Get Updates
Get notified of breaking news, exclusive insights, and must-see stories!

ഖേര്‍സണ്‍ റഷ്യ പിടിച്ചെടുത്തു? റഷ്യന്‍ ടാങ്കറുകള്‍ക്ക് മേല്‍ ചാടി വീണ് യുക്രൈന്‍ പൗരന്‍മാര്‍

കീവ്: ദക്ഷിണ യുക്രൈന്‍ നഗരമായ ഖേര്‍സണ്‍ റഷ്യ പിടിച്ചെടുത്തതായി റിപ്പോര്‍ട്ട്. നഗരത്തിന്റെ നിയന്ത്രണം റഷ്യന്‍ സൈന്യത്തിന്റെ കൈവശമാണെന്ന് റിപ്പോര്‍ട്ട്. യുദ്ധത്തിന്റെ ഏഴാം ദിനം റഷ്യ ആക്രമണം കടുപ്പിച്ചിരിക്കുകയാണ്. എന്നാല്‍ ഖേര്‍സണ്‍ പിടിച്ചെടുത്തതായി ഔദ്യോഗിക റിപ്പോര്‍ട്ടുകളൊന്നും പുറത്തുവന്നിട്ടില്ല. അതേസമയം യുക്രൈന്‍ പൗരന്‍മാര്‍ റഷ്യക്കെതിരെയുള്ള പോരാട്ടം ശക്തമാക്കിയിരിക്കുകയാണ്. റഷ്യയുടെ ടാങ്കറുകള്‍ക്ക് മേലെ ഇവര്‍ ചാടി വീണിരിക്കുകയാണ്. ബാക്മാച്ച് നഗരത്തിലേക്ക് റഷ്യന്‍ സൈന്യം മുന്നേറുന്നത് തടയാനാണ് പൗരന്മാര്‍ ടാങ്കറുകള്‍ക്ക് മേലെ ചാടിവീണത്. ധീരമായ പോരാട്ടമാണ് ഇവര്‍ നടത്തുന്നത്. കഴിഞ്ഞ ദിവസങ്ങളിലെല്ലാം റഷ്യക്ക് വലിയ തിരിച്ചടിയുണ്ടാക്കാന്‍ ഇവര്‍ക്ക് സാധിച്ചിരുന്നു.

1

അതേസമയം റഷ്യന്‍ പാരാട്രൂപ്പുകള്‍ യുക്രൈനിലെ കാര്‍ക്കീവിലെത്തിയിരിക്കുകയാണ്. ഇവിടെ ആക്രമണം അഴിച്ചുവിടുകയാണ് റഷ്യന്‍ സൈന്യം. ആശുപത്രിയില്‍ അടക്കം ആക്രമണം നടത്തി. ഇവിടെ ആക്രമണം നടന്ന് കൊണ്ടിരിക്കുകയാണ്. യുക്രൈന് വീണ്ടും പിന്തുണ പ്രഖ്യാപിച്ചിരിക്കുകയാണ് യുഎസ് പ്രസിഡന്‍് ജോ ബൈഡന്‍. എന്നാല്‍ റഷ്യക്കെതിരായ യുദ്ധത്തിന്റെ ഭാഗമാവാന്‍ അമേരിക്കയുണ്ടാവില്ലെന്ന് ബൈഡന്‍ വ്യക്തമാക്കി. നാറ്റോ രാജ്യങ്ങളെ സഖ്യങ്ങള്‍ക്കൊപ്പം ചേര്‍ന്ന് എന്ത് വില കൊടുത്തും സംരക്ഷിക്കുമെന്ന് ബൈഡന്‍ പറഞ്ഞു. യുക്രൈനുകാര്‍ റഷ്യക്കെതിരെ തിരിച്ചടിക്കാന്‍ തുടങ്ങിയിട്ടുണ്ട്. അവരുടെ ധൈര്യം അപാരമാണ്. യുദ്ധക്കളത്തില്‍ പുടിന് നേട്ടമുണ്ടായേക്കും. പക്ഷേ ദീര്‍ഘകാലാടിസ്ഥാനത്തില്‍ പുടിന്‍ അതിന് വലിയ വില നല്‍കേണ്ടി വരുമെന്നും ബൈഡന്‍ പറഞ്ഞു.

അമേരിക്കന്‍ സേന ഒരിക്കലും യുക്രൈനിലെ യുദ്ധത്തിന്റെ ഭാഗമാകില്ല. എന്നാല്‍ നാറ്റോ സഖ്യത്തെ എന്ത് വില കൊടുത്തും സംരക്ഷിക്കും. എല്ലാ സേനകളെയും സജ്ജമാക്കി നിര്‍ത്തിയിട്ടുണ്ട്. പോളണ്ട്, റൊമാനിയ, ലാത്വിയ, ലിത്വാനിയ, എസ്‌തോനിയ രാജ്യങ്ങള്‍ അടക്കം സംരക്ഷപ്പെടുമെന്നും ബൈഡന്‍ വ്യക്തമാക്കി. ഏകാധിപതികള്‍ക്ക് അവരുടെ പ്രവര്‍ത്തികള്‍ക്ക് വില നല്‍കേണ്ടി വന്നിട്ടില്ലെങ്കില്‍, അവര്‍ യുദ്ധത്തിനും ഭീഷണികള്‍ക്കും മുതിരും. അമേരിക്കയ്ക്കും ലോകരാജ്യങ്ങള്‍ക്കും ഭീഷണി അതോടെ വര്‍ധിക്കും. അതിന് വേണ്ടിയാണ് നാറ്റോ സഖ്യത്തെ രൂപീകരിച്ചത്. യൂറോപ്പില്‍ സമാധാനം പുനസ്ഥാപിക്കുകയാണ് നാറ്റോയുടെ ലക്ഷ്യം. യുഎസ് ഇതില്‍ അംഗമാണ്. അമേരിക്കന്‍ നയതന്ത്രം വളരെ ആവശ്യമേറിയ ഒന്നാണെന്നും ബൈഡന്‍ പറഞ്ഞു.

അതേസമയം കാര്‍ക്കീവ് റഷ്യന്‍ സേനയും യുക്രൈന്‍ സൈനികരും തമ്മിലുള്ള പോരാട്ടം തുടരുകയാണ്. ഇതിനിടെ ലോകബാങ്ക് മൂന്ന് ബില്യണിന്റെ സഹായം യുക്രൈന് നല്‍കാന്‍ തീരുമാനിച്ചിട്ടുണ്ട്. യുദ്ധത്തെ തുടര്‍ന്ന് പ്രതിസന്ധിയിലായ യുക്രൈനെ സഹായിക്കാനാണിത്. അതേസമയം യുക്രൈന്‍ എമര്‍ജന്‍സി ഹെല്‍പ്പ്‌ലൈന്‍ സ്ഥാപിച്ചു. ഓരോ മേഖലയിലെ അടിയന്തര സാഹചര്യങ്ങളും, യുദ്ധത്തിന്റെ അവസ്ഥകളും അറിയാനാണ് ഹെല്‍പ്പ്‌ലൈന്‍ തുടങ്ങിയിരിക്കുന്നത്. കീവിന് സമീപപ്രദേശങ്ങളിലെല്ലാം റഷ്യന്‍ സ്‌ഫോടനം നടത്തിയെന്നാണ് റിപ്പോര്‍ട്ട്. വലിയ സ്‌ഫോടനത്തിന്റെ ശബ്ദം കേട്ടതായി റിപ്പോര്‍ട്ടുണ്ട്. ബിലാ സെര്‍ക്വയിലാണ് വലിയ സ്‌ഫോടനം ശബ്ദം കേട്ടത്. കീവ് ഒബ്ലാസ്റ്റിലെ നഗരമാണിത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+