റഷ്യ ഗ്യാസ് പൈപ്പ്‌ലൈന്‍ തകര്‍ത്തു, കീവിലെ ഷെല്ലാക്രമണത്തില്‍ 7 വയസ്സുകാരി കൊല്ലപ്പെട്ടു, ദാരുണം!!
കീവ്: യുക്രൈനില്‍ നിന്ന് വരുന്നത് യുദ്ധത്തിന്റെ ദാരുണ കാഴ്ച്ച. റഷ്യയുടെ ഷെല്ലാക്രമണത്തില്‍ ഏഴുവയസ്സുകാരി അടക്കം കൊല്ലപ്പെട്ടിരിക്കുകയാണ്. സുപ്രധാന ഗ്യാസ് പൈപ്പ്‌ലൈന്‍ അടക്കം റഷ്യ തകര്‍ത്തു. പക്ഷേ കീവിന്റെ നിയന്ത്രണം കൈവിട്ടിട്ടില്ലെന്ന് യുക്രൈന്‍ പറയുന്നു. ദാരുണമായ കാഴ്ച്ചകളാണ് യുക്രൈനില്‍ നിന്ന് വരുന്നത്. എന്നാല്‍ റഷ്യയുടെ കണക്ക് കൂട്ടലുകള്‍ പിഴച്ചിട്ടുണ്ട്.
വിചാരിച്ചത്ര വേഗത്തില്‍ അവര്‍ക്ക് യുക്രൈന്‍ പിടിക്കാനായിട്ടില്ല. സ്‌നേക്ക് ദ്വീപിലെ സൈനികര്‍ അടക്കം കൊല്ലപ്പെട്ടിട്ടില്ല എന്ന ശുഭവാര്‍ത്തയും യുക്രൈനെ തേടിയെടുത്തിയിട്ടുണ്ട്. ലോകരാജ്യങ്ങള്‍ യുക്രൈനിലേക്ക് ആയുധങ്ങളും വെടിക്കോപ്പുകളും നല്‍കുന്നത് യുദ്ധത്തിന്റെ സ്വഭാവം തന്നെ മാറ്റും.

കീവില്‍ അടക്കം വന്‍ ആക്രമണങ്ങളാണ് റഷ്യ അഴിച്ചുവിടുന്നത്. ചെറുനഗരമായ ഓക്തിര്‍ക്കയില്‍ ഏഴ് വയസ്സുകാരി കൊല്ലപ്പെട്ടു. റഷ്യയുടെ ശക്തമായ വ്യോമാക്രമണത്തില്‍ ദാരുണ സംഭവമുണ്ടായത്. ഗവര്‍ണര്‍ ദിമിത്രി ഷിവിറ്റ്‌സ്‌കി ഇക്കാര്യം സ്ഥിരീകരിച്ചു. ഓക്തിര്‍ക്ക കീവില്‍ നിന്ന് 345 കിലോമീറ്റര്‍ അകലെയാണ്. മൊത്തം ആറ് പേരാണ് വ്യോമാക്രമണത്തില്‍ കൊല്ലപ്പെട്ടത്. യുദ്ധം ഇനിയും ദിവസങ്ങള്‍ നീളുമെന്നാണ് റിപ്പോര്‍ട്ടുണ്ട്. ഗറില്ല യുദ്ധമുറയിലേക്ക് അടക്കം കാര്യങ്ങള്‍ നീളുകയാണ്. ജനങ്ങള്‍ ആയുധമെടുത്ത് പോരാടാന്‍ തയ്യാറാണ്. ഇവര്‍ക്ക് ചെറിയ രീതിയിലുള്ള പരിശീലനവും ലഭിച്ചിട്ടുണ്ട്. വിവിധ നഗരങ്ങളിലാണ് റഷ്യ തുടര്‍ച്ചയായി ആക്രമണം നടത്തുന്നത്.

യുക്രൈന്റെ ആധുനിക സംവിധാനങ്ങളെയെല്ലാം റഷ്യ ലക്ഷ്യമിടുന്നുണ്ട്. എന്നാല്‍ കടുത്ത പ്രതിരോധം തന്നെ യുക്രൈന്‍ ഒരുക്കിയിട്ടുണ്ട്. ശനിയാഴ്ച്ച 240 പേരാണ് കൊല്ലപ്പെട്ടതെന്ന് യുഎന്‍ അറിയിച്ചു. ദാരുണ ദൃശ്യങ്ങളാണ് കീവില്‍ നിന്ന് ഇന്ന് രാവിലെ വരുന്നത്. രണ്ട് വന്‍ സ്‌ഫോടനങ്ങളാണ് ഇന്ന് കീവിലുണ്ടായത്. 20 കിലോമീറ്ററിനുള്ളിലാണ് ഒരു സ്‌ഫോടനം നടന്നത്. ഇത് സിറ്റി സെന്ററിനുള്ളില്‍ തന്നെയാണ്. കീവിന്റെ ദക്ഷിണപശ്ചിമ മേഖലയിലാണ് രണ്ടാമത്തെ സ്‌ഫോടനമുണ്ടായത്. കാര്‍ക്കീവിലെ ഗ്യാസ്‌പൈപ്പ് ലൈന്‍ റഷ്യന്‍ സേന തകര്‍ത്തു. മഷ്‌റൂം ക്ലൗഡ് പോലെയായിരുന്ന സ്‌ഫോടനത്തിന് ശേഷം ആകാശത്തെ കാഴ്ച്ചകള്‍. പാരിസ്ഥിത ദുരന്തങ്ങളാണ് യുക്രൈനില്‍ ഉണ്ടാവാന്‍ പോകുന്നതെന്ന് മുന്നറിയിപ്പ് കമ്മ്യൂണിക്കേഷന്‍ വിഭാഗം അറിയിച്ചിട്ടുണ്ട്.

കീവില്‍ അടക്കമുള്ള ജനങ്ങളോട് വീടുകളിലെ ജനല്‍ മറയ്ക്കാനും, ധാരാളം വെള്ളം കുടിക്കാനും ആവശ്യപ്പെട്ടിട്ടുണ്ട്. അതേസമയം ഇത് ആണവ സ്‌ഫോടനമല്ലെന്നും, തെറ്റിദ്ധാരണ പരത്തരുതെന്നും യുക്രൈന്‍ അധികൃതര്‍ അറിയിച്ചു. കിഴക്കന്‍ യുക്രൈനിലെ കാര്‍ക്കീവില്‍ അതിശക്തമായ ഷെല്ലാക്രമണമാണ് ഉണ്ടായത്. കീവിന്റെ ദക്ഷിണപശ്ചിമ മേഖലയായ വാസില്‍കീവില്‍ റഷ്യ മിസൈല്‍ ആക്രമണം നടത്തി. ഇവിടെയാണ് എണ്ണ പൈപ്പ് ലൈന്‍ തകര്‍ന്നത്. തീനാളങ്ങള്‍ കത്തിപ്പടരുന്ന ദൃശ്യങ്ങളാണ് ഇവിടെ നിന്ന് വന്നിരിക്കുന്നത്. കീവിലെ റേഡിയോആക്ടീവ് മാലിന്യ നിക്ഷേപ കേന്ദ്രത്തിലും റഷ്യ വ്യോമാക്രമണം നടത്തി. ഇവിടെ ശേഖരണ കേന്ദ്രത്തിന് തല്‍ക്കാലം കേടുപാടുകള്‍ സംഭവിച്ചിട്ടില്ല. ചോര്‍ച്ചകള്‍ കണ്ടെത്തിയതായി റിപ്പോര്‍ട്ടില്ല.

അതേസമയം റേഡിയേഷന്‍ മോണിറ്ററിംഗ് സിസ്റ്റത്തിന് ചില സാങ്കേതിക പ്രശ്‌നങ്ങള്‍ ഉണ്ടായിട്ടുണ്ട്. റേഡിയേഷന്‍ അളവില്‍ പ്രശ്‌നങ്ങളൊന്നുമില്ലെന്ന് അധികൃതര്‍ പറഞ്ഞു. ഹോസ്‌തോമലില്‍ ചെചന്‍ റഷ്യന്‍ ഗാര്‍ഡിന്റെ കോളമും തകര്‍ത്തു. നിരവധി റഷ്യന്‍ സൈനിക ടാങ്കുകള്‍ ഇന്ധനം തീര്‍ന്ന അവസ്ഥയിലാണ്. ഭക്ഷണം അടക്കം ഇല്ലാതെ ഇവര്‍ യുക്രൈന്‍ ഹൈവേയില്‍ കുടുങ്ങി കിടക്കുകയാണ്. റഷ്യയുടെ ടാങ്കറുകള്‍ തകര്‍ക്കുന്ന വീഡിയോയും യുക്രൈന്‍ സര്‍ക്കാര്‍ പങ്കുവെച്ചിട്ടുണ്ട്. റഷ്യന്‍ സൈനികരെ കാത്തിരിക്കുന്നത് ഇതാണെന്നും അവര്‍ പറഞ്ഞു. ചെറു യൂണിറ്റുകളെ പ്രത്യേകം തയ്യാറാക്കി, ഇവര്‍ മുന്നിലുള്ള തടസ്സങ്ങളെല്ലാം മാറ്റി പ്രധാന സേനയ്ക്ക് മുന്നോട്ടുള്ള വഴിയൊരുക്കുന്ന തന്ത്രമാണ് ഇപ്പോള്‍ റഷ്യ പയറ്റുന്നത്.

കീവിലെത്തിയത് റഷ്യന്‍ ട്രൂപ്പുകള്‍ ചെറു സേനാ വിഭാഗങ്ങളാണ്. എന്നാല്‍ ബ്രിട്ടനും അമേരിക്കയും പറയുന്നത് റഷ്യന്‍ സേനയുടെ നല്ലൊരു ഭാഗവും മുപ്പത് കിലോമീറ്റര്‍ ചുറ്റളവിലുണ്ടെന്നാണ്. മൂന്ന് ഭാഗത്ത് നിന്ന് കൂടിയാണ് റഷ്യ യുക്രൈനെ ആക്രമിച്ചത്. സൈനിക മേഖലകളെ മാത്രമാണ് ലക്ഷ്യമിട്ടതെന്നാണ് റഷ്യ അവകാശപ്പെട്ടത്. എന്നാല്‍ പാലങ്ങള്‍, സ്‌കൂളുകള്‍, താമസസ്ഥലങ്ങള്‍ എന്നിവയെല്ലാം റഷ്യ തകര്‍ത്തിട്ടുണ്ട്. വിമാനത്താവളത്തിന് സമീപമുള്ള അപാര്‍ട്‌മെന്റില്‍ അടക്കം റഷ്യ മിസൈല്‍ ആക്രമണം നടത്തിയ തകര്‍ത്തി. തലസ്ഥാന നഗരിയായ കീവിലേക്ക് വന്നുകൊണ്ടിരിക്കുകയാണെന്ന് റഷ്യ അവകാശപ്പെടുന്നു. എന്നാല്‍ ശക്തമയാ തിരിച്ചടി കിട്ടുമെന്ന മുന്നറിയിപ്പാണ് യുക്രൈന്‍ നല്‍കുന്നത്.












Click it and Unblock the Notifications