കീവിൽ പവർ സ്റ്റേഷന് സമീപം സ്ഫോടനം; അഞ്ച് സ്ഫോടനങ്ങൾ ഉണ്ടായതായി റിപ്പോർട്ട്
കീവ്: കീവിൽ വീണ്ടും സ്ഫോടനം. നഗരത്തിന്റെ വടക്ക് ഭാഗത്തുള്ള പവർ സ്റ്റേഷന് സമീപമാണ് സ്ഫോടനം ഉണ്ടായത്. മൂന്ന് മുതൽ അഞ്ചോ മിനിറ്റിനുള്ളിൽ അഞ്ച് സ്ഫോടനങ്ങൾ ഉണ്ടായി. യുക്രൈനിലെ തലസ്ഥാന നഗരമായ കീവിലെ വിറ്റാലി ക്ലിച്ച്കോയാണ് ഇക്കാര്യം വ്യക്തമാക്കിയത്.
കീവിൽ അടിയന്തര സേവനങ്ങൾ നടക്കുകയാണ്. വിശദാംശങ്ങൾ പരിശോധിച്ച് വരികയാണ്. റഷ്യൻ സൈന്യം ആക്രമം അഴിച്ചു വിടുകയാണ്. കീവ് നഗരത്തിലെ പാലങ്ങൾക്കും പ്രത്യേക നിയന്ത്രണത്തിന് വിധേയമാക്കിയിട്ടുണ്ട്. തന്ത്രപ്രധാനമായ നഗരത്തിന് സമീപത്ത് ചെക്ക് പോസ്റ്റുകൾ സ്ഥാപിക്കുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

അതേസമയം, യുക്രൈനില്‍ റഷ്യ നടത്തുന്ന അധിനിവേശനീക്കങ്ങള്‍ക്ക് പിന്നാലെ റഷ്യക്ക് മുന്നറിയിപ്പുമായി നാറ്റോ രംഗത്ത് എത്തിയിരുന്നു. അടിയന്തരമായി റഷ്യ യുദ്ധം അവസാനിപ്പിക്കണമെന്ന് നാറ്റോ ആവശ്യപ്പെട്ടു. റഷ്യ യൂറോപ്പിന്റെ സമാധാനം തകർത്തു. അനിവാര്യമായി വന്നാൽ പ്രതികരിക്കും. 120 പടക്കപ്പലുകളും 30 യുദ്ധവിമാനങ്ങളും സജ്ജമാണെന്നും നാറ്റോ സെക്രട്ടറി ജനറൽ ജെൻസ് സ്റ്റോൾട്ടൻബെർഗ് മുന്നറിയിപ്പ് നൽകി. യുക്രൈനില്‍ നിന്നും മുഴുവന്‍ സൈന്യത്തേയും പിന്‍വലിക്കണം. നാറ്റോ കടുത്ത ഭാഷയിലാണ് മുന്നറിയിപ്പ് നല്‍കിയത്.
യുക്രൈന് സൈനിക സഹായം നല്‍കാന്‍ തയാറാണെന്നും നാറ്റോ അറിയിച്ചു. യുദ്ധം എത്രയും പെട്ടെന്ന് അവസാനിപ്പിച്ചില്ലെങ്കില്‍ റഷ്യ ഭാവിയില്‍ വലിയ വില കൊടുക്കേണ്ടി വരും. യുക്രൈനിൽ നിന്ന് മുഴുവൻ സൈന്യത്തെയും പിൻവലിക്കണം. യുദ്ധ ദുരിതത്തിന് റഷ്യ ലോകത്തോട് മുഴുവൻ സമാധാനം പറയണം. അതേസമയം, റഷ്യ അന്താരാഷ്ട്ര നിയമങ്ങള്‍ ലംഘിച്ചതായും നാറ്റോ സെക്രട്ടറി ജനറല്‍ ചൂണ്ടിക്കാട്ടി. കിഴക്കന്‍ യൂറോപ്പിലേക്ക് കൂടുതല്‍ കൂടുതല്‍ സൈന്യത്തെ അയയ്ക്കുമെന്നാണ് നാറ്റോ വ്യക്തമാക്കിയത്.
അതേസമയം, ചര്‍ച്ചയ്ക്ക് തയ്യാർ ആണെന്ന് വ്യക്തമാക്കി റഷ്യ രംഗത്ത് എത്തിയിരുന്നു. യുക്രൈന്‍ ആയുധം താഴെ വച്ചാല്‍ ചര്‍ച്ചയ്ക്ക് തയ്യാറാകും. റഷ്യന്‍ വിദേശകാര്യ മന്ത്രി സെർജി ലാവ്‌റോവാണ് ഇക്കാര്യം അറിയിച്ചത്. ഇപ്പോള്‍ നടക്കുന്നത് അധിനിവേശമല്ല. യുക്രൈനെ സ്വതന്ത്രരാക്കാനുള്ള നീക്കമാണെന്നും സെര്‍ജി ലാവ്‌റോവ് വ്യക്തമാക്കി.
Recommended Video
യുക്രൈന് ആയുധം താഴെ വെച്ച് കീഴടങ്ങണം. യുക്രൈനെ ഭരിക്കാൻ മോസ്കോ നാസികൾ ആഗ്രഹിക്കുന്നില്ല. യുക്രൈനിയൻ ജനത സ്വതന്ത്രരാകണം. അവരെ സ്വതന്ത്രമാക്കാനാണ് ആഗ്രഹിക്കുന്നതെന്നും ലാവ്‌റോവ് വ്യക്തമാക്കി. അതേസമയം, യുക്രൈന്‍ തലസ്ഥാനമായ കീവിയിൽ റഷ്യന്‍ സൈന്യം എത്തിയിരുന്നു. തുടർന്ന് യുദ്ധം നിര്‍ത്താന്‍ ചര്‍ച്ചയ്ക്ക് തയ്യാറാണെന്ന് യുക്രൈന്‍ ഭരണകൂടം അറിയിച്ചിരുന്നു. ഇതിന് പിന്നാലെയാണ് റഷ്യയുടെ പ്രതികരണം.












Click it and Unblock the Notifications