കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

നിയമം പാലിക്കുന്നവർക്ക് മാത്രം റഷ്യയിൽ മതി; പൗരൻമാരുടെ വിവരം പുറത്തുവിട്ടൽ ഫേസ്ബുക്കിനെ വിലക്കും

റഷ്യൻ വാർത്ത വിതരണ ഏജൻസിയാണ് ഇതു സംബന്ധമായ വാർത്ത റിപ്പോർട്ട് ചെയ്തിരിക്കുന്നത്

  • By Ankitha
Google Oneindia Malayalam News

മോസ്കോ: റഷ്യൻ പൗരൻമാരുടെ വിവരങ്ങൾ പുറത്തു വിടുകയാണെങ്കിൽ ഫേസ്ബുക്കിന് അടുത്ത വർഷം മുതൽ രാജ്യത്ത് വിലക്കേർപ്പെടുത്തുമെന്ന് റഷ്യ. റഷ്യൻ സർവറുകളിൽ മാത്രമേ രാജ്യത്തെ പൗരൻമാകരുടെ വിവരങ്ങൾ സൂക്ഷിക്കാവൂ എന്ന നിയമം ഫേസ്ബുക്ക് പാലിക്കണമെന്നും അധികൃതർ അറിയിച്ചിട്ടുണ്ട്. റഷ്യൻ വാർത്ത വിതരണ ഏജൻസിയാണ് ഇതു സംബന്ധമായ വാർത്ത റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ഈ നിയമം പാലിക്കാത്തതിനെ തുടർന്ന് കഴിഞ്ഞ നവംബറിൽ ലിങ്ക്ടിനെ രാജ്യത്ത് നിന്ന് നിരോധിച്ചിരുന്നു.

വികലാംഗയായ അമ്മായിയമ്മയെ മരുമകൾ വിറകുകൊണ്ടടിച്ചു കൊന്നു; തീർന്നില്ല മരുമകളുടെ ക്രൂരത...വികലാംഗയായ അമ്മായിയമ്മയെ മരുമകൾ വിറകുകൊണ്ടടിച്ചു കൊന്നു; തീർന്നില്ല മരുമകളുടെ ക്രൂരത...

2014 ലാണ് പ്രസിഡന്റ് വ്ളാഡിമർ പുടിൻ റഷ്യൻ പൗരൻമാരുടെ വിവരങ്ങൾ റഷ്യൻ സർവറിൽ മാത്രമേ സൂക്ഷിക്കാൻ പാടുള്ളുവെന്ന നിയമം കെണ്ടുവന്നത്. 2015 ൽ ഈ നിയമനം പ്രാബല്യത്തിൽ വന്നു. ഇതോടെ റഷ്യയിൽ പ്രവർത്തിക്കുന്ന വിദേശ കമ്പനികൾ സമ്മർദത്തിലായിരിക്കുകയാണ്. സർക്കാരിന്റെ നിയമം പാലിക്കുക അല്ലെങ്കിൽ രാജ്യത്ത് പ്രവർത്തിക്കാതിരിക്കുക എന്ന മാർഗം മാത്രമേ കമ്പനികൾക്കു മുന്നിലുള്ളൂ.

facebook

ഫേസ്ബുക്ക് മാത്രമല്ല സമൂഹിക മാധ്യമങ്ങളുടെ ഗണത്തിലുള്ളത്. ഫേസ്ബുക്ക് നിരോധിച്ചാൽ രാജ്യത്തിന് ഒന്നും സംഭവിക്കില്ലെന്നും മറ്റു വഴികളുണ്ടെന്നും അധികൃതർ പറഞ്ഞു. നിയമം അംഗീകരിച്ചില്ലെങ്കിൽ ഫേസ്ബുക്കിന് വിലക്കേർപ്പെടുത്തുമെന്നും സർക്കാർ അറിയിച്ചിട്ടുണ്ട്.

English summary
Russia will block access to Facebook next year unless the social network complies with a law that requires websites which store the personal data of Russian citizens to do so on Russian servers, Russian news agencies reported on Tuesday.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X