റഷ്യയും യുക്രൈനും തമ്മില്‍ സമാധാന ചര്‍ച്ച തുടരുന്നു, റഷ്യ സൈന്യത്തെ പിൻവലിക്കണമെന്ന് യുക്രൈൻ
കീവ്: യുദ്ധം തുടങ്ങി അഞ്ചാമത്തെ ദിവസം റഷ്യയും യുക്രൈനും തമ്മില്‍ സമാധാന ചര്‍ച്ച തുടരുന്നു. മൂന്ന് മണിക്കൂറോളമാണ് ചര്‍ച്ച പിന്നിട്ടിരിക്കുന്നത്. ബെലാറുസില്‍ വെച്ചാണ് ചര്‍ച്ച നടന്നത്. റഷ്യയുടെ പിന്മാറ്റവും അടിയന്തര വെടിനിര്‍ത്തലുമാണ് ചര്‍ച്ചയിലെ പ്രധാന വിഷയമെന്ന് യുക്രൈന് പ്രസിഡണ്ട് സെലെന്‍സ്കി പ്രതികരിച്ചു. ക്രിമിയ, ഡോണ്‍ബാസ് അടക്കമുളള പ്രദേശങ്ങളില്‍ നിന്നും സൈന്യത്തെ പിന്‍വലിക്കണമെന്ന് യുക്രൈന് പ്രതിനിധികള്‍ ചര്‍ച്ചയില്‍ റഷ്യയോട് ആവശ്യപ്പെട്ടതായാണ് റിപ്പോര്‍ട്ടുകള്‍.
സമാധാന ചര്‍ച്ചയ്ക്ക് എത്തിയ റഷ്യന്‍ സംഘത്തെ നയിക്കുന്നത് മുന്‍ സാംസ്ക്കാരിക വകുപ്പ് മന്ത്രി വ്ളാഡമിര്‍ മെഡിന്‍സ്കി ആണ്. യുക്രൈന് സംഘത്തില്‍ പ്രതിരോധ വകുപ്പ് മന്ത്രി ഒലെസ്കി റെസ്നികോവ്, സെന്‍വന്റ് ഓഫ് ദ പീപ്പിള്‍സ് പാര്‍ട്ടി നേതാവ്, വിദേശ സഹമന്ത്രി എന്നിവരാണ് ഉളളത്. ബെലാറസിലെ പ്രിപ്യാത് നദിക്കരയിലാണ് ചര്‍ച്ചാ വേദി. ബെലാറസ് വിദേശകാര്യ മന്ത്രി വ്ളാഡമിര്‍ മകേയ് ഇരു രാജ്യത്തിന്റെയും പ്രതിനിധികളെ സ്വാഗതം ചെയ്തു. ബെലാറസില്‍ എല്ലാവരും സുരക്ഷിതരായിരിക്കുമെന്നും സുരക്ഷ ഉറപ്പാക്കല്‍ തങ്ങളുടെ ഉത്തരവാദിത്തമാണെന്നും മകേയ് പറഞ്ഞു.

ചര്‍ച്ചയില്‍ എന്ത് നിലപാട് സ്വീകരിക്കുമെന്ന് നേരത്തെ പറയാനാകില്ലെന്ന് ക്രെംലിന് വക്താവ് ദിമിത്രി പെസ്കോവ് ചര്‍ച്ചയ്ക്ക് മുന്‍പ് വ്യക്തമാക്കിയിരുന്നു. റഷ്യന്‍ പ്രസിഡണ്ട് വ്ളാഡമിര്‍ പുടിന് തന്റെ സേനാ തലവന്മാര്ക്ക് ആണവായുധ മുന്നൊരുക്കത്തിന് ആഹ്വാനം നല്‍കിയതിന് പിന്നാലെയാണ് യുക്രൈന് സമാധാന ചര്‍ച്ചയ്ക്ക് തയ്യാറായത്. ബെലാറസ് നേതാവ് അലക്സാണ്ടര്‍ ലുകാഷെന്‍കോ യുക്രൈന് പ്രസിഡണ്ട് വ്ളാഡമിര്‍ സെലെന്‍സ്കിയുമായി ഫോണില്‍ സംസാരിച്ചതിന് പിന്നാലെയാണ് ചര്‍ച്ചയ്ക്ക് കളമൊരുങ്ങിയത്.
-
സര്‍വീസില്‍ സ്ഥിരമാകും, വാഹനം വാങ്ങാനുള്ള ആഗ്രഹം സഫലമാകും, ഭൂമിയില്‍ നിന്ന് കൂടുതല്‍ വരുമാനം, നാൾഫലം -
സ്വർണ വില ഇന്നും താഴേക്ക്; 75,000 രൂപ വരെയെങ്കിലും പവന് വരുമോ? പഴയ സ്വർണം വിൽക്കേണ്ടവർ അറിയാൻ -
ഭക്ഷണം ശ്വാസകോശത്തിൽ കുടുങ്ങി, പിന്നാലെ കുഴഞ്ഞു വീണു; കാർത്തിക് സൂര്യയ്ക്ക് സംഭവിച്ചത് -
ദേശീയപാത 66; ചർക്കള-നീലേശ്വരം, നീലേശ്വരം-തളിപ്പറമ്പ് റീച്ചുകളുടെ പ്രവർത്തനം അന്തിമഘട്ടത്തിലേക്ക് -
സ്വർണ വില ഉച്ചയ്ക്കും ഇടിഞ്ഞു; മഞ്ഞലോഹത്തിൻ്റെ കുതിപ്പ് തീർന്നോ? ഇനി വിലക്കുറവിൻ്റെ നാളുകളോ? -
''ടേബിളിലിരുന്ന പാത്രം മമ്മൂക്ക എന്റെ നേരേ നീട്ടി, വിറയാർന്ന കൈകളാൽ അത് വാങ്ങി, അത് അപൂർവ്വ സുന്ദര നിമിഷം'' -
'മൊണാലിസയെ 35 കഷണങ്ങളാക്കും'; വിവാഹത്തിൽ വിദ്വേഷ പ്രസ്താവനയുമായി സാധ്വി പ്രാചി -
അഖിൽ മാരാർ കൊട്ടാരക്കരയിലേക്കല്ല, തൃപ്പൂണിത്തുറയിൽ? അതിലും രണ്ട് അഭിപ്രായം..സാബുവിനായി ബിജെപി -
അമേരിക്കക്ക് കനത്ത തിരിച്ചടി; ഇറാഖിൽ യുഎസ് ടാങ്കർ വിമാനം തകർന്ന് വീണു -
വര്‍ക്ക് ഫ്രം ഹോമിലേക്ക് ഈ നഗരങ്ങള്‍; ബെംഗളൂരുവിലും കൊച്ചിയിലും കമ്പനികള്‍ ജീവനക്കാര്‍ക്ക് നല്കിയ നിര്‍ദേശം -
എൽദോസ് കുന്നപ്പിള്ളി കൊച്ചിയിലേക്കോ? നേമത്ത് ശബരിനാഥന്, മണ്ഡലം പിടിക്കാൻ മത്സരിപ്പിക്കണമെന്ന് മൂന്ന് എംപിമാർ -
ഹൈദരാബാദിൽ പാചകവാതക ക്ഷാമം രൂക്ഷം; ഹോസ്റ്റലുകളിൽ നിയന്ത്രണം, വർക്ക് ഫ്രം ഹോം ആവശ്യം ശക്തമാവുന്നു












Click it and Unblock the Notifications