Get Updates
Get notified of breaking news, exclusive insights, and must-see stories!

10 ദിവസത്തിനുള്ളില്‍ റഷ്യയുടെ വെടിക്കോപ്പുകള്‍ തീരും, യുദ്ധം അവസാനിക്കുമെന്ന് യുഎസ് മുന്‍ കമാന്‍ഡര്‍

കീവ്: പത്ത് ദിവസത്തിനുള്ളില്‍ റഷ്യ യുദ്ധം അവസാനിപ്പിക്കുമെന്ന് മുന്‍ യുഎസ് കമാന്‍ഡര്‍. റഷ്യയുടെ സൈനിക വിഭവങ്ങള്‍ ഓരോന്നായി തീര്‍ന്ന് കൊണ്ടിരിക്കുകയാണെന്ന് യുഎസ്സ് സൈന്യത്തിന്റെ യൂറോപ്പ്യന്‍ ലെഫ് ജനറല്‍ ബെന്‍ ഹോഡ്ജസ് വ്യക്തമാക്കി. പത്ത് ദിവസം കൂടി അവര്‍ക്ക് യുദ്ധം നീട്ടി കൊണ്ടുപോകാന്‍ സാധിക്കും. എന്നാല്‍ അതിന് ശേഷം അവര്‍ക്ക് യുദ്ധം തുടരാനാവില്ല. റഷ്യന്‍ സൈന്യത്തിന്റെ വെടിക്കോപ്പുകള്‍ അടക്കം തീര്‍ന്നിരിക്കുകയാണ്. ഈ സാഹചര്യത്തില്‍ യുദ്ധം അവസാനിപ്പിക്കാന്‍ അവര്‍ നിര്‍ബന്ധിതരാവുമെന്നും ഹോഡ്ജ്‌സ് വ്യക്തമാക്കി. സൈനികരുടെ എണ്ണവും, ആയുധങ്ങളും വെടിക്കോപ്പുകളുമൊക്കെ റഷ്യയുടെ കൈവശം കുറഞ്ഞ് വരികയാണ്. ഇനിയും ഈ യുദ്ധത്തില്‍ പോരാടാന്‍ അവര്‍ക്കാവില്ലെന്ന് ബെന്‍ ഹോഡ്ജസ് പറഞ്ഞു.

1

യുദ്ധം 19ാം ദിവസത്തിലേക്ക് കടന്നപ്പോള്‍ പ്രധാന നഗരങ്ങളെയെല്ലാം ബോംബിട്ട് തകര്‍ക്കാനാണ് റഷ്യയുടെ ശ്രമം. കടുത്ത ഉപരോധങ്ങള്‍ വന്നിട്ടും പിന്നോട്ടില്ലെന്നാണ് വ്‌ളാദിമിര്‍ പുടിന്റെ നിലപാട്. എന്നാല്‍ റഷ്യയുടെ സൈനിക വിഭവങ്ങള്‍ തീര്‍ന്ന് തുടങ്ങിയിട്ടുണ്ടെന്നാണ് രാഷ്ട്രീയ വിദഗ്ധര്‍ പറയുന്നു. അതേസമയം യുക്രൈന്‍ തലസ്ഥാന നഗരിയായ കീവില്‍ വലിയ സ്‌ഫോടനം ശബ്ദം കേട്ടതായി എഎഫ്പി റിപ്പോര്‍ട്ട് ചെയ്തു. വളരെ ദൂരെ നിന്ന് പുകപടലങ്ങള്‍ ഉയരുന്നതും കണ്ടുവെന്ന് മാധ്യമപ്രവര്‍ത്തകര്‍ പറയുന്നു. എന്നാല്‍ രാത്രി കര്‍ഫ്യൂവിനെ തുടര്‍ന്ന് ഇവിടേക്ക് മാധ്യമങ്ങള്‍ക്ക് എത്താന്‍ സാധിച്ചിട്ടില്ല. റഷ്യ ആക്രമണം കടുപ്പിച്ചതിന്റെ സൂചനയാണ് ഇതെന്നാണ് സൂചന.

ഇതിനിടെ ഇസ്രയേല്‍ പ്രധാനമന്ത്രി നഫ്താബി ബെന്നറ്റുമായി റഷ്യന്‍ പ്രസിഡന്റ് വ്‌ളാദിമിര്‍ പുടിന്‍ സംസാരിച്ചു. യുക്രൈനുമായുള്ള ചര്‍ച്ച തുടരണമെന്നാണ് ബെന്നറ്റ് അറിയിച്ചത്. കാര്‍ക്കീവില്‍ ഇന്നലെ രാത്രിയോടെ ശക്തമായ ഷെല്ലാക്രമണവും ഇതിനിടെ ഉണ്ടായി. യുക്രൈനിലെ ജനസാന്ദ്രയേറിയ രണ്ടാമത്തെ നഗരമാണിത്. കീവില്‍ രണ്ട് സ്‌ഫോടനങ്ങളാണ് നടന്നതെന്നാണ് റിപ്പോര്‍ട്ട്. യുക്രൈനെതിരെ ഇതുവരെ 900 മിസൈലുകള്‍ ഇതുവരെ റഷ്യ തൊടുത്തതായി യുഎസ് പറയുന്നു. അതേസമയം റഷ്യയുമായുള്ള യുദ്ധം മെയ് മാസം ആദ്യത്തോടെ അവസാനിക്കുമെന്ന് യുക്രൈന്‍ അധികൃതര്‍ പറയുന്നു. റഷ്യക്ക് ആക്രമിക്കാനുള്ള ആയുധങ്ങള്‍ കുറഞ്ഞ് വരികയാണെന്നും യുക്രൈന്‍ പ്രസിഡന്റിന്റെ ഉപദേഷ്ടാവ് ഒലെക്‌സി അരിസ്റ്റോവിച്ച് പറഞ്ഞു.

അതേസമയം മരിയോപോളില്‍ റഷ്യയുടെ ആക്രമണത്തില്‍ ഇതുവരെ 2357 പേര്‍ കൊല്ലപ്പെട്ടതായി സിറ്റി കൗണ്‍സില്‍ അറിയിച്ചു. മാര്‍ച്ച് 14 മുതലുള്ള കണക്കാമിത്. ഇതിനിടെ റഷ്യന്‍ ആക്രമണത്തില്‍ യുഎസ് മാധ്യമപ്രവര്‍ത്തകന്‍ കൊല്ലപ്പെട്ട സംഭവത്തില്‍ യുക്രൈന്‍ പ്രസിഡന്റ് സെലിന്‍സ്‌കി അനുശോചനം രേഖപ്പെടുത്തി. റഷ്യയുടെ ദുഷ്ടതകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നതിനിടെയാണ് മാധ്യമപ്രവര്‍ത്തകനായ ബ്രെന്‍ഡ് കൊല്ലപ്പെട്ടതെന്ന് സെലിന്‍സ്‌കി പറഞ്ഞു. റഷ്യയുമായി ഇന്ന് വീണ്ടും യുക്രൈന്‍ സമാധാന ചര്‍ച്ച പുനരാരംഭിക്കുമെന്ന് സെലിന്‍സ്‌കി അറിയിച്ചു. അതേസമയം റഷ്യയെ സഹായിക്കുന്നതില്‍ മുന്നറിയിപ്പുമായി അമേരിക്കയും രംഗത്തെത്തി.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+