'24-ന് യുക്രൈൻ ഉണർന്നത് റഷ്യൻ പ്രഖ്യാപനം കേട്ടാണ്'; യുദ്ധത്തിൽ അപലിപിച്ച് ഒലീന സെലെന്‍സ്‌കയുടെ കത്ത്
കീവ്: യുക്രൈൻ - റഷ്യ അധിനിവേശത്തിൽ അപലപിച്ച് യുക്രൈൻ പ്രഥമ വനിതയുടെ കത്ത്. യുക്രൈനിലെ സാധാരണക്കാരെ റഷ്യ കൂട്ടക്കൊല ചെയ്യുന്നു. യുക്രൈൻ റഷ്യയുടെ ഈ അക്രമത്തെ തടയുകയാണ്.
യുക്രൈന്‍ പ്രസിഡന്റ് വൊളോദിമിര്‍ സെലെന്‍സ്‌കിയുടെ ഭാര്യ ഒലീന സെലെന്‍സ്‌കയാണ് അപലിപിച്ച് രംഗത്ത് എത്തിയത്. ആഗോള മാധ്യമങ്ങള്‍ക്കാണ് തുറന്ന കത്തുമായി എഴുതിയത്. കുട്ടികളുള്‍പ്പെടെയുള്ളവരെ റഷ്യ ഇരകളാക്കുന്നു.
എന്നാൽ, റഷ്യ അഴിച്ചു വിട്ട യുദ്ധം നിയന്ത്രിക്കും. ക്രെംലിന്‍ പിന്തുണയുള്ള പ്രചാരണ ഔട്ട്ലെറ്റുകളില്‍ നിന്നുള്ള ഉറപ്പുകള്‍ ഉണ്ടായിരുന്നു. എന്നാൽ, ഇതിനെ ഒരു 'സ്‌പെഷ്യല്‍ ഓപ്പറേഷന്‍' എന്നാണ് റഷ്യ വിളിക്കുന്നെന്നും ഒലീന കത്തിൽ പറയുന്നു.

യുക്രൈനിൽ ഒരാഴ്‌ച മുമ്പ് സംഭവിച്ചത് വിശ്വസിക്കാൻ വയ്യാത്ത സംഭവങ്ങളാണ്. യുക്രൈൻ സമാധാനപരമായിരുന്നു. നമ്മുടെ നഗരങ്ങളിലെയും പട്ടണങ്ങളിലെയും ഗ്രാമങ്ങളിലെയും ജീവിതങ്ങൾ നല്ലതായിരുന്നു. ഫെബ്രുവരി 24 - ന് യുക്രൈൻ ഉണർന്നത് റഷ്യൻ അധിനിവേശത്തിന്റെ പ്രഖ്യാപനം കേട്ടാണ്. മിസൈൽ ലോഞ്ചറുകൾ യുക്രൈൻ നഗരങ്ങളെ വളഞ്ഞിരുന്നു. ഇത് ലോകത്തെ ഞെട്ടിച്ച അപ്രതീക്ഷിത ആക്രമം ആണെന്നും സെലെൻസ്‌ക കത്തിൽ പറയുന്നു.

യൂറോപ്പിന് മുന്നറിയിപ്പ് നൽകുകയാണ്. യുക്രൈനിലെ യുദ്ധം എവിടെയോ ഉള്ള യുദ്ധമല്ല. യൂറോപ്യൻ യൂണിയൻ അതിർത്തിയോട് ചേർന്നുള്ള യുദ്ധമാണ്. എന്നാൽ, റഷ്യൻ ശക്തികളെ യുക്രൈൻ തടയുന്നു. സാധാരണക്കാരെ രക്ഷിക്കാനെന്ന വ്യാജേന റഷ്യ മറ്റ് നഗരങ്ങളിലേക്ക് പ്രവേശിച്ചേക്കാമെന്നും ഒലീന സെലെന്‍സ്‌ക വ്യക്തമാക്കി.

റഷ്യയുടെ അതിരൂക്ഷമായ അക്രമത്തിൽ കുടുങ്ങി പോകുന്ന മനുഷ്യ ജീവിതങ്ങളെ കുറിച്ചും കത്തിൽ വ്യക്തമാക്കുന്നു. യുദ്ധത്തിന്റെ അനന്തര ഫലങ്ങൾ അനുഭവിക്കുന്നത് സാധാരണ ജനങ്ങളാണ്. റഷ്യയുടെ ഷെല്ലാക്രമണം രൂക്ഷമാണ്. ടാങ്കുകള്‍ യുക്രൈന്‍ അതിര്‍ത്തി കടന്നിരുന്നു. വിമാനങ്ങള്‍ യുക്രൈനിന്റെ വ്യോമാതിര്‍ത്തിയില്‍ പ്രവേശിച്ചിരുന്നു. യുക്രൈനിനിൽ ഉളളവർക്ക് ഇത് ഭയാനകമായ സാഹചര്യമാണ്. രണ്ട് ദശലക്ഷത്തോളം ആളുകൾ അവരുടെ വീടുകളിൽ നിന്ന് പുറത്തിറങ്ങുന്നില്ലെന്നും ഒലീന വ്യക്തമാക്കുന്നു.

റഷ്യ - യുക്രൈൻ യുദ്ധം ആരംഭിച്ചിട്ട് ഇന്ന് 14-ാം ദിവസം എത്തി നിൽക്കുകയാണ്. മൂന്ന് തവണ റഷ്യയും യുക്രൈനും വെടിനിർത്തൽ ചർച്ചകൾ നടത്തിയിരുന്നു. എന്നാൽ, സമാധാന ചർച്ചകളിൽ ഒരു പുരോഗതിയും ഉണ്ടായില്ല. കീവിലും മറ്റ് പ്രധാന നഗരങ്ങളിലും ഒഴിപ്പിക്കൽ നടപടികൾക്ക് റഷ്യ താൽക്കാലിക വെടി നിർത്തൽ പ്രഖ്യാപിച്ചിരുന്നു. ഇതിന് പിന്നാലെ നിരവധി പേരെ യുക്രൈനിൽ നിന്നും മാറ്റിയിരുന്നു. - ഒലീന വികാരനിര്‍ഭരമായി പറയുന്നു.

അതേസമയം, യുക്രൈനിൽ താൽക്കാലിക വെടി നിർത്തൽ പ്രഖ്യാപിച്ചിരിക്കുകയാണ് റഷ്യ. യുക്രൈനിൽ കുടുങ്ങി കിടക്കുന്ന ആളുകളെ രക്ഷിക്കുന്നതിന് വേണ്ടിയാണ് റഷ്യ താൽക്കാലിക വെടി നിർത്തൽ പ്രഖ്യാപിച്ചത്. റഷ്യൻ സേന ഇത് തുടർച്ചയായ മൂന്നാം തവണയാണ് താൽക്കാലിക വെടിനിർത്തലിന് ആഹ്യാനം ചെയ്തിരിക്കുന്നത്. നിലവിൽ കുടങ്ങി കിടക്കപന്നവരെ ആറ് മാനുഷിക ഇടനാഴികളിലൂടെയാണ് ഒഴിപ്പിക്കുന്നത്. പ്രാദേശിക സമയം രാവിലെ 9 മുതൽ രാത്രി 9 വരെയാണ് റഷ്യയുടെ വെടി നിർത്തൽ പ്രഖ്യാപനം. വെടിനിർത്തൽ കരാറുകളോടുള്ള പ്രതിബദ്ധത നിറവേറ്റാൻ യുക്രൈൻ റഷ്യൻ സൈനികരോട് അഭ്യർത്ഥിച്ചിരുന്നു.

ഇന്നലെയും ഒഴിപ്പിക്കൽ പ്രവർത്തികൾ നടന്നിരുന്നു. തീവ്ര ബാധിത മേഖലയായ സുമിയില്‍ ആയിരുന്നു ഒഴിപ്പിക്കൽ കൂടുതൽ നടന്നത്. സുമിയിലെ ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ പോള്‍ട്ടാവയില്‍ നിന്ന് ലിവിവിയിൽ എത്തിയിരുന്നു. ട്രെയിന്‍ മാര്‍ഗത്തിലൂടെയായിരുന്നു വിദ്യാർത്ഥികൾക്ക് യാത്ര ഒരുക്കിയിരുന്നത്. വിദ്യാര്‍ത്ഥികളെ പോളണ്ട് അതിര്‍ത്തി വഴി ഇന്ത്യയിൽ നേരിട്ട് എത്തിച്ചിരുന്നു. എന്നാൽ, സുമിയില്‍ കുടുങ്ങി കിടന്ന മുഴുവന്‍ ഇന്ത്യക്കാരേയും ഒഴിപ്പിച്ചെന്ന് കേന്ദ്ര വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി.












Click it and Unblock the Notifications