യുക്രൈന്‍ യുദ്ധം പുടിനെയും ബാധിക്കും, ബോട്ടോക്‌സ് ചികിത്സ നിര്‍ത്തും, പണി തന്നത് ഇവര്‍
കീവ്: യുക്രൈനില്‍ യുദ്ധം ആരംഭിച്ചത് റഷ്യക്കും പ്രശ്‌നങ്ങളുണ്ടാക്കുമെന്ന് റിപ്പോര്‍ട്ട്. പുടിന്‍ തുടര്‍ന്ന് വരുന്ന ബോട്ടോക്‌സ് ചികിത്സ ഇതോടെ നിലച്ചേക്കും. ഫാര്‍മസ്യൂട്ടിക് കമ്പനികള്‍ നടത്തിയ പ്രഖ്യാപനങ്ങളാണ് റഷ്യന്‍ പ്രസിഡന്റ് വ്‌ളാദിമിര്‍ പുടിനെ ബുദ്ധിമുട്ടിക്കുന്നത്. എല്ലി ലില്ലി ആന്‍ കോ, നോവോര്‍ട്ട്‌സ്, ആബി ഐഎന്‍സി എങ്ങീ കമ്പനികളാണ് ഇന്ത്യയിലേക്ക് വിതരണത്തിനില്ലെന്ന് അറിയിച്ചത്. ഇന്ത്യ കുറച്ച് കാലമായി ബോട്ടോക്‌സ് ചെയ്യുന്നുണ്ട് എന്നത് രഹസ്യമായി പറഞ്ഞുപോരുന്ന കാര്യമാണ്. പുതിയ നിയന്ത്രണങ്ങള്‍ പ്രകാരം നാളെ മുതല്‍ ബോട്ടോക്‌സ് ചികിത്സ തടസ്സപ്പെടുമെന്നാണ് സൂചന. യുഎസ് നടത്തുന്ന സാമ്പത്തിക പ്രഖ്യാപനങ്ങളേക്കാള്‍ വലിയ പ്രഖ്യാപനമായിട്ടാണ് ഇത് അറിയപ്പെടുന്നത്.

പ്രമുഖ മരുന്ന് കമ്പനികളെല്ലാം ക്യാന്‍സറിനും പ്രമേഹത്തിനുമുള്ള അടിയന്തര സാഹചര്യത്തിനുള്ള മരുന്നുകള്‍ മാത്രമാണ് റഷ്യയിലേക്ക് അയക്കുക. എന്നാല്‍ അവശ്യ മരുന്നുകളില്‍ വരാത്ത മരുന്നുകളുടെ ഉല്‍പ്പാദനവും കയറ്റുമതിയും റഷ്യയിലുണ്ടാവില്ല. ഇതില്‍ വരുന്നതാണ് ബോട്ടോക്‌സും. ആബവീയുടേതാണ് വ്രിങ്കിള്‍ ട്രീറ്റ്‌മെന്റ് ഉല്‍പ്പന്നമായ ബോട്ടോക്‌സ്. ഇതിന് ലോകം മുഴുവന്‍ ആരാധകരുള്ളതാണ്. സൗന്ദര്യവര്‍ധക ഉല്‍പ്പന്നങ്ങളുടെ നിര്‍മാണം അടക്കം റഷ്യയില്‍ ഉണ്ടാവില്ലെന്നും, പ്രവര്‍ത്തനങ്ങള്‍ അവസാനിപ്പിച്ചിരിക്കുകയാണെന്നും കമ്പനി അറിയിച്ചു. നേരത്തെ തന്നെ പുടിന്റെ ബോട്ടോക്‌സിന്റെ കാര്യം മാധ്യമങ്ങള്‍ വലിയ രീതിയില്‍ ചര്‍ച്ച ചെയ്തതാണ്.
പത്ത് വര്‍ഷം മുമ്പേ പുടിന്‍ ബോടോക്‌സ് ചെയ്യുന്നതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഡെയ്‌ലി ബീസ്റ്റ്, ഗാര്‍ഡിയന്‍ തുടങ്ങിയ മാധ്യമങ്ങളാണ് പുടിന്‍ ബോട്ടോക്‌സ് കുറച്ച് കാലമായി ഉപയോഗിക്കുന്നുണ്ടെന്ന് റിപ്പോര്‍ട്ട് ചെയ്തത്. റഷ്യയിലെ ന്യൂ ടൈംസ് മാഗസിന്‍ തന്നെ പുടിന്റെ മുഖത്തിന് എന്ത് പറ്റി എന്ന തലക്കെട്ടില്‍ ഒരു റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇതിന്റെ വിവരങ്ങള്‍ ഗാര്‍ഡിയനില്‍ വന്നിരുന്നു. നാല് പ്ലാസ്റ്റിക് സര്‍ജറികള്‍ക്ക് പുടിന്‍ വിധേയനായി എന്നാണ് റിപ്പോര്‍ട്ട്. അതിന് ശേഷം കോസ്‌മെറ്റിക് സര്‍ജറിയും അദ്ദേഹം ചെയ്തുവെന്നാണ് ഇതുവരെ റിപ്പോര്‍ട്ടില്‍ നിന്ന് വ്യക്തമാകുന്നത്.
നെറ്റിയില്‍, കണ്ണിന് സമീപം, കവിത്തടത്തിന് സമീപം, എന്നീ സ്ഥലത്തെല്ലാം ബോട്ടോക്‌സ് ഇഞ്ചക്ഷനുകളും അദ്ദേഹം സ്വീകരിച്ചിരിക്കാനും സാധ്യതയുണ്ട്്. സോഷ്യല്‍ മീഡിയയില്‍ പലരും പത്ത് വര്‍ഷം മുമ്പ് അദ്ദേഹത്തെ വിമര്‍ശിച്ചിരുന്നു. 2011 ഒക്ടോബറില്‍ പുടിന്‍ കീവ് സന്ദര്‍ശനം ആരംഭിച്ചതിന് പിന്നാലെ ബോട്ടോക്‌സ് ചെയ്യുന്നുണ്ടെന്ന അഭ്യൂഹം ശക്തമായത്. പുടിന്റെ വക്താവ് പക്ഷേ ഇത് നിഷേധിച്ചിരുന്നു. എന്നാല്‍ പ്രായം തോന്നിക്കുന്നത് പുടിനെ സംബന്ധിച്ച് നിരാശ നല്‍കുന്നുണ്ടെന്നാണ് വിവരം. 69 വയസ്സാണ് നിലവില്‍ പുടിന്റെപ്രായം. കഴിഞ്ഞ വര്‍ഷങ്ങളിലായി നിരവധി കോസ്മിക് നടപടിക്രമങ്ങള്‍ക്ക് പുടിന്‍ വിധേയനായതായും റിപ്പോര്‍ട്ടുണ്ട്.












Click it and Unblock the Notifications