ നടന്ന ഹിത പരിശോധനയില്‍ 97 ശതമാനം ജനങ്ങളും റഷ്യയുടെ ഭാഗമാകാനാണ് ഇഷ്ടപ്പെടുന്നതെന്ന് വ്യക്തമാക്കിയിരുന്നു.
റഷ്യന്‍ സൈന്യത്തിന്റെ നിയന്ത്രണത്തിലായിരുന്നു ഹിതപരിശോധന നടപടികള്‍ നടത്തിയത്. രാജ്യത്തെ 15 ലക്ഷം ജനങ്ങളാണ് വോട്ട് രേഖപ്പെടുത്തിയത്. റഷ്യന്‍ മേല്‍നോട്ടത്തില്‍ നടന്ന ഹിത പരിശോധന അംഗീകരിക്കില്ലെന്ന് അമേരിക്ക അറിയിച്ചു. റഷ്യക്കെതിരെ കടുത്ത നടപടികളുമായി മുന്നോട്ട് പോകാനാണ് അമേരിക്കയുടേയും യൂറോപ്യന്‍ യൂണിയന് രാഷ്ട്രങ്ങളുടേയും തീരുമാനം.
-
സര്‍വീസില്‍ സ്ഥിരമാകും, വാഹനം വാങ്ങാനുള്ള ആഗ്രഹം സഫലമാകും, ഭൂമിയില്‍ നിന്ന് കൂടുതല്‍ വരുമാനം, നാൾഫലം -
സ്വർണ വില ഇന്നും താഴേക്ക്; 75,000 രൂപ വരെയെങ്കിലും പവന് വരുമോ? പഴയ സ്വർണം വിൽക്കേണ്ടവർ അറിയാൻ -
ഭക്ഷണം ശ്വാസകോശത്തിൽ കുടുങ്ങി, പിന്നാലെ കുഴഞ്ഞു വീണു; കാർത്തിക് സൂര്യയ്ക്ക് സംഭവിച്ചത് -
ദേശീയപാത 66; ചർക്കള-നീലേശ്വരം, നീലേശ്വരം-തളിപ്പറമ്പ് റീച്ചുകളുടെ പ്രവർത്തനം അന്തിമഘട്ടത്തിലേക്ക് -
സ്വർണ വില ഉച്ചയ്ക്കും ഇടിഞ്ഞു; മഞ്ഞലോഹത്തിൻ്റെ കുതിപ്പ് തീർന്നോ? ഇനി വിലക്കുറവിൻ്റെ നാളുകളോ? -
''ടേബിളിലിരുന്ന പാത്രം മമ്മൂക്ക എന്റെ നേരേ നീട്ടി, വിറയാർന്ന കൈകളാൽ അത് വാങ്ങി, അത് അപൂർവ്വ സുന്ദര നിമിഷം'' -
'മൊണാലിസയെ 35 കഷണങ്ങളാക്കും'; വിവാഹത്തിൽ വിദ്വേഷ പ്രസ്താവനയുമായി സാധ്വി പ്രാചി -
അഖിൽ മാരാർ കൊട്ടാരക്കരയിലേക്കല്ല, തൃപ്പൂണിത്തുറയിൽ? അതിലും രണ്ട് അഭിപ്രായം..സാബുവിനായി ബിജെപി -
അമേരിക്കക്ക് കനത്ത തിരിച്ചടി; ഇറാഖിൽ യുഎസ് ടാങ്കർ വിമാനം തകർന്ന് വീണു -
വര്‍ക്ക് ഫ്രം ഹോമിലേക്ക് ഈ നഗരങ്ങള്‍; ബെംഗളൂരുവിലും കൊച്ചിയിലും കമ്പനികള്‍ ജീവനക്കാര്‍ക്ക് നല്കിയ നിര്‍ദേശം -
എൽദോസ് കുന്നപ്പിള്ളി കൊച്ചിയിലേക്കോ? നേമത്ത് ശബരിനാഥന്, മണ്ഡലം പിടിക്കാൻ മത്സരിപ്പിക്കണമെന്ന് മൂന്ന് എംപിമാർ -
ഹൈദരാബാദിൽ പാചകവാതക ക്ഷാമം രൂക്ഷം; ഹോസ്റ്റലുകളിൽ നിയന്ത്രണം, വർക്ക് ഫ്രം ഹോം ആവശ്യം ശക്തമാവുന്നു












Click it and Unblock the Notifications