കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

റഷ്യന്‍ മിസൈല്‍ പോളണ്ടില്‍ പതിച്ചു, 2 മരണം; സൈന്യത്തോട് സജ്ജമാകാന്‍ പോളണ്ട്, യുദ്ധം പുതിയ വഴിത്തിരിവിലേക്ക്

Google Oneindia Malayalam News

വാര്‍സോ: പോളണ്ടില്‍ റഷ്യന്‍ മിസൈല്‍ പതിച്ച് രണ്ട് പേര്‍ കൊല്ലപ്പെട്ടു. യുക്രൈനിന് അടുത്തുള്ള പോളണ്ടിലെ അതിര്‍ത്തി ഗ്രാമമായ പ്രസ്വോഡോ ഗ്രാമത്തില്‍ ആണ് മിസൈല്‍ പതിച്ചത്. സംഭവം പോളണ്ട് സ്ഥിരീകരിച്ചിട്ടുണ്ട്. രണ്ട് പേര്‍ കൊല്ലപ്പെട്ടതായി പോളിഷ് വിദേശകാര്യ വക്താവ് ലൂക്കാസ് ജസീന പ്രസ്താവനയില്‍ പറഞ്ഞു.

സംഭവത്തില്‍ വിശദീകരണം ആവശ്യപ്പെട്ട് പോളണ്ടിലെ റഷ്യന്‍ അംബാസഡറെ വിളിച്ചതായി ലൂക്കാസ് ജസീന പറഞ്ഞു. യുക്രൈന്‍ അതിര്‍ത്തിയില്‍ നിന്ന് വെറും പതിനഞ്ച് മൈല്‍ അകലെയുള്ള സ്ഥലത്താണ് മിസൈല്‍ പതിച്ചത്. നാറ്റോ രാജ്യങ്ങളിലൊന്നായ പോളണ്ടിന് നേരെയുണ്ടായ ആക്രമണം അബദ്ധവശാല്‍ സംഭവിച്ചതാണോ എന്ന് വ്യക്തമല്ല.

1

പോളണ്ട് പ്രസിഡന്റ് ആന്‍ഡ്രേഡ് ദുദ അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡനുമായി ചര്‍ച്ച നടത്തി. സൈന്യത്തോട് സജ്ജമാകാന്‍ പോളണ്ട് ഭരണകൂടം നിര്‍ദേശിച്ചതായാണ് വിവരം. അതേസമയം പോളണ്ട് അതിര്‍ത്തിയിലേക്ക് മിസൈല്‍ അയച്ചിട്ടില്ല എന്നാണ് റഷ്യ അറിയിക്കുന്നത്.

Viral Video- ഇഷ്ട ടീം പോര്‍ച്ചുഗല്‍.. കപ്പ് ബ്രസീലിന്; വൈറലായി ഒന്നാം ക്ലാസുകാരന്റെ ലോകകപ്പ് അവലോകനംViral Video- ഇഷ്ട ടീം പോര്‍ച്ചുഗല്‍.. കപ്പ് ബ്രസീലിന്; വൈറലായി ഒന്നാം ക്ലാസുകാരന്റെ ലോകകപ്പ് അവലോകനം

2

സംഭവത്തെക്കുറിച്ച് അറിവില്ല എന്നാണ് റഷ്യന്‍ ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കുന്നത്. അതിനിടെ ആക്രമണത്തെ കുറിച്ച് നാറ്റോ പോളണ്ടിനോട് റിപ്പോര്‍ട്ട് തേടി. നാറ്റോ അടിയന്തരയോഗവും വിളിച്ചിട്ടുണ്ട്. ചൊവ്വാഴ്ച്ച ഉച്ചയോടെ ആയിരുന്നു മിസൈല്‍ ആക്രമണം.

'എന്റെ കാര്യത്തില്‍ ഇടപെടേണ്ട.. 25 വയസായി'; പങ്കാളിക്കൊപ്പം ജീവിക്കാന്‍ ശ്രദ്ധ മാതാപിതാക്കളോട് പറഞ്ഞത്'എന്റെ കാര്യത്തില്‍ ഇടപെടേണ്ട.. 25 വയസായി'; പങ്കാളിക്കൊപ്പം ജീവിക്കാന്‍ ശ്രദ്ധ മാതാപിതാക്കളോട് പറഞ്ഞത്

3

യുക്രൈന്‍ അധിനിവേശം ഒമ്പതാം മാസം പിന്നിടവെ കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ശക്തമായ മിസൈല്‍ ആക്രമണമാണ് റഷ്യ നടത്തുന്നത്. യുക്രൈനിലെ ഊര്‍ജ്ജ സംവിധാനങ്ങള്‍ തകര്‍ത്ത റഷ്യ 85 ഓളം മിസൈലുകള്‍ പ്രയോഗിച്ചതായാണ് റിപ്പോര്‍ട്ട്.

'എനിക്ക് ഇഷ്ടപ്പെട്ട വസ്ത്രം ധരിക്കും.. അതില്‍ നാട്ടുകാരെന്ത് പറയും എന്ന് നോക്കാറില്ല'; തുറന്നടിച്ച് എസ്തര്‍'എനിക്ക് ഇഷ്ടപ്പെട്ട വസ്ത്രം ധരിക്കും.. അതില്‍ നാട്ടുകാരെന്ത് പറയും എന്ന് നോക്കാറില്ല'; തുറന്നടിച്ച് എസ്തര്‍

4

യുക്രൈനിലെ പ്രധാന നഗരങ്ങളെ ലക്ഷ്യമിട്ടാണ് റഷ്യ ആക്രമണം വ്യാപിപ്പിക്കുന്നത്. ഇതിനോടകം യുക്രൈനിലെ പ്രധാന നഗരങ്ങളെല്ലാം ഇരുട്ടിലായിട്ടുണ്ട്. യുക്രൈന്റെ 40 ശതമാനത്തോളം ഊര്‍ജ്ജമേഖലയെ റഷ്യന്‍ ആക്രമണം തകര്‍ത്തു കളഞ്ഞു എന്നാണ് റിപ്പോര്‍ട്ട്.

5

ബാലിയില്‍ നടന്ന് കൊണ്ടിരിക്കുന്ന ജി 20 ഉച്ചകോടിയില്‍ രൂക്ഷ വിമര്‍ശനം ഏറ്റുവാങ്ങിയതിനു പിന്നാലെയാണ് റഷ്യ ആക്രമണം കടുപ്പിച്ചിരിക്കുന്നത്. ഉച്ചകോടിയില്‍ റഷ്യന്‍ പ്രസിഡന്റ് വ്‌ളാദിമിര്‍ പുടിന്‍ പങ്കെടുക്കുന്നില്ല. ജി 20 ഉച്ചകോടിയില്‍ യുക്രൈന്‍ പ്രസിഡന്റ് വലോദിമര്‍ സെലസ്‌കി റഷ്യക്കെതിരെ രൂക്ഷ വിമര്‍ശനം നടത്തിയിരുന്നു.

English summary
Russia-Ukraine War: Two people were killed in a Russian missile strike in Poland
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X