Get Updates
Get notified of breaking news, exclusive insights, and must-see stories!

4500 റഷ്യന്‍ സൈനികര്‍ കൊല്ലപ്പെട്ടെന്ന് സെലന്‍സ്‌കി, യൂറോപ്പ്യന്‍ യൂണിയനോട് ആവശ്യം ഇങ്ങനെ

കീവ്: റഷ്യക്ക് വന്‍ തിരിച്ചടി നല്‍കിയെന്ന് യുക്രൈന്‍ പ്രസിഡന്റ് വ്‌ളാദിമിര്‍ സെലിന്‍സ്‌കി. യുക്രൈന്‍ ശക്തമായ തിരിച്ചടിയാണ് നല്‍കിയതെന്ന് സെലിന്‍സ്‌കി പറഞ്ഞു. 4500 റഷ്യന്‍ സൈനികരെ ഏറ്റുമുട്ടലില്‍ വധിച്ചതായി സെലന്‍സ്‌കി പറഞ്ഞു. 16 കുട്ടികളാണ് നാല് ദിവസത്തിനുള്ളില്‍ കൊല്ലപ്പെട്ടത്. 45 പേര്‍ക്ക് പരിക്കേറ്റിട്ടുണ്ടെന്നും അദ്ദേഹം അറിയിച്ചു. യുഎന്‍ കണക്ക് പ്രകാരം റഷ്യ യുദ്ധം പ്രഖ്യാപിച്ചതിന് ശേഷം ഏഴ് കുട്ടികള്‍ അടക്കം 102 പൗരന്‍മാരാണ് യുക്രൈനില്‍ കൊല്ലപ്പെട്ടത്. ഇത് ഏകദേശ കണക്കാണെന്നും, യഥാര്‍ത്ഥ കണക്കുകള്‍ ഒരുപാട് മുകളില്‍ പോകാമെന്നും യുഎന്‍ മനുഷ്യാവകാശ കമ്മീഷന്‍ ചീഫ് മിഷേല്‍ ബാച്ചലറ്റ് പറഞ്ഞു. ഭൂരിഭാഗം പേരും സ്‌ഫോടനത്തിലാണ് കൊല്ലപ്പെട്ടത്. ഒരു വലിയ പ്രദേശത്ത് നടക്കുന്ന സ്‌ഫോടനങ്ങളാണ് മരണസംഖ്യ കൂടുതലാക്കുന്നത്. ഷെല്ലാക്രമണവും, മിസൈല്‍ ആക്രമണവും ഇതിന്റെ വ്യാപ്തി വര്‍ധിപ്പിച്ചെന്ന് ബാച്ചലറ്റ് പറഞ്ഞു.

1

റഷ്യന്‍ സൈനികരോട് എത്രയും പെട്ടെന്ന് യുക്രൈനില്‍ നിന്ന് മടങ്ങാനും, ജീവന്‍ രക്ഷിക്കാനും സെലന്‍സ്‌കി ആവശ്യപ്പെട്ടിട്ടുണ്ട്. ആയുധങ്ങള്‍ വെച്ചിട്ട് ഇവിടെ നിന്ന് പോകാന്‍ നോക്കൂ. നിങ്ങളുടെ കമാന്‍ഡര്‍മാര്‍ പറയുന്നത് കേള്‍ക്കാതിരിക്കൂ. നിങ്ങളുടെ ഭരണാധികാരികള്‍ പറയുന്നത് കേള്‍ക്കാതിരിക്കൂ. നിങ്ങളുടെ ജീവന്‍ രക്ഷിക്കാന്‍ നോക്കൂവെന്നും സെലെനിസ്‌കി പറഞ്ഞു. അതേസമയം യൂറോപ്പ്യന്‍ യൂണിയനോട് അഭ്യര്‍ത്ഥനയും സെലന്‍സ്‌കി നടത്തി. യുക്രൈനെ എത്രയും പെട്ടെന്ന് ഇയുവില്‍ അംഗത്വം നല്‍കണമെന്നും, അതിനായി പ്രത്യേക നടപടി ക്രമങ്ങള്‍ പാലിച്ച് എല്ലാ കാര്യങ്ങളും ചെയ്യണമെന്നും സെലിന്‍സ്‌കി ആവശ്യപ്പെട്ടു.

റഷ്യയുടെ സുരക്ഷാ താല്‍പര്യങ്ങള്‍ കൂടി പരിഗണിച്ച് മാത്രമേ യുക്രൈനിലെ യുദ്ധം അവസാനിക്കൂ എന്ന് വ്‌ളാദിമിര്‍ പുടിന്‍ വ്യക്തമാക്കി. ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവേല്‍ മാക്രോണിനോടാണ് ഇക്കാര്യം പറഞ്ഞത്. യുക്രൈന്‍ പ്രസിഡന്റിന് എല്ലാവിധ സഹായവും വാഗ്ദാനം ചെയ്തിട്ടുണ്ടെന്ന് യുഎന്‍ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടെറസ് പറഞ്ഞു. സമാധാനമാണ് വേണ്ടത്. മനുഷ്യര്‍ക്ക് സഹായം എത്തിക്കുക വളരെ പ്രധാനമാണ്. ഒരിക്കലും ഈ ഘട്ടത്തില്‍ യുക്രൈനെ കൈവിട്ടില്ല. അവര്‍ക്ക് വേണ്ട സഹായങ്ങള്‍ യുഎന്‍ നല്‍കുമെന്നും ഗുട്ടെറസ് അറിയിച്ചു. ഐക്യരാഷ്ട്രസഭയുടെ ദേശീയ ജനറല്‍ അസംബ്ലി വെടിനിര്‍ത്തലിന് ആഹ്വാനം ചെയ്തിട്ടുണ്ട്. പ്രത്യേക സെഷന്‍ ചെയ്താണ് ഇങ്ങനൊരു ആവശ്യം ഉന്നയിച്ചത്. ഇതൊരു അപൂര്‍വതയാണ്.

അതേസമയം റഷ്യക്കെതിരെ പലവിധത്തിലുള്ള നടപടികള്‍ ആരംഭിച്ചിരിക്കുകയാണ്. അന്താരാഷ്ട്ര ഒളിമ്പിക് കമ്മിറ്റി റഷ്യയുടെയും ബെലാറസിന്റെയും അത്‌ലറ്റുകളുടെ പങ്കാളിത്തം വേണ്ടെന്ന് നിര്‍ദേശിച്ചിരിക്കുകയാണ്. കാര്‍ക്കീവില്‍ ഇപ്പോഴും ശക്തമായ വ്യോമാക്രമണം നടക്കുകയാണ്. പതിനൊന്ന് സാധാരണക്കാരാണ് കൊല്ലപ്പെട്ടിരിക്കുന്നത്. അമേരിക്ക ഇതിനിടെ നിലപാട് കടുപ്പിച്ചിരിക്കുകയാണ്. എത്രയും പെട്ടെന്ന് യുക്രൈന്‍ വിട്ട് റഷ്യന്‍ സൈന്യം പോകണമെന്നാണ് യുഎസ് നിര്‍ദേശിച്ചിരിക്കുന്നത്. റഷ്യന്‍ എംബസി ഇന്ത്യയില്‍ മീഡിയ അഡൈ്വസറിയെയും നിയമിച്ചിട്ടുണ്ട്. യുക്രൈന്‍ വിഷയത്തില്‍ ഇന്ത്യന്‍ മാധ്യമങ്ങള്‍ കൃത്യതയുള്ള വിവരങ്ങള്‍ നല്‍കണമെന്നാണ് നിര്‍ദേശം.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+