Get Updates
Get notified of breaking news, exclusive insights, and must-see stories!

റഷ്യക്കെതിരെ ആയുധമെടുത്ത് യുക്രൈന്‍ ബ്യൂട്ടി കീന്‍, ഒപ്പം പാര്‍ലമെന്റ് അംഗങ്ങള്‍, പുടിനെതിരെ പെണ്‍പട

കീവ്: റഷ്യന്‍ ആക്രമണത്തെ ഇതുവരെ കാണാത്ത തരത്തില്‍ നേരിടുകയാണ് യുക്രൈന്‍. പെണ്‍പടയുടെ വലിയൊരു നിരയാണ് യുക്രൈനുള്ളത്. പലരും ആദ്യമായി ആയുധമെടുക്കുന്നവരാണ്. രാഷ്ട്രീയ നേതാക്കളും ബ്യൂട്ടി കീനും വരെ പോരാടാന്‍ ഇറങ്ങിയിരിക്കുകയാണ്. യുക്രൈന്‍ എംപി കിരാ റുഡി ഈ സേനയെ യുദ്ധത്തിനായി സജ്ജമാക്കുന്നുണ്ട്. മറ്റൊരു എംപിയായ ലെസിയ വാസിലിങ്കോ വിദേശികളോട് യുക്രൈന്റെ പ്രതിരോധ സേനയ്‌ക്കൊപ്പം ചേരാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. യുക്രൈന്‍ ഒരു സമ്പൂര്‍ണ യുദ്ധത്തില്‍. നിങ്ങള്‍ക്ക് പരിശീലനം നല്‍കാനും കാര്യങ്ങള്‍ പറഞ്ഞ് തരാനും നിങ്ങള്‍ക്ക് ആരുമുണ്ടാവില്ല. എല്ലാവരും അവരുടെ ടാസ്‌കില്‍ തിരക്കിലാണെന്നും ലെസിയ വസിലെങ്കോ പറയുന്നു.

1

യുക്രൈനിലെ ടെറിടോറിയല്‍ ഡിഫന്‍സിന്റെ അന്താരാഷ്ട്ര സൈനിക വിഭാഗം റഷ്യക്കെതിരെ പോരാട്ടം നടത്തുന്നുണ്ട്. ഇത് വിദേശകളുടെ സൈനിക ട്രൂപ്പാണിത്. റഷ്യക്കെതിരെ ആര്‍ക്ക് വേണമെങ്കിലും പോരാടാന്‍ വേണ്ടിയാണ് ഇത് രൂപീകരിച്ചത്. ഓരോ രാജ്യത്തെയും യുക്രൈന്‍ എംബസികളില്‍ അവിടെയുള്ള പൗരന്മാര്‍ക്ക് രജിസ്റ്റര്‍ ചെയ്യാം. പുരുഷനോ സ്ത്രീയോ ആവട്ടെ, ആര്‍ക്ക് വേണമെങ്കില്‍ ഈ പോരാട്ടത്തിന്റെ ഭാഗമാകാം. ഇവരുടെ പിന്തുണയില്ലാതെ യുക്രൈന് നിലനില്‍ക്കാനാവില്ലെന്ന് എംപി ലെസിയ വസിലെങ്കോ പറഞ്ഞു. സോഷ്യല്‍ മീഡിയയില്‍ ആകെ സ്ത്രീകള്‍ ധാരാളമായി യുക്രൈന്‍ സേനയില്‍ ചേരുന്നത് വൈറലായി മാറിയിരിക്കുകയാണ്.

പാര്‍ലമെന്റ് അംഗമായ കിരാ റുഡിക്കിന്റെ ഒരു ട്വറ്റ് നേരത്തെ വൈറലായിരുന്നു. താന്‍ കലാഷ്‌നിക്കോവ് തോക്കുകള്‍ ഉപയോഗിക്കാന്‍ പഠിച്ചെന്നും, ദിസങ്ങള്‍ മുമ്പ് തന്റെ മനസ്സില്‍ പോലും ഇല്ലാതിരുന്ന കാര്യമാണതെന്നും റുഡിക്ക് പറയുന്നു. യുക്രൈനിലെ പുരുഷന്മാരെ പോലെ, നമ്മുടെ സ്ത്രീകളും ഈ രാജ്യത്തെ സംരക്ഷിക്കുമെന്ന് അവര്‍ കുറിച്ചു. കലാഷ്‌നിക്കോവുമേന്തി നില്‍ക്കുമ്പോള്‍ തനിക്ക് അഭിമാനം തോന്നുന്നുവെന്ന് അവര്‍ പറഞ്ഞു. യുദ്ധം തുടങ്ങിയപ്പോള്‍ താനാകെ രോഷത്തിലായിരുന്നു. യുക്രൈനെ എന്താണ് പുടിന്‍ ആക്രമിച്ചതെന്ന് എനിക്കിപ്പോഴും മനസ്സിലായിട്ടില്ല. താന്‍ ടൗണ്‍ വിടേണ്ടി വന്നു, തന്റെ കുടുംബം ഭീഷണി നേരിടുന്നു. ഇതെല്ലാം പുടിന്‍ എന്ന ഭ്രാന്തനായ ഏകാധിപതി കാരണമാണെന്നും കിര പറഞ്ഞു.

എന്ത് വന്നാലും റഷ്യക്കെതിരെ പോരാടും. ഇത് എന്റെ രാജ്യമാണ്. എന്റെ കുട്ടികള്‍ക്ക് ഇവിടെ ജീവിക്കണം. അത് ഞാന്‍ പടുത്തുയര്‍ത്തുന്നത് വ്‌ളാദിമിര്‍ പുടിന് വേണ്ടിയല്ലെന്നും കിര റുഡിക്ക് പറഞ്ഞു. മുന്‍ യുക്രൈന്‍ ബ്യൂട്ടി ക്യൂന്‍ അനസ്‌തേഷ്യ ലെന്നയും സൈന്യത്തില്‍ ചേര്‍ന്നു. 2015ലെ മിസ് ഗ്രാന്‍ഡ് ഇന്റര്‍നാഷണര്‍ ബ്യൂട്ടി കണ്‍ടെസ്റ്റില്‍ യുക്രൈനെ പ്രതിനിധീകരിച്ചവരാണ് ലെന്ന. തോക്കുമേന്തി നില്‍ക്കുന്ന ചിത്രവും അനസ്‌തേഷ്യ പങ്കുവെച്ചിട്ടുണ്ട്. സുന്ദരി പട്ടങ്ങളൊക്കെ തല്‍ക്കാലം മാറി നില്‍ക്കട്ടെ എന്ന് പറഞ്ഞാണ് അനസ്‌തേഷ്യ ലെന്ന യുദ്ധരംഗത്തേക്ക് ഇറങ്ങിയത്. കീവില്‍ അടക്കം സാധാരണക്കാര്‍ ആയുധങ്ങള്‍ എടുത്ത് തെരുവില്‍ ഇറങ്ങുകയാണ്. ഇവര്‍ക്കെല്ലാം ആയുധം നല്‍കാനും യുക്രൈന്‍ സര്‍ക്കാര്‍ തയ്യാറാണ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+