യുക്രൈന്‍: റഷ്യയുടെ യുഎന്‍ സുരക്ഷാ കൗണ്‍സില്‍ പ്രമേയത്തില്‍ നിന്ന് വിട്ടുനിന്ന് ഇന്ത്യ
ന്യൂയോര്‍ക്ക്: യുക്രൈന്‍ അധിനിവേശത്തില്‍ യുഎന്‍ സുരക്ഷാ കണ്‍സില്‍ അവതരിപ്പിച്ച പ്രമേയത്തത്തെ പിന്താങ്ങാതെ ഇന്ത്യ. വോട്ടിംഗില്‍ ഇന്ത്യ വിട്ടുന്നു. പ്രമേയത്തിനെതിരെ അതിരൂക്ഷ വിമര്‍ശനവുമായി ലോകരാജ്യങ്ങള്‍ നേരത്തെ രംഗത്ത് വന്നിരുന്നു. യുക്രൈനിലെ റഷ്യന്‍ അധിനിവേശം എന്ന് ഈ പ്രമേയത്തില്‍ എവിടെയും പറയുന്നില്ല. അതാണ് വിമര്‍ശനത്തിന് പ്രധാന കാരണം. ലോകരാജ്യങ്ങള്‍ക്കൊപ്പം ഇന്ത്യയും യുഎഇയും പ്രമേയത്തെ പിന്തുണയ്ക്കാതെ വിട്ടുനിന്നു. പ്രമേയം സുരക്ഷാ കൗണ്‍സിലില്‍ പാസാകാതെ പരാജയപ്പെട്ടു.

റഷ്യയാണ് ഇവിടെ വേട്ടക്കാരന്‍. കടന്നുകയറകയും, ആക്രമിക്കുകയും ചെയ്തത് റഷ്യയാണ്. യുക്രൈനില്‍ കൊടുംക്രൂരത ജനങ്ങളോട് കാണിച്ചതിന് ഏക ഉത്തരവാദി റഷ്യയാണ്. അവരുടെ ഈ കുറ്റങ്ങളൊന്നും അടയാളപ്പെടുത്താതെ ഒരു പ്രമേയം പാസാക്കണമെന്നാണ് അവര്‍ പറയുന്നത്. അത് നടക്കില്ലെന്നും യുഎന്നിലെ യുഎസ് അംബാസിഡര്‍ ലിന്‍ഡ തോമസ് ഗ്രീന്‍ഫീല്‍ഡ് വ്യക്തമാക്കി. റഷ്യ തന്നെ യുക്രൈനിലെ മാനവിക പ്രതിസന്ധിയെ പരിഹരിക്കാന്‍ അന്താരാഷ്ട്ര സമൂഹം ഇടപെടുന്നതിനായി റഷ്യ ഒരു പ്രമേയം കൊണ്ടുവരാത്തത് ഒട്ടും മനസ്സാക്ഷിയില്ലാത്ത നടപടിയാണ്. ഈ പ്രശ്‌നങ്ങളെല്ലാം റഷ്യ ഉണ്ടാക്കിയതാണെന്നും ലിന്‍ഡ തുറന്നടിച്ചു.
യുക്രൈനിലെ സാഹചര്യങ്ങളെ കുറിച്ച് റഷ്യ ചിന്തിച്ചിരുന്നെങ്കില്‍, അവര്‍ കുട്ടികള്‍ക്ക് നേരെ അടക്കം നടത്തുന്ന ബോംബിംഗ് അവസാനിപ്പിക്കുകയാണ്. അവരുടെ യുദ്ധതന്ത്രവും ഇതോടൊപ്പം തീരുമായിരുന്നു. എന്നാല്‍ അവര്‍ അത് അവസാനിപ്പിക്കുന്നില്ലെന്ന് യുഎന്നിലെ ബ്രിട്ടീഷ് അംബാസിഡര്‍ ബാര്‍ബറ വുഡ് വേര്‍ഡ് പറഞ്ഞു. അതേസമയം പ്രമേയത്തെ അനുകൂലിച്ച് സംസാരിച്ച ഏക രാജ്യം ചൈനയാണ്. യുഎന്‍ സുരക്ഷാ കൗണ്‍സില്‍ യുക്രൈനിലെ മാനുഷിക പ്രതിസന്ധിയില്‍ ഇടപെടണമെന്ന് പ്രമേയത്തെ അനുകൂലിച്ച് വോട്ട് ചെയ്ത ചൈന അറിയിച്ചു. ചൈനയുടെ ആറ് പോയിന്റുകള്‍ അടങ്ങിയ നിര്‍ദേശങ്ങളാണ് ചൈനീസ് പ്രതിനിധി ഷാങ് ജുന്‍ ചൂണ്ടിക്കാണിച്ചത്.
യുക്രൈനിലെ പ്രതിസന്ധി പരിഹരിക്കുന്നതിന് അന്താരാഷ്ട്ര സമൂഹം പ്രഥമ പരിഗണന നല്‍കണമെന്ന് പറയാനാണ് ഈ പ്രമേയത്തെ പിന്തുണച്ചതെന്ന് ചൈന പറഞ്ഞു. യുക്രൈനിലെ യുദ്ധത്തില്‍ റഷ്യക്ക് ഒരു പങ്കുമുണ്ടെന്ന് പ്രമേയത്തിലെവിടെയും പരാമര്‍ശിക്കുന്നില്ല. യുക്രൈനില്‍ നിന്ന് സ്ത്രീകള്‍ക്കും പ്രായമായവര്‍ക്കും, ചെറുപ്പക്കാര്‍ക്കും സുരക്ഷിതമായി പുറത്തേക്ക് പോകാന്‍ എല്ലാവരും സൗകര്യമൊരുക്കണമെന്നും പ്രമേയം ആവശ്യപ്പെടുന്നു. അതേസമയം സുരക്ഷാ കൗണ്‍സില്‍ പ്രമേയം പാസാക്കണമെങ്കില്‍ 9 വോട്ടകള്‍ അനുകൂലമായി വേണം. റഷ്യ, ചൈന, ബ്രിട്ടന്‍, ഫ്രാന്‍സ്, അമേരിക്ക എന്നീ രാജ്യങ്ങള്‍ വീറ്റോ ഉപയോഗിക്കുകയും ചെയ്യരുത്.












Click it and Unblock the Notifications