റഷ്യയെ കാത്തിരിക്കുന്നത് വാരിക്കുഴി, ആയുധമെടുത്ത് കീവ് ജനത, തിരിച്ചടിക്കാന്‍ മാര്‍ഗങ്ങള്‍ ഇങ്ങനെ
കീവ്: റഷ്യ നാലുപാട് നിന്നും ആക്രമിക്കുകയാണ് യുക്രൈനെ, തലസ്ഥാന നഗരിയായ കീവിന് വേണ്ടി സര്‍വ മേഖലയില്‍ നിന്നുമുള്ള ആക്രമണാണ് റഷ്യ നടത്തുന്നത്. എന്നാല്‍ റഷ്യന്‍ സൈന്യത്തെ തന്നെ അമ്പരപ്പിക്കുന്ന പോരാട്ടമാണ് യുക്രൈന്‍ നടത്തുന്നത്. ഇവിടെ സാധാരണക്കാരന്‍ ഇപ്പോള്‍ ആയുധമെടുത്ത് റഷ്യന്‍ സൈന്യത്തെ നേരിടുകയാണ്.
വ്‌ളാദിമിര്‍ പുടിന്റെ ആഗ്രഹങ്ങളൊന്നും യുക്രൈനില്‍ നടക്കാന്‍ പോകുന്നില്ലെന്ന് ഇവര്‍ പറയുന്നു. റഷ്യന്‍ സൈന്യം കീവ് നഗരത്തിന്റെ പ്രാന്തപ്രദേശങ്ങളില്‍ നില്‍ക്കുകയാണ്. ഏത് നിമിഷവും ഇവര്‍ കീവിലേക്ക് കടക്കാം. എന്നാല്‍ കീവ് നഗരത്തെ റഷ്യക്ക് വിട്ടുകൊടുക്കില്ലെന്ന് ഇവിടെയുള്ള നഗര വാസികള്‍ തന്നെയാണ് തീരുമാനിച്ചിരിക്കുന്നത്.

അഭിഭാഷകര്‍, ഡോക്ടര്‍മാര്‍, ഐടി വിദഗ്തര്‍ എന്നിവരെല്ലാം കീവിലെ സൈനിക സംഘത്തിലുണ്ട്. ഇവരെല്ലാം റഷ്യയെ പൊളിക്കാനുള്ള നീക്കത്തിലാണ്. ടെറിടോറിയല്‍ ഡിഫന്‍സ് സംഘത്തിലാണ് ഇവരുള്ളത്. ഇവര്‍ പ്രതിരോധ കേന്ദ്രത്തിലെത്തി ആയുധമെടുത്ത് പോരാടാന്‍ സന്നദ്ധത അറിയിക്കുകയായിരുന്നു. റഷ്യന്‍ സൈന്യം കീവിലേക്ക് പ്രവേശിക്കുകയാണെങ്കില്‍, അവരെയെല്ലാം കൊലപ്പെടുത്തുമെന്ന് ഐടി പ്രൊഫഷണലായ റൊമനോവ് പറയുന്നു. ആയുധങ്ങളുമായി ഒരുപാട് പേര്‍ ഇവിടെയുണ്ട്. കീവില്‍ ഒരു സാധ്യയും റഷ്യന്‍ സൈന്യത്തിനില്ല. ഇവിടെ എല്ലാവരും യുദ്ധം ചെയ്യാനായി തയ്യാറായി നില്‍ക്കുകയാണെന്നും റോമനോവ് പറഞ്ഞു.

റഷ്യക്കെതിരെ യുക്രൈന്‍ തയ്യാറാക്കിയ ജനകീയ സൈന്യം ഇതിനോടകം അന്താരാഷ്ട്ര തലത്തില്‍ ചര്‍ച്ചയായി കഴിഞ്ഞു. കലാഷ്‌നിക്കോവ് തോക്കുകള്‍ അടക്കം കൈയ്യിലേന്തിയാണ് ഇവര്‍ നില്‍ക്കുന്നത്. സ്ത്രീകളും പുരുഷന്മാര്‍ക്കൊപ്പം വന്നു എന്നതാണ് റഷ്യയെ അമ്പരപ്പിച്ചത്. ഗ്ലോറി ടു യുക്രൈന്‍ എന്ന മുദ്രാവാക്യം വിളികളാണ് കീവില്‍ മുഴങ്ങുന്നത്. പബ്ലിക്ക് റിലേഷന്‍സ് വിഭാഗത്തില്‍ ജോലി ചെയ്യുന്ന അലക്‌സ് എന്ന പൗരനും റഷ്യക്ക് മുന്നറിയിപ്പ് നല്‍കുന്നു. അലക്‌സും സൈന്യത്തിന്റെ ഭാഗമായി തോക്ക് കൈയ്യിലെടുക്കുകയായിരുന്നു. തന്റെ കുടുംബത്തെയും നഗരത്തെയും സംരക്ഷിക്കാനാണ് ആയുധം കൈയ്യിലെടുത്തതെന്ന് അലക്‌സ് പറുയന്നു. ഇന്ന് രാത്രിയോടെ റഷ്യന്‍ സൈന്യം നഗരത്തിലേക്ക് പ്രവേശിക്കാന്‍ ശ്രമിക്കുമെന്നാണ് അലക്‌സിന്റെ നിഗമനം.

റഷ്യക്ക് ഒരിക്കലും യുക്രൈനെയോ കീവിനെയോ കൈവശം വെക്കാനാവില്ല. ഇനി അങ്ങനെ റഷ്യ ശ്രമിച്ചാല്‍ ഓരോ തെരുവിലും ഞങ്ങള്‍ അവര്‍ക്കെതിരെ പോരാടും. റഷ്യക്ക് അതൊരു ദുസ്വപ്‌നമായി മാറുമെന്നും അലക്‌സ് പറഞ്ഞു. അവര്‍ക്കെതിരെയാണ് സാഹചര്യങ്ങള്‍. റഷ്യന്‍ സൈന്യത്തിന്റെ മുന്നേറ്റം ഈ ജനങ്ങളുടെ സൈന്യത്തിന് തടയാന്‍ സാധിച്ചിട്ടുണ്ട്. പുടിന്‍ ഒരുക്കിയ യുദ്ധ തന്ത്രം ഇപ്പോള്‍ ആകെ തടസ്സപ്പെട്ട് നില്‍ക്കുകയാണ്. ജനങ്ങളെ എങ്ങനെ നേരിടണമെന്ന് അറിയാതെ ആശയക്കുഴപ്പത്തിലാണ് റഷ്യന്‍ സൈന്യം. റഷ്യയോട് ബെലാറസില്‍ വെച്ച് ചര്‍ച്ചയാവാമെന്ന് യുക്രൈന്‍ പ്രസിഡന്റ് വ്‌ളാദിമിര്‍ സെലിന്‍സ്‌കി അറിയിച്ചിട്ടുണ്ട്.

യുദ്ധം തുടങ്ങിയ ശേഷം 1,20000 പേരാണ് യുക്രൈനില്‍ നിന്ന് പലായനം ചെയ്തത്. പോളണ്ട്, മോള്‍ഡോവ, എന്നിങ്ങനെ അയല്‍ രാജ്യങ്ങളിലേക്കാണ് ഇവര്‍ പോയിരിക്കുന്നത്. അതേസമയം മികച്ച രീതിയില്‍ യുക്രൈന്‍ പോരാടുന്നതിനിടെ ലോക രാജ്യങ്ങള്‍ ആയുധങ്ങള്‍ എ ത്തിക്കുന്നുണ്ട്. അമേരിക്ക 350 മില്യണിന്റെ ആയുധങ്ങളാണ് യുക്രൈനിലേക്ക് അയച്ചിരിക്കുന്നത്. ഒപ്പം പ്രതിരോധ ഉപകരണങ്ങളില്‍ നിന്നുള്ളവയും യുഎസ് എത്തിക്കും. പ്രതിരോധ പിന്തുണയ്ക്കായി 250 മില്യണിന്റെ സഹായവും യുഎസ് എത്തിക്കും. ചെക് റിപബ്ലിക്ക് കൂടുതല്‍ ആയുധങ്ങള്‍ യുക്രൈനിലേക്ക് എ ത്തിക്കാന്‍ തീരുമാനിച്ചിട്ടുണ്ട്. ലോകത്തിന് തന്നെ ഭീഷണിയാണ് റഷ്യയുടെ യുദ്ധമെന്ന് ചെക് കുറ്റപ്പെടുത്തി.

ജര്‍മനിയും വന്‍ തോതില്‍ ആയുധങ്ങള്‍ എത്തിക്കും. ടാങ്ക് പ്രതിരോധ ആയുധങ്ങളും, മിസൈലുകളും യുക്രൈനിലേക്ക് എത്തിക്കും. റൊമാനിയയില്‍ 300 ട്രൂപ്പുകളെ എത്തിക്കാനാണ് ബെല്‍ജിയത്തിന്റെ പ്ലാന്‍. കൂടുതല്‍ മെഷീന്‍ ഗണ്ണുകളും യുക്രൈനില്‍ എത്തിക്കും. സൈനിക ഉപകരണങ്ങളാണ് ഫ്രാന്‍സ് യുക്രൈനിലേക്ക് എത്തിക്കുക. ടോക്യോ മുതല്‍ ലണ്ടന്‍ വരെയുള്ള എല്ലായിടത്തും റഷ്യക്കെതിരെ പ്രതിഷേധത്തിലാണ്. യുദ്ധ വിരുദ്ധ പ്രക്ഷോഭമാണ് നടക്കുന്നത്. റഷ്യയില്‍ യുദ്ധ വിരുദ്ധ പ്രക്ഷോഭം നടത്തിയ മൂവായിരം പേര്‍ കസ്റ്റഡിയിലാണ്. റഷ്യന്‍ ബാങ്കുകള്‍ക്കെതിരെ കൂടുതല്‍ ശക്തമായ നടപടികള്‍ക്ക് യുഎസ്സും യൂറോപ്പ്യന്‍ യൂണിയനും ബ്രിട്ടനും തയ്യാറെടുക്കുകയാണ്.












Click it and Unblock the Notifications