കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മൂന്നു ലക്ഷം സൈനികര്‍, 1000 യുദ്ധ വിമാനങ്ങള്‍; ശീതയുദ്ധത്തിനു ശേഷമുള്ള ഏറ്റവും വലിയ സൈനികാഭ്യാസവുമായി റഷ്യ

  • By Desk
Google Oneindia Malayalam News

Recommended Video

cmsvideo
ഏറ്റവും വലിയ സൈനികാഭ്യാസവുമായി റഷ്യ | Oneindia Malayalam

മോസ്‌കോ: നാലു പതിറ്റാണ്ടിനു ശേഷമുള്ള ഏറ്റവും വലിയ സൈനിക പരിശീലന പരിപാടിയുമായി റഷ്യ. ശീതയുദ്ധ കാലത്തിനു ശേഷം ആദ്യമായി നടക്കുന്ന വമ്പിച്ച സൈനികാഭ്യാസത്തില്‍ മൂന്നു ലക്ഷം സൈനികരും 1000 യുദ്ധവിമാനങ്ങളും ഉള്‍പ്പെടെ അണിനിരക്കുമെന്ന് റഷ്യന്‍ പ്രതിരോധ മന്ത്രി സെര്‍ജി ഷോയ്ഗു അറിയിച്ചു. അടുത്ത മാസം നടക്കുന്ന സൈനികാഭ്യാസത്തില്‍ ചൈനയും മംഗോളിയയും പങ്കെടുക്കും. രാജ്യത്തിന്റെ സൈനികതന്ത്രങ്ങള്‍ മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായാണ് സംയുക്ത സൈനികാഭ്യാസ പരിപാടിയെന്നും പ്രതിരോധ മന്ത്രി പറഞ്ഞു.

മധ്യ, കിഴക്കന്‍ റഷ്യയില്‍ വച്ചാണു 'വോസ്തോക്-2018' എന്നു പേരിട്ടിരിക്കുന്ന സൈനികാഭ്യാസം നടക്കുന്നത്. സോവിയറ്റ് യൂനിയന്‍ നിര്‍മിച്ച യുദ്ധവിമാനത്തിന്റെ പേരാണ് വോസ്തോക്. 1981ല്‍ നാറ്റോക്കെതിരായ സോവിയറ്റ് സൈനിക തന്ത്രങ്ങളോട് ഉപമിച്ചാണു മന്ത്രി പുതിയ പരിപാടിയെ പരിചയപ്പെടുത്തിയത്. സെപ്റ്റംബര്‍ 11 മുതല്‍ 15 വരെയാണു സൈനികാഭ്യാസം. 36,000 സൈനിക ടാങ്കുകള്‍, മറ്റു യുദ്ധ വാഹനങ്ങള്‍ എന്നിവയും അഭ്യാസത്തില്‍ പങ്കെടുക്കും. പൂര്‍ണമായും ആക്രമണ സജ്ജമായിരിക്കും അഭ്യാസത്തില്‍ പങ്കെടുക്കുന്ന എല്ലാ യുദ്ധോപകരണങ്ങളുമെന്ന് പ്രതിരോധ മന്ത്രി പറഞ്ഞു. ചൈന 3200 സൈനികരെയും 900 ആയുധ യൂനിറ്റുകളും റഷ്യയിലേക്ക് അയക്കുമെന്ന് സിന്‍ഹുവ വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു.

pics


സൈനികാഭ്യാസത്തെ കുറിച്ചുള്ള റിപ്പോര്‍ട്ടുകള്‍ റഷ്യന്‍ പ്രസിഡന്റ് വ്ളാദ്മിര്‍ പുടിന്റെ വക്താവ് ദിമിത്രി പെസ്‌കോവ് സ്ഥിരീകരിച്ചു. റഷ്യക്കെതിരേ രാജ്യാന്തരതലത്തില്‍ നിലനില്‍ക്കുന്ന ആക്രമണോത്സുകവും സൗഹൃദപരമല്ലാത്തതുമായ സാഹചര്യത്തില്‍ കൂടിയാണു സൈനികാഭ്യാസം സംഘടിപ്പിക്കുന്നതെന്ന് പെസ്‌കോവ് വ്യക്തമാക്കി. അഭ്യാസത്തില്‍ ചൈനീസ് സൈന്യം പങ്കെടുക്കുന്നത് ഇരുരാജ്യങ്ങളും തമ്മില്‍ നല്ല സഹകരണത്തിലാണെന്നാണു തെളിയിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

റഷ്യയും അമേരിക്കയടക്കമുള്ള നാറ്റോ കക്ഷികളും തമ്മില്‍ സംഘര്‍ഷം നിലനില്‍ക്കുന്ന പുതിയ സാഹചര്യവും ശീതയുദ്ധകാലത്തെ അനുസ്മരിപ്പിക്കുന്നതാണ്. ഇതിനിടയിലാണു പുതിയ സൈനികാഭ്യാസമെന്നതും ശ്രദ്ധേയമാണ്. 2014ല്‍ ഉക്രൈനില്‍നിന്ന് ക്രീമിയയെ റഷ്യ പിടിച്ചെടുത്തതും കിഴക്കന്‍ ഉക്രൈനിലെ റഷ്യന്‍ അനുകൂല വിമതരെ പിന്താങ്ങുന്നതുമടക്കമുള്ള നടപടികളോട് കിഴക്കന്‍ യൂറോപ്പില്‍ സൈന്യത്തെ വിന്യസിച്ചാണ് നാറ്റോ പ്രതികരിച്ചത്. എന്നാല്‍, നാറ്റോയുടെ സൈനിക വിന്യാസം നീതീകരിക്കാനാകാത്തയും പ്രകോപനപരവുമാണെന്ന് റഷ്യ വ്യക്തമാക്കിയിട്ടുണ്ട്.

English summary
Russia will hold its biggest war games in nearly four decades next month, a massive military exercise that will also involve the Chinese and Mongolian armies
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X