Get Updates
Get notified of breaking news, exclusive insights, and must-see stories!

ഞങ്ങള്‍ സാധാരണക്കാരെ പോലും ലക്ഷ്യമിടുന്നു, റഷ്യന്‍ സൈനികന്‍ അമ്മയ്ക്ക് അയച്ച സന്ദേശം പുറത്ത്

യുക്രൈന്‍: റഷ്യന്‍ സൈനികന്റെ അവസാന സന്ദേശം പുറത്തുവന്നതോടെ റഷ്യക്കതിരെ വിമര്‍ശനം കടുക്കുന്നു. അമ്മേ, ഞാന്‍ യുക്രൈനിലാണ്. ഇവിടെ യുദ്ധം അലയടിക്കുകയാണ്. ഞാനാകെ ഭയന്നിരിക്കുകയാണ്. നമ്മള്‍ എല്ലാ നഗരങ്ങളിലും ബോംബ് വര്‍ഷിക്കുകയാണ്. ഒരുമിച്ചാണ് എല്ലാ പോരാട്ടവും. സാധാരണ ജനങ്ങളെ പോലെ റഷ്യന്‍ സൈന്യം ടാര്‍ഗറ്റ് ചെയ്യുന്നുണ്ട്. റഷ്യന്‍ സൈന്യം മരിക്കുന്നതിന് മുമ്പ് അമ്മയ്ക്ക് എഴുതിയ കത്തിലാണ് ഈ വിവരണമുള്ളത്. റഷ്യ നടത്തുന്ന ക്രൂരമായ ആക്രമണത്തിന്റെ വിവരങ്ങള്‍ യുക്രൈനാണ് പുറത്തുവിട്ടത്. യുഎന്‍ അസംബ്ലിയില്‍ യുക്രെന്‍ അബാസിഡര്‍ ഈ സന്ദേശം വായിക്കുകയും ചെയ്തു. റഷ്യന്‍ സൈനികനില്‍ നിന്നുള്ള സന്ദേശമാണെന്ന് പറഞ്ഞാണ് ഇത് അവതരിപ്പിച്ചത്.

എന്തുകൊണ്ടാണ് മകന്‍ വീട്ടിലേക്ക് വിളിക്കാന്‍ ഇത്രയും വൈകിയതെന്ന് ഈ സന്ദേശത്തില്‍ റഷ്യന്‍ സൈനികനോട് അമ്മ ചോദിച്ചിക്കുന്നുണ്ട്. മകനൊരു പാര്‍സല്‍ കൊടുത്ത് അയക്കാനുണ്ടെന്നും പറയുന്നു. താന്‍ ഇപ്പോള്‍ യുക്രൈനിലാണെന്നും, ഇവിടെ തന്നെ തുടരേണ്ടി വരുമെന്നും മറുപടി നല്‍കുന്നുണ്ട്. ഞങ്ങളോട് പറഞ്ഞിരുന്നത്, യുക്രൈന്‍ ജനത ഞങ്ങളെ സ്വീകരിക്കുമെന്നാണ്. എന്നാല്‍ അവര്‍ ഞങ്ങളുടെ സൈനിക വാഹനത്തിന് താഴെ ഓരോരുത്തരായി പതിച്ച് കൊണ്ടിരിക്കുകയാണ്. പലരും ഈ വാഹനത്തിന് മുന്നില്‍ ചാട് ആത്മഹത്യ ചെയ്യുന്നുണ്ട്. സൈനിക വാഹനങ്ങള്‍ക്ക് തടസ്സമുണ്ടാക്കുകയാണ്. പോകാന്‍ പോലും അനുവദിക്കുകയാണ്. അവര്‍ ഞങ്ങളെ ഫാസിസ്റ്റുകളെന്ന് വിളിക്കുന്നു അമ്മ. ഇത് വളരെ കഠിനമാണെന്നും മകന്റെ കത്തില്‍ പറയുന്നു.

1

ഈ റഷ്യന്‍ സൈനികന്‍ നേരത്തെ ക്രൈമിയയില്‍ ആയിരുന്നു. ഇവിടെ നിന്നാണ് യുക്രൈനിലേക്ക് വന്നത്. യുഎന്നിലെ യുക്രൈന്‍ അംബാസിഡര്‍ തങ്ങളുടെ രാജ്യത്ത് നടക്കുന്ന ദുരന്തത്തിന്റെ വ്യാപ്തി ചിന്തിച്ച് നോക്കാനാണ് അദ്ദേഹം ആവശ്യപ്പെട്ടത്. അതേസമയം റഷ്യ ഇപ്പോഴും യുദ്ധം അവസാനിപ്പിക്കാന്‍ തയ്യാറായിട്ടില്ല. ഇപ്പോള്‍ നടക്കുന്ന സമാധാന ചര്‍ച്ചയില്‍ നിന്ന് ഒന്നും പറയാന്‍ സാധിക്കില്ലെന്നും റഷ്യ വ്യക്തമാക്കി. അതേസമയം ഞെട്ടിപ്പിക്കുന്ന കണക്കാണ് യുഎന്‍ പുറത്തുവിട്ടത്. യുദ്ധം തുടങ്ങിയ ശേഷം 6,60000 പേര്‍ യുക്രൈന്‍ വിട്ടുവെന്നാണ് യുഎന്‍ കണക്ക്. ഇവര്‍ അഭയാര്‍ത്ഥികളായി അയല്‍ രാജ്യങ്ങളില്‍ അഭയം തേടിയെന്നും യുഎന്‍ വ്യക്തമാക്കി.

അതേസമയം ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സന്‍ റഷ്യക്കെതിരെയുള്ള ഉപരോധം ഇനിയും കടുപ്പിക്കുമെന്ന് വ്യക്തമാക്കി. ഇത് അനിശ്ചിതകാലത്തേക്ക് നീട്ടുമെന്നും അദ്ദേഹം പറഞ്ഞു. വിദേശ രാജ്യങ്ങളുടെ ഉപരോധം റഷ്യന്‍ സമ്പദ് ഘടനയെ തകര്‍ക്കുമെന്ന് ഫ്രാന്‍സ് മുന്നറയിപ്പ് നല്‍കി. യൂറോപ്പ്യന്‍ യൂണിയനുമായി ചേര്‍ന്ന് റഷ്യക്കെതിരെ സാമ്പത്തികവും, ധനകാര്യവുമായ യുദ്ധമാണ് പ്രഖ്യാപിച്ചിരിക്കുന്നതെന്ന് ഫ്രാന്‍സ് ധനകാര്യ മന്ത്രി ബ്രൂണോ ലേ മെയ്‌റെ പറഞ്ഞു. ഇതിനിടെ ഇന്ത്യ പൗരന്മാരെ ഒഴിപ്പിക്കുന്നത് തുടരുകയാണ്. ഇതുവരെ 9000 പേരെയാണ് ഇന്ത്യ നാട്ടിലെത്തിച്ചത്. ഇനിയുള്ള പലരും സുരക്ഷിത കേന്ദ്രങ്ങളിലാണെന്ന് കേന്ദ്ര സര്‍ക്കാര്‍ വ്യക്തമാക്കി.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+