സിറിയയില്‍ രക്തച്ചൊരിച്ചിലിന് അറുതി!! തുര്‍ക്കിയും റഷ്യയും കൈകോര്‍ത്തു; വെടിയൊച്ച നിലയ്ക്കും
റഷ്യന്‍ പ്രസിഡന്റ് വ്‌ളാദിമിര്‍ പുടിനും തുര്‍ക്കി പ്രസിഡന്റ് തയിപ് എര്‍ദോഗാനും തമ്മില്‍ റഷ്യന്‍ റിസോര്‍ട്ട് നഗരമായ സോച്ചിയില്‍ നടത്തിയ ചര്‍ച്ചയിലാണ് സമാധാനത്തിന്റെ വാതില്‍ തുറക്കാന്‍ തീരുമാനമായത്.
മോസ്‌കോ: ആറ് വര്‍ഷമായി തുടരുന്ന വെടിയൊച്ചകളും ബോംബ് സ്‌ഫോടന ശബ്ദങ്ങളും സിറിയയില്‍ നിലയ്ക്കുന്നു. ശാന്തമായ ഭൂമിയായി സിറിയ മാറുന്നതിന് അധിക നാള്‍ വേണ്ടി വരില്ലെന്ന് സൂചനകള്‍. സിറിയയില്‍ സമാധാന മേഖലകള്‍ രൂപീകരിക്കാന്‍ റഷ്യയും തുര്‍ക്കിയും തീരുമാനിച്ചു.
റഷ്യന്‍ പ്രസിഡന്റ് വ്‌ളാദിമിര്‍ പുടിനും തുര്‍ക്കി പ്രസിഡന്റ് തയിപ് എര്‍ദോഗാനും തമ്മില്‍ റഷ്യന്‍ റിസോര്‍ട്ട് നഗരമായ സോച്ചിയില്‍ നടത്തിയ ചര്‍ച്ചയിലാണ് സമാധാനത്തിന്റെ വാതില്‍ തുറക്കാന്‍ തീരുമാനമായത്. കസാക്കിസ്താനിലെ അസ്താനയില്‍ സിറിയന്‍ സര്‍ക്കാര്‍-പ്രതിപക്ഷ പ്രതിനിധികളും സമാധാന ചര്‍ച്ചയിലാണ്.

നാല് ലക്ഷത്തിലധികം പേരുടെ ജീവനെടുക്കുകയും അതിലേറെ പേരുടെ മരണതുല്യ ജീവിതത്തിനും കാരണമായ സിറിയന്‍ ആഭ്യന്തര യുദ്ധം തുടങ്ങിയിട്ട ആറ് വര്‍ഷം പിന്നിട്ടു. രാജ്യത്ത് സമാധാനം പുലരാന്‍ പോകുന്നുവെന്ന സൂചനകാണ് ഇപ്പോള്‍ ലഭിക്കുന്നത്.

സംഘര്‍ഷം ഇല്ലാതാക്കാന്‍ ചില നിര്‍ദേശങ്ങള്‍ തുര്‍ക്കിയും റഷ്യയും മുന്നോട്ട് വച്ചിട്ടുണ്ട്. ഇക്കാര്യം അസ്താനയില്‍ നടക്കുന്ന ചര്‍ച്ചയില്‍ വിഷയമാണ്. അവര്‍ ഇക്കാര്യം അംഗീകരിച്ചാല്‍ സിറിയയില്‍ വെടിയൊച്ച നിലയ്ക്കുമെന്നാണ് സൂചനകള്‍.

യുദ്ധം നടക്കാത്ത പ്രദേശങ്ങള്‍, വെടിയൊച്ച കേള്‍ക്കാത്ത സുരക്ഷിത കേന്ദ്രങ്ങള്‍ എന്നിവ സിറിയയില്‍ രൂപീകരിക്കുകയാണ് തങ്ങളുടെ ലക്ഷ്യമെന്ന് എര്‍ദോഗാനും പുടിനും വ്യക്തമാക്കി. സിറിയന്‍ സര്‍ക്കാരിനെ പിന്തുണയ്ക്കുന്നവരാണ് റഷ്യ. തുര്‍ക്കിയാവട്ടെ പ്രതിപക്ഷത്തേയും.

ഓരോപ്രദേശങ്ങളും സമാധാനത്തിലേക്ക് തിരിച്ചുകൊണ്ടുവരാനാണ് തുര്‍ക്കിയുടെയും റഷ്യയുടെയും തീരുമാനം. ക്രമേണ രാജ്യത്ത് പൂര്‍ണമായും സമാധാനം പുലരും. പക്ഷേ, ഇവരുടെ നിര്‍ദേശങ്ങള്‍ അസ്താന ചര്‍ച്ചയില്‍ അംഗീകരിച്ചാലേ കാര്യങ്ങള്‍ എളുപ്പമാകൂ.

തുര്‍ക്കിയുടെയും റഷ്യയുടെയും സൈനിക ഇടപെടലുള്ള രാജ്യമാണ് സിറിയ. ഈ രണ്ടു രാജ്യങ്ങളും ഐക്യത്തോടെ തീരുമാനമെടുക്കുന്നത് ആദ്യമായാണ്. അക്കാര്യം സര്‍ക്കാരും പ്രതിപക്ഷവും അംഗീകരിച്ചാല്‍ രാജ്യം ഏറെ കുറെ സുരക്ഷിതമാകുമെന്നതില്‍ തര്‍ക്കമില്ല.

ചര്‍ച്ച രണ്ടു ദിവസമായി അസ്താനയില്‍ തുടങ്ങിയിട്ട്. അതിനിടെ ബുധനാഴ്ച ചര്‍ച്ചയില്‍ നിന്നു പ്രതിപക്ഷ പ്രതിനിധികള്‍ ഇറങ്ങിപ്പോയിരുന്നു. പ്രതിപക്ഷ കക്ഷികള്‍ക്ക് സ്വാധീനമുള്ള തുര്‍ക്കി പ്രദേശങ്ങളില്‍ സൈന്യം വ്യോമാക്രമണം നടത്തിയതാണ് ചര്‍ച്ചയില്‍ നിന്ന് ഇറങ്ങിപ്പോകാന്‍ കാരണം.

പക്ഷേ വ്യാഴാഴ്ച വീണ്ടും ഇരുവരും ചര്‍ച്ചയ്ക്ക് തയ്യാറായിട്ടുണ്ട്. എന്നാല്‍ പ്രതിപക്ഷ പ്രതിനിധികള്‍ ചര്‍ച്ച നടക്കുന്ന സ്ഥലത്തേക്ക് എത്തിയിട്ടില്ലെന്ന് റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്തു. അവര്‍ വരുമെന്ന് അറിയിച്ചിട്ടുണ്ട്.

റഷ്യയുടെ പ്രതിനിധിയും അസ്താനയിലെ യോഗത്തില്‍ പങ്കെടുക്കുന്നുണ്ട്. ഇവര്‍ നാലിന സമാധാന പദ്ധതി മുന്നോട്ട് വച്ചു. യുദ്ധം നടക്കാത്ത മേഖല, ഭീകരര്‍ക്ക് സ്വാധീനമുള്ള മേഖല, സൈന്യത്തിന്റെ നിയന്ത്രണത്തിലുള്ളത്, പ്രതിപക്ഷ കക്ഷികളുടെ നിയന്ത്രണത്തിലുള്ളത് എന്നിങ്ങനെയാണ് തിരിച്ചിട്ടുള്ളത്.

ഐക്യരാഷ്ട്ര സഭ ഭീകരപട്ടികയില്‍ ഉള്‍പ്പെടുത്തിയ ഐസിസ്, ജാബത്തുല്‍ നുസ്‌റ എന്നീ സംഘങ്ങള്‍ക്കെതിരായ ആക്രമണങ്ങള്‍ ഇനിയും തുടരുമെന്ന് പുടിന്‍ പറഞ്ഞു. ഇരുവിഭാഗവും സമധാന മേഖലയായി പ്രഖ്യാപിച്ച കേന്ദ്രങ്ങളില്‍ റഷ്യയും സിറിയന്‍ സര്‍ക്കാര്‍ സൈന്യവും ബോംബിടില്ല.

ഈ നിര്‍ദേശം അസ്താന യോഗം അംഗീകരിച്ചാല്‍ ഇരുവിഭാഗവും വെടിനിര്‍ത്തല്‍ കരാര്‍ പ്രഖ്യാപിക്കും. സമാധാന മേഖലയായി പ്രഖ്യാപിച്ച സ്ഥലത്തേക്ക് അന്താരാഷ്ട്ര സന്നദ്ധ സംഘടനകള്‍ക്ക് പ്രവേശിക്കാനും സഹായ പ്രവര്‍ത്തനങ്ങള്‍ നടത്താനും സൗകര്യമൊരുക്കാനും നിര്‍ദേശം മുന്നോട്ട് വച്ചിട്ടുണ്ട്. പക്ഷേ, മുമ്പ് പ്രഖ്യാപിച്ച വെടിനിര്‍ത്തല്‍ കരാറുകള്‍ ലംഘിക്കപ്പെട്ടിരുന്നു എന്നത് ആശങ്കക്കിടയാക്കുന്നു.












Click it and Unblock the Notifications