റഷ്യന്‍ സൈന്യം യുക്രൈന്‍ തലസ്ഥാനത്തേക്ക്; സൈനിക വിമാനം തകര്‍ന്നുവീണു
മോസ്‌കോ: യുദ്ധം തുടങ്ങി മണിക്കൂറുകള്‍ പിന്നിടുമ്പോള്‍ റഷ്യന്‍ സൈന്യം യുക്രൈന്‍ തലസ്ഥാനത്തേക്ക് മുന്നേറുന്നു. റഷ്യയ്ക്ക് തിരിച്ചടി നല്‍കാന്‍ ഇടപെടില്ലെന്ന് നാറ്റോ സേന വ്യക്തമാക്കിയതോടെ യുക്രൈന്‍ ഒറ്റപ്പെട്ടു. പിന്തുണയുമായി അമേരിക്കയുണ്ടെങ്കിലും നേരിട്ടുള്ള ആക്രമണത്തിന് യുഎസ് സൈന്യത്തിന് സാധിച്ചേക്കില്ല. യുക്രൈന്‍ സൈന്യത്തിന് ആയുധം നല്‍കിയും റഷ്യയ്‌ക്കെതിരെ ഉപരോധം പ്രഖ്യാപിച്ചും സാന്നിധ്യം ശക്തമാക്കാനാണ് ജോ ബൈഡന്റെ ശ്രമം. എന്നാല്‍ ഉപരോധം റഷ്യ കാര്യമാക്കുന്നില്ല. റഷ്യയെ യൂറോപ്യന്‍ രാജ്യങ്ങള്‍ക്ക് ആവശ്യമുള്ളതിനാല്‍ നേരിട്ടുള്ള യുദ്ധത്തിന് യൂറോപ്പ്യന്‍ രാജ്യങ്ങള്‍ വിമുഖത കാണിക്കുകയാണ്. റഷ്യയെ പിണക്കുന്നത് ഗുണം ചെയ്യില്ല എന്നാണ് യൂറോപ്പിലെ നേതാക്കളുടെ പൊതുവികാരം. ഇതിന്റെ ഫലമാണ് നാറ്റോയുടെ വിട്ടുനില്‍ക്കല്‍.

അതേമസയം, റഷ്യന്‍ സൈന്യം ശക്തമായ കര-വ്യോമ ആക്രമണം തുടരുകയാണ്. യുക്രൈന്‍ സൈന്യം സാധ്യമാകുന്ന രീതിയില്‍ തിരിച്ചടിക്കുന്നുണ്ട്. ഇരുഭാഗത്തും നഷ്ടം സംഭവിക്കുന്നുണ്ടെങ്കിലും വലിയ നഷ്ടം യുക്രൈനിലാണ്. അതിനിടെയാണ് റഷ്യന്‍ സൈന്യം യുക്രൈന്‍ തലസ്ഥാനത്തേക്ക് വരുന്നത്. സര്‍ക്കാര്‍ കേന്ദ്രങ്ങള്‍ക്ക് നേരെ റഷ്യന്‍ സേന ആക്രമണം നടത്തുന്നു എന്നാണ് യുക്രൈന്‍ അതിര്‍ത്തി സേന പറയുന്നത്.
യുക്രൈന്‍ തലസ്ഥാനമായ കീവിലേക്ക് നിരവധി ഹെലികോപ്റ്ററുകള്‍ താഴ്ന്ന് പറന്നുവരുന്നു എന്ന് എഎഫ്പി റിപ്പോര്‍ട്ട് ചെയ്തു. യുക്രൈന്റെ വ്യോമ താവളങ്ങള്‍ റഷ്യന്‍ സേന ആക്രമിച്ചതിന് പിന്നാലെയാണ് ഈ റിപ്പോര്‍ട്ട്. യുക്രൈനിലെ കരിങ്കടല്‍ തുറമുഖ നഗരമായ ഉഡേസയിലെ പട്ടാള ക്യാമ്പില്‍ റഷ്യന്‍ സൈന്യം ബോംബിട്ടു. 18 പേരാണ് ഇവിടെ കൊല്ലപ്പെട്ടത്. ഇതില്‍ പത്ത് പേര്‍ സ്ത്രീകളാണ്.
യുക്രൈനെ നാറ്റോ സഖ്യത്തില്‍ ഉള്‍പ്പെടുത്താന്‍ അമേരിക്ക ശ്രമം നടത്തുന്നുണ്ട്. എന്നാല്‍ ചൈനയെ ഉപയോഗിച്ച് ഇതിന് വിലക്കിട്ടിരിക്കുകയാണ് റഷ്യ. നാറ്റോ രാജ്യമല്ലാത്തതിനാല്‍ യുക്രൈനില്‍ നാറ്റോ സേന വേഗത്തില്‍ ഇടപെടുന്നുമില്ല. സൈനികമായി ഇടപെടില്ലെന്ന് നാറ്റോ അറിയിച്ചിട്ടുണ്ട്. ചര്‍ച്ചയിലൂടെ റഷ്യയെ പിന്തിരിപ്പിക്കാനാണ് ഐക്യരാഷ്ട്രസഭയുടെ ശ്രമം. ഇന്ത്യയുള്‍പ്പെടെയുള്ള രാജ്യങ്ങളുടെ സഹായം യുക്രൈന്‍ ഇക്കാര്യത്തില്‍ ആവശ്യപ്പെട്ടിരിക്കുകയാണ്. അതിനിടെയാണ് യുക്രൈന്‍ തലസ്ഥാമായ കീവില്‍ യുദ്ധവിമാനം തകര്‍ന്നുവീണത്. 14 പേരാണ് ഈ വിമാനത്തിലുണ്ടായിരുന്നത്. അഞ്ച് പേര്‍ കൊല്ലപ്പെട്ടു എന്നാണ് പ്രാഥമിക വിവരം.
അതേസമയം, യുക്രൈനില്‍ 20000ത്തോളം ഇന്ത്യക്കാരുണ്ടെന്നാണ് കരുതുന്നത്. 2300ലധികം മലയാളികളും ഇതില്‍പ്പെടും. ഇവരെ എങ്ങനെ നാട്ടിലെത്തിക്കുമെന്ന് ആലോചിച്ചുവരികയാണ്. പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രത്യേക യോഗം വിളിച്ചിട്ടുണ്ട്. ഖത്തര്‍ വഴി ഇന്ത്യക്കാരെ നാട്ടിലെത്തിക്കാനുള്ള ആലോചനയും നടക്കുന്നുണ്ട്. എല്ലാവരെയും നാട്ടിലെത്തിക്കുമെന്നാണ് കേന്ദ്ര സര്‍ക്കാര്‍ പറയുന്നത്. നേരത്തെ നാട്ടിലേക്ക് തിരിക്കാന്‍ നിരവധി പേര്‍ കീവിലെത്തിയിരുന്നു. യുദ്ധം തുടങ്ങിയതോടെ വ്യോമ പാത നിരോധിച്ചു. ഇതോടെ താമസസ്ഥലത്തേക്ക് മടങ്ങാന്‍ ഇന്ത്യക്കാര്‍ക്ക് നിര്‍ദേശം ലഭിക്കുകയായിരുന്നു.












Click it and Unblock the Notifications