യുക്രൈൻ - റഷ്യ ഉഗ്ര യുദ്ധം; യുക്രൈന്റെ തലസ്ഥാന നഗരമായ കീവിൽ കർഫ്യൂ പ്രഖ്യാപിച്ചു
കീവ്: യുക്രൈന്റെ തലസ്ഥാന നഗരമായ കീവിൽ കർഫ്യൂ പ്രഖ്യാപിച്ചു. യുക്രൈൻ സമയം വൈകിട്ട് 5 മണി മുതൽ രാവിലെ എട്ടുമണി വരെയാണ് കർഫ്യൂ പ്രഖ്യാപിച്ചിരിക്കുന്നത്. നഗരത്തെ കർശനമായ കർഫ്യൂവിന് കീഴിലാക്കുന്നു. നിയമ ലംഘകരെ ശത്രുക്കൾ ആയി കണക്കാക്കുമെന്നും കീവ് മേയർ വിറ്റാലി ക്ലിഷ്‌കോ പ്രസ്താവിച്ചു.
കീവ് പിടിച്ചെടുക്കാനുളള റഷ്യൻ സൈന്യത്തിന്റെ ശ്രമം യുക്രൈൻ സൈന്യം തടഞ്ഞുവെന്നും യുക്രൈൻ പ്രസിഡന്റ് വോളോഡിമർ സെലെൻസ്‌കി പറഞ്ഞു. യുക്രൈനിൽ നിന്ന് തന്നെ പുറത്താക്കാനുളള റഷ്യയുടെ ശ്രമം പരാജയപ്പെട്ടതായും സെലെൻസ്‌കി കൂട്ടി ചേർത്തു. അതേസമയം, യുദ്ധം തടയാൻ വ്‌ളാഡിമിർ പുടിനോട് അപേക്ഷിക്കാൻ സെലെൻസ്‌കി റഷ്യക്കാരോട് അഭ്യർത്ഥിച്ചു.

അതേസമയം, യുക്രൈൻ സൈനികരുടെ ചെറുത്ത് നിൽപ്പ് ഉണ്ടായിട്ടും 30 കിലോമീറ്റർ അകലെയാണ് റഷ്യ സൈന്യം എത്തിയതെന്ന് യുകെ പ്രതിരോധ മന്ത്രാലയത്തിന്റെ റിപ്പോർട്ട് ഉണ്ടായിരുന്നു. എന്നാൽ, ഇതിന് ഇടയിലാണ് സെലെൻസ്‌കിയുടെ പ്രസ്താവന പുറത്ത് വന്നത്. എന്നാൽ, തന്റെ രാജ്യത്തെ ആക്രമിച്ചതിന് റഷ്യയെ ശിക്ഷിക്കുന്നതിനായി ജർമ്മനിയോടും ഹംഗറിയോടും സെലെൻസ്കി അഭ്യർത്ഥിച്ചു.
തെക്കൻ നഗരമായ ഒഡീസ, വടക്ക് കിഴക്കൻ നഗരമായ ഖാർകീവ്, തലസ്ഥാനമായ കീവ് എന്നിവടങ്ങളിൽ റഷ്യ സൈന്യം ആക്രമം നടത്തയതായി സെലെൻസ്കി പറഞ്ഞു. പടിഞ്ഞാറൻ നഗരമായ ലിവിവ്, പടിഞ്ഞാറൻ, മധ്യ യുക്രൈൻ, മറ്റ് നഗരങ്ങൾ എന്നിവിടങ്ങളിൽ റഷ്യ വ്യോമാക്രമണം നടത്തിയതായി അദ്ദേഹം പറഞ്ഞു.
അതേസമയം, യുക്രൈനും റഷ്യയും തമ്മിലുളള യുദ്ധം നീണ്ടുനിൽക്കുമെന്ന് ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോൺ വ്യക്തമാക്കി. ദൈർഘ്യമേറിയ യുദ്ധത്തിന് ലോകം ഒരുങ്ങിയിരിക്കണം. നിലവിൽ പ്രതിസന്ധി ഘട്ടം തുടരുകയാണെന്നും അദ്ദേഹം വ്യക്തമാക്കി. യുദ്ധം നിലനിൽക്കും. നിലവിൽ ഉണ്ടായിരിക്കുന്ന ഈ പ്രതിസന്ധികൾ എല്ലാം നിലനിൽക്കും. ഇതിനൊപ്പം ഉണ്ടാകുന്ന പ്രതിസന്ധികൾ മറ്റ് പ്രത്യാഘാതങ്ങൾ സൃഷ്ടിക്കും. എല്ലാപേരും തയ്യാറായി ഇരിക്കണമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി. റഷ്യൻ പ്രകോപന പശ്ചാത്തലത്തിൽ പാരിസ് അഗ്രകൾച്ചർ ഫെയറിലേക്കുള്ള ഇമ്മാനുവൽ മാക്രോണിന്റെ സന്ദർശനം വെട്ടിച്ചുരുക്കി.
എന്നാൽ, രണ്ടാം ലോക മഹായുദ്ധത്തിന് ശേഷം ഒരു യൂറോപ്യൻ രാജ്യത്തിന് നേരെ ഉണ്ടായ ഏറ്റവും വലിയ ആക്രമണമാണ് ഇത്. റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമിർ പുടിൻ യുദ്ധം യുക്രൈനുമായി യുദ്ധം പ്രഖ്യാപിച്ചിക്കുകയായിരുന്നു. തുടർന്ന് റഷ്യ ഉക്രൈനെ ആക്രമിച്ചു. യുദ്ധത്തിന്റെ ആദ്യ ദിവസം തന്നെ 137 പേർ കൊല്ലപ്പെട്ടിരുന്നു. നൂറിലധികം പേർ ഇന്നലെ മരിച്ചു. എന്നാൽ, ഇന്ന് 198 പേർ കൊല്ലപ്പെട്ടതായി യുക്രൈൻ അറിയിച്ചിരുന്നു. മരിച്ചവരിൽ 3 കുട്ടികളും ഉൾപ്പെടുന്നു. 1000 അധികം പേർക്ക് പരിക്ക് പറ്റി.
റഷ്യ ടാങ്കുകൾ ഉൾപ്പെടെ ഉപയോഗിച്ചായിരുന്നു റഷ്യ ആക്രമം അഴിച്ച് വിട്ടത്. റഷ്യൻ കരസേന ഉക്രൈന്റെ വടക്ക്, വടക്ക് കിഴക്ക് പ്രദേശങ്ങളിൽ നിന്ന് ഉക്രെയ്ൻ തലസ്ഥാനമായ കൈവിൽ എത്തിയെന്നും ആക്രമം ആഴിച്ചു വിട്ടെന്നും റിപ്പോർട്ടുകൾ ഉണ്ടായി. ഇത് പോരാട്ടം കൂടുതൽ വഷളാകാൻ കാരണമായി. റഷ്യൻ സൈന്യം ഉക്രൈനെതിരെ ശക്തമായ ആക്രമണങ്ങൾ നടത്തി. കരയിലൂടെയും ആകാശത്തിലൂടെയും അനുനിമിഷം ആക്രമം ഉണ്ടായി. ഈ ആക്രമം ഉക്രെയ്നിന്റെ പ്രതിരോധത്തെ തകർത്ത് കളഞ്ഞു. നേരം പുലരുന്നതിന് മുൻപ് കൈവിലുടനീളം സ്ഫോടനങ്ങളും വെടിയൊച്ചകളും മുഴങ്ങി.
യുക്രൈൻ തലസ്ഥാനത്തിന്റെ മറ്റ് പ്രദേശത്ത് റഷ്യൻ ചാരന്മാരുടെ സാന്നിധ്യമുണ്ടെന്ന് .യുക്രൈൻ സൈന്യം അവകാശപ്പെട്ടു. ഇതിന് പിന്നാലെ, യുക്രൈൻ പ്രസിഡന്റ് സെലെൻസ്കി മുഴുവൻ സമൂഹത്തോട് അഭ്യർത്ഥനകൾ നടത്തിയിരുന്നു. ഈ പ്രശ്നത്തിൽ ഇടപെടാനും തന്റെ രാജ്യത്തെ സഹായിക്കാനും ഉക്രൈൻ അമേരിക്കയോട് ആവിശ്യപ്പെട്ടിരുന്നു. അതേസമയം, യുദ്ധം തലസ്ഥാന നഗരമായ കീവിൽ നിന്ന് യുക്രൈന്റെ പടിഞ്ഞാറൻ പ്രദേശത്തേയ്ക്ക് ഇന്ന് നീങ്ങി. കീവ് പിടിക്കാനായിരുന്നു റഷ്യയുടെ ലക്ഷ്യം. എന്നാൽ, പടിഞ്ഞാറൻ മേഖലയിലേക്കും ആക്രമം അഴിച്ചു വിടുകയായിരുന്നു.












Click it and Unblock the Notifications