യുദ്ധമുഖത്തും കൈത്താങ്ങായി മമ്മൂട്ടി ഫാന്‍സ്; മോള്‍ഡോവയില്‍ ഹെല്‍പ് ഡെസ്‌ക് തുറന്നു
മോള്‍ഡോവ: യുക്രൈന്‍-റഷ്യ യുദ്ധക്കെടുതി നേരിടുന്നവര്‍ക്ക് സഹായ ഹസ്തലുമായി മമ്മൂട്ടി ഫാന്‍സ്. യുക്രൈനില്‍ നിന്നും മോള്‍ഡോവ വഴി പാലായനം ചെയ്യുന്നവരെ മമ്മൂട്ടി ഫാന്‍സ് ആന്‍ഡ് വെല്‍ഫയര്‍ അസോസിയേഷന്‍ ഇന്റര്‍നാഷണല്‍ മോള്‍ഡോവ ഘടകം സഹായിക്കും. യുക്രൈന്റെ അയല്‍ രാജ്യമായ മോള്‍ഡോവ വഴി പതിനായിരങ്ങളാണ് പലായനം ചെയ്യുന്നത്. റഷ്യന്‍ സൈന്യം ക്യാമ്പ് ചെയ്യുന്ന സ്ഥലമായതു കൊണ്ട് പ്രദേശത്ത് ഒരു സംഘര്‍ഷ അന്തരീക്ഷം നിലനില്‍ക്കുന്നുമുണ്ട്.
ഇവിടെയാണ് മമ്മൂട്ടി ഫാന്‍സ് ആന്‍ഡ് വെല്‍ഫയര്‍ അസോസിയേഷന്‍ ഇന്റര്‍നാഷണല്‍ മോള്‍ഡോവ ഘടകം ഇപ്പോള്‍ ഹെല്പ് ഡസ്‌ക് ആരംഭിച്ചിരിക്കുന്നത്. മോള്‍ഡൊവയില്‍ താല്‍ക്കാലിക താമസവും ഭക്ഷണവും മാര്‍ഗനിര്‍ദേശങ്ങള്‍ക്കുള്ള സഹായങ്ങളുമാണ് ഒരുക്കിയിരിക്കുന്നതെന്ന് മമ്മൂട്ടി ഫാന്‍സ് ആന്‍ഡ് വെല്‍ഫയര്‍ അസോസിയേഷന്‍ ഇന്റര്‍നാഷണല്‍ പ്രസിഡന്റ് റോബര്‍ട്ട് കുര്യാക്കോസ് പറഞ്ഞു. പരിമിതികള്‍ക്കുള്ളില്‍ നിന്നാണ് ഹെല്‍പ് ഡെസ്‌ക് ഒരുക്കിയിരിക്കുന്നതെന്നും പരമാധി പേരെ സഹായിക്കുമെന്നും റോബര്‍ട്ട് കുര്യാക്കോസ് പറഞ്ഞു.

Recommended Video

ആവശ്യം ഉള്ളവര്‍ക്ക് അമീന്‍ +37367452193, അനസ് +373 67412025 എന്നീ നമ്പറുകളില്‍ ബന്ധപ്പെടാവുന്നതാണെന്ന് മമ്മൂട്ടി ഫാന്‍സ് ആന്‍ഡ് വെല്‍ഫയര്‍ അസോസിയേഷന്‍ ഇന്റര്‍നാഷണല്‍ മോള്‍ഡോവ ഘടകം അറിയിച്ചു. യുദ്ധത്തെ തുടര്‍ന്ന് ഏതാനും രാഷ്ട്രീയ സംഘടനകള്‍ ഇത്തരം ഹെല്പ് ഡെസ്‌ക്കുകള്‍ തുടങ്ങിയിട്ടുണ്ടങ്കിലും ഇതാദ്യമായാണ് ഒരു ഫാന്‍സ് അസോസിയേഷന്‍ യുക്രൈന്‍ സംഘര്‍ഷബാധിതര്‍ക്ക് സഹായവുമായി എത്തുന്നത്. മമ്മൂട്ടി ഫാന്‍സ് കേരളത്തിലും പുറത്തും ജീവകാരുണ്യ പ്രവര്‍ത്തനരംഗത്ത് സജീവമാണ്.
അന്താരാഷ്ട്ര തലത്തില്‍ ഇരുപത് രാജ്യങ്ങളിലെ മമ്മൂട്ടിയുടെ ആരാധകര്‍ ഒത്തു ചേര്‍ന്ന് നടത്തുന്ന ജീവകാരുണ്യപ്രവര്‍ത്തനങ്ങള്‍ ശ്രദ്ധേയമാണ്. കൊവിഡ് സമയത്ത് ആസ്ട്രേലിയയില്‍ കുടുങ്ങി പോയവരെ ഫ്‌ളൈറ്റ് ചാര്‍ട്ട് ചെയ്താണ് മമ്മൂട്ടി ഫാന്‍സ് നാട്ടില്‍ എത്തിച്ചത്.
കൂട്ടിക്കല്‍ മണ്ണിടിച്ചിലില്‍ മമ്മൂട്ടിയുടെ ജീവകാരുണ്യ സംഘടനയായ കെയര്‍ ആന്‍ഡ് ഷെയര്‍ ഇന്റര്‍നാഷണല്‍ ഫൗണ്ടേഷന്‍ സഹായമെത്തിച്ചിരുന്നു. മമ്മൂട്ടി തന്നെ നേരിട്ട് ഏര്‍പ്പാട് ചെയ്ത വിദഗ്ധ ഡോക്ടര്‍മാര്‍ അടങ്ങിയ മെഡിക്കല്‍ സംഘം കൂട്ടിക്കലില്‍ എത്തിയിരുന്നു. ദുരന്തം നടന്നതിന് പിറ്റേന്ന് രാവിലെ തന്നെ കെയര്‍ ആന്‍ഡ് ഷെയര്‍ മാനേജിങ് ഡയറക്ടര്‍ ഫാ. തോമസ് കുര്യന്‍ മരോട്ടിപ്പുഴയെയും സംഘത്തിനെയും മമ്മൂട്ടി ദുരന്തസ്ഥലത്തേക്ക് അയച്ചിരുന്നു. അവര്‍ തയ്യാറാക്കിയ റിപ്പോര്‍ട്ട് പ്രകാരമാണ് സഹായങ്ങള്‍ എത്തിച്ചത്.












Click it and Unblock the Notifications