തിരിച്ചടിച്ച് യുക്രൈന്‍; മെലിറ്റോപോള്‍ തിരിച്ചുപിടിച്ചു, ട്രോഹിസ്ബെങ്കോ മേഖലയില്‍ റഷ്യന്‍ സൈന്യത്തെ തുരത്തി
കീവ്: റഷ്യന്‍ അധിനിവേശത്തിനെതിരെ വന്‍ ചെറുത്തുനില്‍പ് നടത്തി യുക്രൈന്‍. കീവ് പിടിച്ചെടുക്കാന്‍ റഷ്യ ശ്രമിക്കുന്നകതിനിടെ കനത്ത പ്രതിരോധമാണ് യുക്രൈന്‍ സൈന്യം നടത്തിയത്. ഇതിനിടെ ട്രോഹിസ്‌ബെങ്കോ മേഖലയില്‍ റഷ്യന്‍ അധിനിവേശം യുക്രൈന്‍ സൈന്യം പ്രതിരോധിച്ചു. 2 റഷ്യന്‍ ടാങ്കുകളും 1 യുദ്ധ വാഹനവും നശിപ്പിച്ചു യുക്രൈന്‍ സൈന്യം നശിപ്പിച്ചതോടെ റഷ്യ ഇവിടെ നിന്ന് താല്‍ക്കാലികമായി പിന്‍വാങ്ങാന്‍ തയ്യാറായി. മെലിറ്റോപോളിന്റെ നിയന്ത്രണവും യുക്രൈന്‍ സൈന്യം തിരിച്ചുപിടിച്ചതായുള്ള റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നുണ്ട്.
റഷ്യന്‍ അധിനിവേശ സൈനികരുടെ ഒരു കവചിത സംഘം ട്രോഹിസ്‌ബെങ്കോ മേഖലയില്‍ യുക്രേനിയന്‍ സൈനികരുടെ പ്രതിരോധം തകര്‍ക്കാന്‍ ശ്രമിച്ചുവെന്ന് യുക്രേനിയന്‍ പ്രതിരോധ മന്ത്രാലയം ട്വീറ്റ് ചെയ്തു. എന്നാല്‍ യുക്രേനിയന്‍ പട്ടാളക്കാര്‍ 2 റഷ്യന്‍ ടാങ്കുകളും 1 കാലാള്‍പ്പട യുദ്ധ വാഹനവും നശിപ്പിച്ചതോടെ റഷ്യ പിന്‍വാങ്ങാന്‍ നിര്‍ബന്ധിതരായെന്നും പ്രതിരോധ മന്ത്രാലയം ട്വീറ്റ് ചെയ്തു. സംയുക്ത സേന ആത്മവിശ്വാസത്തോടെ സ്വന്തം സ്ഥാനങ്ങള്‍ നിലനിര്‍ത്തുകയും അധിനിവേശക്കാര്‍ക്ക് മാന്യമായ തിരിച്ചടി നല്‍കുകയും ചെയ്യുന്നുവെന്നും യുക്രൈന്‍ പ്രതിരോധ മന്ത്രാലയം ട്വീറ്റ് ചെയ്തു.

അതേസമയം റഷ്യ ചര്‍ച്ചയ്ക്ക് തയ്യാറാകണമെന്ന് യുക്രേനിയന്‍ പ്രസിഡന്റ് സെലെന്‍സ്‌കി ഇന്നും ആവശ്യപ്പെട്ടു. ചര്‍ച്ചയ്ക്ക് തയ്യാറാകാതിരിക്കുന്നിടത്തോളം തങ്ങള്‍ പ്രതിരോധം തുടരുമെന്നും നാശനഷ്ടങ്ങളുടെ എണ്ണം കൂടുമെന്നും സെലെന്‍സ്‌കി മുന്നറിയിപ്പ് നല്‍കി. സൈന്യത്തോടൊപ്പം സന്നദ്ധരായ പൊതുജനങ്ങളേയും അണിനിരത്തിയാണ് യുക്രൈന്‍ തിരിച്ചടിക്കുന്നത്. പ്രസിഡന്റ് വോളോഡിമര്‍ സെലെന്‍സ്‌കി ഒരു പൊതു സൈനിക സന്നാഹത്തിന് ഉത്തരവിട്ടിട്ടുണ്ട് 18 നും 60 നും ഇടയില്‍ പ്രായമുള്ള എല്ലാ യുക്രേനിയന്‍ പുരുഷന്‍മാര്‍ക്കും രാജ്യം വിടുന്നതിന് വിലക്കേര്‍പ്പെടുത്തിയിരിക്കുകയാണ് പ്രസിഡണ്ട്. വ്യാഴാഴ്ച രാവിലെ പ്രസിഡന്റ് വോലോഡൈമര്‍ സെലെന്‍സ്‌കി ഏര്‍പ്പെടുത്തിയ പട്ടാള നിയമത്തിന്റെ കാലാവധി വരെ ഇവരുടെ യാത്രാം നിരോധനം നിലനില്‍ക്കും.

കഴിഞ്ഞ ദിവസം പൗരന്മാരോട് യുദ്ധത്തില്‍ പങ്കെടുക്കാന്‍ യുക്രൈന്‍ പ്രസിഡന്റ് ആവശ്യപ്പെട്ടിരുന്നു. ജനങ്ങള്‍ക്ക് ആയുധങ്ങള്‍ നല്‍കുമെന്നും അദ്ദേഹം അറിയിച്ചിരുന്നു. റഷ്യന്‍ സേനയില്‍ നിന്ന് രാജ്യത്തെ പ്രതിരോധിക്കണമെന്നും അതിന് തയ്യാറായ എല്ലാ പൗരന്മാരോടും മുന്നോട്ട് വരാന്‍ ആഹ്വാനം ചെയ്യുന്നതായും സെലെന്‍സ്‌കി ആഹ്വാനം ചെയ്തു. ഇതിനിടെ റഷ്യയ്‌ക്കെതിരെ ആയുധമെടുക്കാന്‍ തയ്യാറെന്ന് പ്രഖ്യാപിച്ച് മുന്‍ ഹെവിവെയ്റ്റ് ബോക്സിംഗ് ചാമ്പ്യന്‍ വിറ്റാലി ക്ലിറ്റ്ഷ്‌കോയും സഹോദരനും ഹാള്‍ ഓഫ് ഫെയിമറുമായ വ്ളാഡിമിര്‍ ക്ലിറ്റ്ഷ്‌കോയും രംഗത്തെത്തി. തങ്ങള്‍ സ്വന്തം രാജ്യത്തെ രക്ഷിക്കാന്‍ യുക്രെനിയന്‍ സൈനികര്‍ക്കൊപ്പം ആയുധമെടുത്ത് റഷ്യയുടെ അധിനിവേശത്തെ തുടര്‍ന്നുള്ള 'രക്തരൂക്ഷിതമായ യുദ്ധത്തില്‍' പോരാടുമെന്ന് ഇരുവരും പറഞ്ഞു.

2014 മുതല്‍ യുക്രൈന്‍ തലസ്ഥാനമായ കീവിന്റെ മേയറാണ് വിറ്റാലി ക്ലിറ്റ്ഷ്‌കോ. സൈനികരെന്ന നിലയില്‍ കീവിനെ പ്രതിരോധിക്കാന്‍ സാധാരണക്കാര്‍ തയ്യാറാണെന്നും വിറ്റാലി ക്ലിറ്റ്ഷ്‌കോ കൂട്ടിച്ചേര്‍ത്തു. വ്ളാഡിമിര്‍ ക്ലിറ്റ്ഷ്‌കോ ഈ മാസം ആദ്യമാണ് യുക്രൈനിന്റെ റിസര്‍വ് ആര്‍മിയില്‍ ചേര്‍ന്നത്. തന്റെ രാജ്യത്തോടുള്ള സ്നേഹമാണ് അധിനിവേശത്തെ പ്രതിരോധിക്കാന്‍ തയ്യാറാകുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. യുക്രേനിയന്‍ ജനത ശക്തരാണെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം യുദ്ധത്തിന്റെ രണ്ടാം ദിനമായ ഇന്നും കനത്ത നാശനഷ്ടമാണ് റഷ്യ, യുക്രൈനില്‍ വിതയ്ക്കുന്നത്. രാജ്യതലസ്ഥാനമായ കീവ് പിടിച്ചെടുക്കാനാണ് റഷ്യ ശ്രമം. ഇതിനായി നാല് പാട് നിന്നും വളഞ്ഞിട്ടാക്രമിക്കുകയാണ് റഷ്യ. ഇതിനിടെ ചില യുക്രൈന്‍ സൈനിക വാഹനങ്ങള്‍ റഷ്യ പിടിച്ചെടുത്തതായുള്ള റിപ്പോര്‍ട്ടും പുറത്തുവരുന്നുണ്ട്. സ്ഫോടനങ്ങളും വെടിവെപ്പും പ്രധാന നഗരങ്ങളെ നടുക്കിയതോടെ ഒരു ലക്ഷത്തിലധികം ആളുകള്‍ പലായനം ചെയ്തതായി കണക്കാക്കപ്പെടുന്നു. നൂറിലേറെ പേര്‍ ഇന്നലെ കൊല്ലപ്പെട്ടെന്നാണ് യുക്രേനിയന്‍ പ്രസിഡന്റ് അറിയിച്ചത്.
Бронегрупа російсько-окупаційних військ намагалася прорвати оборону українських військ в районі н.п.Трьохізбенка.
— Defence of Ukraine (@DefenceU) February 25, 2022
Українські воїни знищили 2 російські танки і 1 БМП та змусили ворога відступити.
Об’єднані сили впевнено утримують власні позиції та дають гідну відсіч загарбникам. pic.twitter.com/wvVdT9QfFG












Click it and Unblock the Notifications