'ബാങ്കുകളും അടച്ചു';'എടിഎമ്മും ഇല്ല';'പണമായി ഒരു രൂപ പോലും എടുക്കാനാകുന്നില്ല';'ഭക്ഷണത്തിന് കട ഇല്ല'
ദില്ലി: യുക്രൈയിനിൽ ആശങ്കയിലായി മലയാളികൾ അടക്കമുള്ള ഇന്ത്യൻ വിദ്യാർത്ഥികൾ. ഇന്ത്യ ആവശ്യപ്പെട്ട പ്രകാരം പടിഞ്ഞാറൻ യുക്രൈയിനിലേക്ക് പോകാനാവാത്ത അവസ്ഥയിലാണ്.
തെക്ക്-കിഴക്കൻ പ്രദേശമായ സാപ്പൊറേഷ്യയിൽ നിന്നുള്ള മലയാളി വിദ്യാർത്ഥികളാണ് ദുരനുഭവം പറയുന്നത്. പ്രമുഖ മാധ്യമായ ഏഷ്യാനെറ്റ് ന്യൂസിനോടാണ് വിദ്യാർത്ഥികൾ ഇക്കാര്യം വെളിപ്പെടുത്തിയത്.
കടകളെല്ലാം അടച്ചിരിക്കുകയാണ്. ഭക്ഷണത്തിന് പോലും കടകളെ ആശ്രയിക്കാൻ കഴിയുന്നില്ല. ബാങ്കുകളിൽ നിന്ന് പണം എടുക്കുവാൻ കഴിയുന്നില്ല എന്നും വിദ്യാർത്ഥികൾ പറയുന്നു.

ഇന്ത്യൻ വിദ്യാർത്ഥികൾ വ്യക്തമാക്കുന്നത് ഇങ്ങനെ ; -
എല്ലാ പൗരൻമാരോടും പാസ്പോർട്ട് നിർബന്ധമായും കയ്യിൽ കരുതണം എന്നാണ് ഇന്ത്യ നിർദേശം നൽകിയിരിക്കുന്നത്. ഇന്ത്യൻ പൗരൻമാർക്ക് തിരികെ വരണമെങ്കിൽ പടിഞ്ഞാറൻ യുക്രൈനിലേക്ക് വരേണ്ടി വരും. എംബസിയുടെ ട്വിറ്റർ, ഫേസ്ബുക്ക് അടക്കമുള്ള എല്ലാ സാമൂഹ്യമാധ്യമങ്ങളും തുടർച്ചയായി നിരീക്ഷിക്കണം എന്നാണ് നിർദേശം.

യുക്രൈനിലെ പൊതു ഗതാഗത സർവീസുകൾ പൂർണമായും നിലച്ച അവസ്ഥയിലാണ്. വാഹന സൗകര്യങ്ങൾ ലഭ്യമല്ല. സ്വകാര്യ ടാക്സികൾ വിളിച്ച് പോകേണ്ട സ്ഥിതിയാണ്. പടിഞ്ഞാറൻ യുക്രൈയിനിലേക്ക് എത്താനാവാത്ത സ്ഥിതിയാണ്. പണം തങ്ങളുടെ കൈവശമില്ലെന്നും വിദ്യാർത്ഥികൾ പറയുന്നു. പടിഞ്ഞാറൻ യുക്രൈനിലേക്ക് യാത്ര ചെയ്യാൻ ക്യാബുകളോ ടാക്സികളോ ബുക്ക് ചെയ്യേണ്ടി വരും. അതിന് വലിയ തുകയാകും. അത് എങ്ങനെയെങ്കിലും സംഘടിപ്പിച്ചാലും അത് ടാക്സി ഡ്രൈവർമാർക്ക് നൽകാൻ വഴിയില്ലെന്നും ഇവർ പറയുന്നു.

യുദ്ധമുണ്ടാകില്ല എന്ന പ്രതീക്ഷയിൽത്തന്നെയായിരുന്നു കുട്ടികളിൽ പലരും. സമാധാനശ്രമങ്ങൾ ലക്ഷ്യം കാണും എന്നാണ് പല ഇന്ത്യൻ പൗരൻമാരും കരുതിയിരുന്നത്. എന്നാൽ തീർത്തും അപ്രതീക്ഷിതമായി സമാധാനചർച്ചകൾ പലതും നടക്കുന്നതിനിടെയും, യുഎൻ സുരക്ഷാ കൗൺസിൽ യോഗം ചേരുന്നതിനിടെയും പുടിൻ അപ്രതീക്ഷിതയുദ്ധം പ്രഖ്യാപിക്കുകയായിരുന്നു. പണം കൈമാറാൻ ഒരു വഴിയും ഇല്ല. ഇവിടെ ഉളള പല ബാങ്കുകളും അടച്ചു. എല്ലാ എടിഎമ്മുകളും അടച്ചിട്ടിരിക്കുകയാണ്. പണമായി ഒരു രൂപ പോലും എടുക്കാനാകുന്നില്ല.

ബാങ്കുകളിൽ നിന്ന് പണം പിൻവലിക്കാനാകില്ല. എംബസി ഏതെങ്കിലും തരത്തിൽ വാഹനങ്ങൾ സംഘടിപ്പിച്ച് പടിഞ്ഞാറൻ യുക്രൈനിലേക്ക് എത്തിക്കാൻ സഹായിക്കണമെന്നാണ് പല വിദ്യാർത്ഥികളും ആവശ്യപ്പെടുന്നത്. പലരും ഓഫ്‍ലൈൻ ക്ലാസുകൾ നഷ്ടമാകും എന്ന ഭയത്താലാണ് രാജ്യത്തേക്ക് തിരികെ മടങ്ങാതിരുന്നത്. വലിയ തുക മുടക്കിയാണ് പഠിക്കാനെത്തിയത്. ഇവിടെ നിന്ന് നാട്ടിലേക്ക് പോയാൽ പിന്നെ തിരികെ വരുന്നത് ബുദ്ധിമുട്ടാകും. അതിന് വലിയ പണച്ചെലവും വരും. അതിനാൽത്തന്നെ നിരവധി കുട്ടികൾ നാട്ടിലേക്ക് മടങ്ങാതെ യുക്രൈനിൽ തന്നെ തുടർന്നു.

മലയാളികളെ നാട്ടിലെത്തിക്കാൻ നടപടി സ്വീകരിക്കണമെന്ന് മുഖ്യമന്ത്രി കേന്ദ്രത്തോടാവശ്യപ്പെട്ടിട്ടുണ്ട്. കേരളത്തിൽ നിന്നുള്ള 2320 വിദ്യാർത്ഥികൾ യുക്രൈയിനിൽ ഉണ്ടെന്നാണ് സർക്കാരിന്റെ ഔദ്യോഗിക കണക്ക്. ഇവരുടെ സുരക്ഷ കാര്യത്തിൽ അടിയന്തര ഇടപെടൽ വേണമെന്ന് ആവശ്യപ്പെട്ടാണ് മുഖ്യമന്ത്രി വിദേശകാര്യമന്ത്രി എസ്.ജയ്ശങ്കറിന് കത്തയച്ചത്. നോര്‍ക്ക വഴി രജിസ്റ്റര്‍ ചെയ്യാതെയും നിരവധി പേര്‍ യുക്രൈനിലുണ്ട്. ഒഡേസാ സര്‍വകലാശാലയില്‍ 200 മലയാളി വിദ്യാര്‍ത്ഥികള്‍ കുടുങ്ങിക്കിടക്കുകയാണ്. ഖര്‍ഖീവ് സര്‍വകലാശാലയില്‍ നിന്ന് 13 വിദ്യാര്‍ത്ഥികൾ നോര്‍ക്കയുമായി ബന്ധപ്പെട്ടിട്ടുണ്ട്. ഖാർകിവ് സർവകലാശാലയുടെ ഹോസ്റ്റലിന് മുന്നിൽ സ്ഫോടനമുണ്ടായി. - മലയാളി വിദ്യാർത്ഥികൾ പറയുന്നു.

അതേസമയം, യുക്രെയിനിൽ ഉണ്ടാകുന്ന ദുരനുഭവങ്ങൾ വിശദീകരിച്ച് മെഡിക്കൽ വിദ്യാർഥി രംഗത്ത് എത്തിയിരുന്നു. കണ്ണൂർ സ്വദേശിനിയായ മെഡിക്കൽ വിദ്യാർത്ഥിയാണ് യുക്രെൻ സാഹചര്യത്തെക്കുറിച്ച് വിശദീകരിക്കുന്നത്.കാർക്കീവിൽ മെഡിക്കൽ പഠനം നടത്തുന്ന വിദ്യാർഥിനിയാണ് ദുരനുഭവങ്ങൾ വിശദീകരിക്കുന്നത്. പ്രമുഖ മാധ്യമമായ മലയാള മനോരമ ന്യൂസിനോട് ആയിരുന്നു മെഡിക്കൽ വിദ്യാർത്ഥിയുടെ പ്രതികരണം. രാവിലെ അഞ്ചു മണിക്ക് വലിയ സ്ഫോടന ശബ്ദം കേട്ടാണ് താൻ ഉണർന്നത് എന്ന് കാർക്കീവിൽ മെഡിക്കൽ പഠനം നടത്തുന്ന വിദ്യാർത്ഥിനി വ്യക്തമാക്കി.
Recommended Video
-
സ്വര്‍ണവില ഇടിഞ്ഞു; ആഭരണം വാങ്ങുന്നവര്‍ എത്ര രൂപ നല്‍കണം? അറിയാം ഇന്നത്തെ പവന്, ഗ്രാം വില -
പുതിയ വീട് വാങ്ങാൻ സാധിക്കും, സാമ്പത്തിക ഇടപാടുകൾ സൂക്ഷിക്കുക, തൊഴിലിൽ നഷ്ടം, സാമ്പത്തിക വാരഫലം -
മഞ്ജു വാര്യരുടെ ഇൻസ്റ്റഗ്രാമിൽ ദിലീപിൻ്റെ മുഖം;ഡിവോഴ്സ് ആയതിന് ശേഷം ആദ്യം..കാരണം -
ബാങ്കിൽ പോകാൻ ഇരിക്കുന്നവർ ശ്രദ്ധിക്കുക; ഏപ്രിലിൽ പകുതിയോളം ദിവസം ബാങ്ക് അവധി; ലിസ്റ്റ് ഇതാ! -
സ്വർണ വില ഇനി പരമാവധി പോയാൽ 1.10 ലക്ഷം വരെ..ഈ വർഷം 2 ലക്ഷമൊന്നും ആകില്ല; പ്രവചനം -
രഞ്ജിത്തിനെതിരെ ഇത് മൂന്നാമത്തെ പീഡനക്കേസ്; രക്ഷപ്പെടാനുള്ള നീക്കം പാളി, ഒടുവിൽ പോലീസ് കുടുക്കി -
പാലക്കാട് രമേഷ് പിഷാരടി തൂക്കും, തൃത്താല ബൽറാം തിരിച്ച് പിടിക്കും, ശോഭ പിന്നെയും തോൽക്കും, മനോരമ സർവ്വേഫലം -
'500 രൂപയില്‍ തുടങ്ങിയ പിഷാരടി ദിവസവും ഒന്നര ലക്ഷം വാങ്ങാന്‍ ആരംഭിച്ചു'; ആ വളര്‍ച്ച അസൂയാവഹം -
'ഒറ്റയ്ക്ക് വഴി വെട്ടി വന്നവളാണ്, അതിന്റെ അഹങ്കാരം നല്ലോണമുണ്ട്', തെറിവിളികളോട് നടി ലക്ഷ്മി പ്രിയ -
ലുലു ഗ്രൂപ്പിന്റെ അനുബന്ധ സ്ഥാപനം ഡല്‍ഹിയില്‍ ബംഗ്ലാവ് സ്വന്തമാക്കി; സ്റ്റാമ്പ് ഡ്യൂട്ടി മാത്രം 6.26 കോടി -
പിണറായി 3.0 സാധ്യമോ? മധ്യ കേരളത്തിൽ യുഡിഎഫ് മുന്നേറ്റമുണ്ടാക്കും; ഇടത് കോട്ടകൾ വീഴുമെന്ന് സർവേ -
ഇറാനിൽ അമേരിക്കൻ സൈന്യം വന്നാൽ റഷ്യ ഇടപെടും? പ്രഖ്യാപനത്തിൽ നടുങ്ങി ലോകം












Click it and Unblock the Notifications