കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ക്രിമിയ:റഷ്യയെ ജി 8 ല്‍ നിന്ന് പുറത്താക്കി

  • By Soorya Chandran
Google Oneindia Malayalam News

പാരീസ്: ക്രിമിയ പ്രശ്‌നത്തില്‍ റഷ്യയെ ജി 8 രാഷ്ട്രങ്ങളില്‍ നിന്ന് പുറത്താക്കി. ഫ്രാന്‍സിന്റെ വിദേശകാര്യ മന്ത്രി ലോറന്റ് ഫാബിയസ് ആണ് ഇക്കാര്യം അറിയിച്ചത്. യൂറോപ്യന്‍ യൂണിയന്‍ രാഷ്ട്രങ്ങളുടേയും അമേരിക്കയുടേയും എതിര്‍പ്പ് അവഗണിച്ച് ക്രമിയയെ റഷ്യയുടെ ഭാഗമാക്കാന്‍ തീരുമാനിച്ചതിനെ തുടര്‍ന്നാണ് നടപടി.

ജൂണില്‍ നടക്കാനിരിക്കുന്ന ജി 8 ഉച്ചകോടിക്കുള്ള തയ്യാറെടുപ്പുകള്‍ മറ്റ് ഏഴ് രാഷ്ട്രങ്ങളും താത്കാലികമായി നിര്‍ത്തിവച്ചു. റഷ്യയെ പുറത്താക്കിയ നടപടി യൂറോപ്പ്-1 റേഡിയോയിലൂടെയാണ് ഫ്രാന്‍സ് വിദേശകാര്യ മന്ത്രി അറിയിച്ചത്.

Cremia

പാശ്ചാത്യ ലോകം കടുത്ത വഞ്ചനയാണ് തങ്ങളോട് കാണിച്ചതെന്നാണ് റഷ്യന്‍ പ്രസിഡന്റ് വ്‌ലാഡിമിര്‍ പുട്ടിന്‍ പുറത്താക്കല്‍ നടപടിയോട് പ്രതികരിച്ചത്. ക്രൊയേഷ്യുടെ എതിര്‍പ്പ് അവഗണിച്ച് ക്രിമിയയെ തങ്ങള്‍ക്കൊപ്പം ചേര്‍ക്കാനുളള റഷ്യന്‍ നടപടിക്കെതിരെ അമേരിക്കയും മറ്റ് യൂറോപ്യന്‍ യൂണിയന്‍ രാഷ്ട്രങ്ങളും നേരത്തേ രംഗത്തെത്തിയിരുന്നു.

ക്രിമിയയെ റഷ്യയുടെ ഭാഗമാക്കിക്കൊണ്ടുളള തീരുമാനം പ്രസിഡന്റ് വ്‌ലാഡിമിര്‍ പുട്ടിന്‍ റഷ്യന്‍ പാര്‍ലമെന്റില്‍ പ്രഖ്യാപിച്ചു. കഴിഞ്ഞ ദിവസം ക്രിമിയയില്‍ നടന്ന ഹിത പരിശോധനയില്‍ 97 ശതമാനം ജനങ്ങളും റഷ്യയുടെ ഭാഗമാകാനാണ് ഇഷ്ടപ്പെടുന്നതെന്ന് വ്യക്തമാക്കിയിരുന്നു.

റഷ്യന്‍ സൈന്യത്തിന്റെ നിയന്ത്രണത്തിലായിരുന്നു ഹിതപരിശോധന നടപടികള്‍ നടത്തിയത്. രാജ്യത്തെ 15 ലക്ഷം ജനങ്ങളാണ് വോട്ട് രേഖപ്പെടുത്തിയത്. റഷ്യന്‍ മേല്‍നോട്ടത്തില്‍ നടന്ന ഹിത പരിശോധന അംഗീകരിക്കില്ലെന്ന് അമേരിക്ക അറിയിച്ചു. റഷ്യക്കെതിരെ കടുത്ത നടപടികളുമായി മുന്നോട്ട് പോകാനാണ് അമേരിക്കയുടേയും യൂറോപ്യന്‍ യൂണിയന്‍ രാഷ്ട്രങ്ങളുടേയും തീരുമാനം.

English summary
Russia suspended from G8 on Crimea issue.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X