Get Updates
Get notified of breaking news, exclusive insights, and must-see stories!

സുമിയില്‍ ഇന്ത്യന്‍ വിദ്യാര്‍ത്ഥികളെ ഒഴിപ്പിക്കുന്നത് പ്രതിസന്ധിയില്‍, സംഘത്തില്‍ മലയാളികളും

സുമി: സുമിയില്‍ ഇന്ത്യന്‍ വിദ്യാര്‍ത്ഥികളെ ഒഴിപ്പിക്കുന്നത് നിര്‍ത്തിവച്ചതായി ഇന്ത്യന്‍ എംബസി അധികൃതര്‍ പറഞ്ഞു. വഴിയില്‍ സ്‌ഫോടനങ്ങള്‍ നടക്കുകയാണെന്നും യാത്ര സുഗമമായിരിക്കില്ലെന്ന വിലയിരുത്തലിനെ തുടര്‍ന്നാണ് യാത്ര നിര്‍ത്തിവയ്ക്കാന്‍ നിര്‍ദ്ദേശിച്ചത്. സുരക്ഷ കണക്കിലെടുത്താണ് നടപടി. വെടിനിര്‍ത്തല്‍ ലംഘനങ്ങള്‍ ഈ പ്രദേശങ്ങളിലുണ്ടെന്നാണ് ലഭിക്കുന്ന റിപ്പോര്‍ട്ടുകളില്‍ നിന്ന് വ്യക്തമാകുന്നത്.

ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നത് വരെ ബസുകള്‍ പുറപ്പെടില്ല. വിദ്യാര്‍ത്ഥികല്‍ ഹോസ്റ്റലിലേക്ക് മടങ്ങാന്‍ അഭ്യര്‍ത്ഥിക്കുകയാണെന്നും ഇന്ത്യന്‍ എംബസി അധികൃതര്‍ അറിയിച്ചു. മേഖലയില്‍ വെടിനിര്‍ത്തല്‍ ലംഘനങ്ങള്‍ ഉണ്ടായിട്ടുണ്ട്. തുടര്‍ നിര്‍ദ്ദേശങ്ങള്‍ക്കായി കാത്തിരിക്കുക എന്നാണ് വിദ്യാര്‍ത്ഥികള്‍ക്ക് ലഭിച്ച സന്ദേശം. വിദ്യാര്‍ത്ഥികളെ ബസില്‍ കയറ്റിയ ശേഷമാണ് ഒഴിപ്പിക്കല്‍ നടപടി നിര്‍ത്തിവച്ചിരിക്കുന്നത്.

russia

റഷ്യ വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചെങ്കിലും മേഖലയില്‍ റഷ്യന്‍ ആക്രമണം തുടരുകയാണെന്നാണ് സൂചന. അതിനാല്‍ വിദ്യാര്‍ത്ഥിളുടെ സുരക്ഷ കണക്കിലെടുത്താണ് ഇപ്പോള്‍ ഒഴിപ്പിക്കല്‍ നടപടി നിര്‍ത്തിവച്ചിരിക്കുന്നത്. നേരത്തെ മനുഷ്യത്വ ഇടനാഴി അംഗീകരിക്കാന്‍ കഴിയില്ലെന്ന നിലപാട് യുക്രെയിന്‍ സ്വീകരിച്ചിരുന്നു. ഏകദേശം 700 ഓളം വിദ്യാര്‍ത്ഥികളാണ് സുമിയില്‍ കുടുങ്ങിയിരിക്കുന്നത്. അതില്‍ മുന്നൂറോളം പേര്‍ മലയാളികളാണ്.

അതേസമയം, യുക്രൈയിൻ രക്ഷാദൗത്യത്തിന്റെ ഭാഗമായി രാജ്യത്തേക്ക് എത്തിയവരിൽ കൂടുതൽ പേരെ ഇന്നു സംസ്ഥാന സർക്കാരിന്റെ നേതൃത്വത്തിൽ കേരളത്തിലേക്കു കൊണ്ടുവരാൻ കഴിഞ്ഞു. ഇന്ന് ഇതുവരെ 734 പേർ കേരളത്തിൽ എത്തിയിട്ടുണ്ട്. ഡെൽഹിയിൽനിന്ന് 529 പേരെയും മുംബൈയിൽനിന്ന് 205 പേരെയും ഇന്നു നാട്ടിൽ എത്തിക്കാൻ കഴിഞ്ഞു.

ഇതോടെ ഓപ്പറേഷൻ ഗംഗ രക്ഷാദൗത്യത്തിന്റെ ഭാഗമായി രാജ്യത്തെത്തിയവരിൽ സംസ്ഥാന സർക്കാരിന്റെ നേതൃത്വത്തിൽ കേരളത്തിലേക്ക് എത്തിക്കാൻ കഴിഞ്ഞവരുടെ ആകെ എണ്ണം 2816 ആയി.

ഡെൽഹിയിൽനിന്ന് ഞായറാഴ്ച രാത്രി ഷെഡ്യൂൾ ചെയ്ത രണ്ടു ചാർട്ടേഡ് വിമാനങ്ങൾ ഇന്നു പുലർച്ചെ കൊച്ചിയിൽ എത്തി. 1.20ന് എത്തിയ ആദ്യ വിമാനത്തിൽ 178പേരും 2.30ന് എത്തിയ രണ്ടാമത്തെ വിമാനത്തിൽ 173 പേരുമുണ്ടായിരുന്നു. ഇന്നു ഡെൽഹിയിൽനിന്നു കൊച്ചിയിലേക്കു ഷെഡ്യൂൾ ചെയ്ത ചാർട്ടേഡ് വിമാനങ്ങളിൽ ആദ്യത്തേത് വൈകിട്ട് 6.30ന് എത്തി. ഇതിൽ 178 യാത്രക്കാർ ഉണ്ടായിരുന്നു. രാത്രി ഒരു ചാർട്ടേഡ് വിമാനം കൂടി ഡെൽഹിയിൽനിന്ന് കൊച്ചിയിലേക്ക് എത്തുന്നുണ്ട്. വൈകിട്ട് 7 മണിക്ക് ഡെൽഹിയിൽനിന്നു പുറപ്പെട്ട ഈ വിമാനത്തിൽ 158 യാത്രക്കാർ ഉണ്ട്.

മുംബൈ വിമാനത്താവളം വഴി ഇന്ന് 227 വിദ്യാർത്ഥികൾ എത്തി. ഇതിൽ 205 പേരെയും കേരളത്തിൽ എത്തിച്ചു. വിദ്യാർത്ഥികളെ അവരുടെ സ്വദേശങ്ങളോട് ഏറ്റവും അടുത്തുള്ള വിമാനത്താവളങ്ങളിലേക്കുള്ള ടിക്കറ്റ് ലഭ്യതയനുസരിച്ചാണു മുംബൈയിൽനിന്നു നാട്ടിൽ എത്തിക്കുന്നതിനു ക്രമീകരണം ഏർപ്പെടുത്തിയിരിക്കുന്നത്. ഇന്ന് എത്തിയവരിൽ കണ്ണൂരിലേക്കുള്ള ഒമ്പതു വിദ്യാർത്ഥികളും തിരുവനന്തപുരത്തേക്കുള്ള 13 വിദ്യാർത്ഥികളും നാളെ പുലർച്ചെയോടെ കേരളത്തിൽ എത്തും.

യുക്രെയിനിലെ സുമി അടക്കമുള്ള സ്ഥലങ്ങളിൽനിന്നു മലയാളി വിദ്യാർത്ഥികൾ അടക്കമുള്ളവരെ ഇനിയും നാട്ടിലേക്ക് എത്തിക്കേണ്ടതുണ്ട്. രക്ഷാദൗത്യം സംബന്ധിച്ച് എംബസി നൽകുന്ന നിർദേശങ്ങൾ ശ്രദ്ധിക്കുകയും കൃത്യമായി പാലിക്കുകയും വേണം. ചുരുങ്ങിയ ദിവസങ്ങൾക്കകം എല്ലാവർക്കും നാട്ടിലെത്താൻ കഴിയുമെന്നാണു പ്രതീക്ഷിക്കുന്നത്.

യുക്രൈനിൽ നിന്നും എത്തുന്ന വിദ്യാർത്ഥികളോട് സംസ്ഥാനത്തിന് അനാസ്ഥ: കെ.സുരേന്ദ്രൻ

ആലപ്പുഴ: യുക്രൈൻനിൽ നിന്ന് മടങ്ങി എത്തുന്ന വിദ്യാർഥികൾക്ക് സംസ്ഥാന സർക്കാർ വേണ്ട സഹായം ചെയ്യുന്നില്ലെന്ന് ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ. ഓപ്പറേഷൻ ഗംഗയുടെ ഭാഗമായി വിവിധ സംസ്ഥാനങ്ങളിൽ എത്തുന്ന കുട്ടികളെ നാട്ടിൽ എത്തിക്കാൻ നടപടി സ്വീകരിക്കാത്തത് ഭരണ പരാജയമാണെന്നും അദ്ദേഹം പറഞ്ഞു. സംസ്ഥാനത്തിൻ്റെ വികസനത്തിന് കേന്ദ്ര സർക്കാർ അനുവദിച്ച ഫണ്ടുകൾ ചിലവഴിക്കാത്തതിനാൽ മാർച്ച് 31 ന് ശേഷം ലാപ്സാകും. സംസ്ഥാനത്ത് ഭരണ സ്തംഭനമാണ്. കെ - റെയിൽ വിഷയത്തിൽ ബി.ജെ.പി സമരം ശക്തമാക്കാൻ തീരുമാനിച്ചതായും സുരേന്ദ്രൻ കുട്ടിച്ചേർത്തു. ബി.ജെ.പി നേതൃയോഗത്തിൽ ആലപ്പുഴയിൽ എത്തിയതായിരുന്നു സുരേന്ദ്രൻ.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+