Get Updates
Get notified of breaking news, exclusive insights, and must-see stories!

മരിയോപോളിലെ ജനങ്ങളെ നിര്‍ബന്ധിച്ച് റഷ്യയിലേക്ക് കടത്തുന്നു, നഗരത്തെ ബോംബിട്ട് തകര്‍ത്ത് റഷ്യ

കീവ്: മരിയോപോളില്‍ റഷ്യയുടെ ക്രൂരത വീണ്ടും. നഗരമാകെ ബോംബിട്ട് തകര്‍ത്തിരിക്കുകയാണ് റഷ്യന്‍ സൈന്യം. ഇതിന് പുറമേ മരിയോപോള്‍ നിവാസികളെ നിര്‍ബന്ധിച്ച് റഷ്യയിലേക്ക് കടത്തുകയാണ്. നാസി കാലത്തെ നടപടികളെ ഓര്‍മിപ്പിക്കുന്നതാണ് ഈ ക്രൂരതയെന്ന് സിറ്റി കൗണ്‍സില്‍ പറയുന്നു. റഷ്യന്‍ സൈന്യം ഈ യുക്രൈന്‍ പൗരന്മാരെ ഇവരുടെ ക്യാമ്പിലേക്ക് കടത്തി കൊണ്ടുപോവുകയാണ്. തുടര്‍ന്ന് ഇവരുടെ ഫോണുകളും രേഖകളും പരിശോധിച്ച ശേഷം കുറച്ച് പേരെ റഷ്യന്‍ നഗരങ്ങളിലേക്ക് കൊണ്ടുപോകുന്നുണ്ടെന്നും സിറ്റി കൗണ്‍സില്‍ ആരോപിച്ചു. അതേസമയം മരിയോപോളിന്റെ നഗരത്തില്‍ കടുത്ത പോരാട്ടവും ബോംബിംഗും നടന്നുകൊണ്ടിരിക്കുകയാണ്. കനത്ത ഷെല്ലാക്രമണമാണ് നടക്കുന്നത്. മൂന്ന് ലക്ഷത്തോളം ആളുകളാണ് ഇവിടെ കുടുങ്ങി കിടക്കുന്നത്. നഗരം മൊത്തത്തില്‍ റഷ്യ വളഞ്ഞിരിക്കുകയാണ്.

1

നഗരത്തില്‍ വൈദ്യുതിയോ, വെള്ളമോ, ഗ്യാസോ ഒന്നുമില്ലാത്ത അവസ്തയാണ്. അതേസമയം ആയിരക്കണക്കിന് മരിയോപോള്‍ നിവാസികളെയാണ് റഷ്യന്‍ മേഖലയിലേക്ക് കൊണ്ടുപോയിരിക്കുന്നതെന്ന് സിറ്റി കൗണ്‍സില്‍ പറയുന്നു. ലിവോബെറെസ്‌നി ജില്ലയില്‍ നിന്നും, സ്‌പോര്‍ട്‌സ് ക്ലബ് കെട്ടിടത്തിലെ സുരക്ഷിത കേന്ദ്രങ്ങൡ നിന്നുമാണ് ജനങ്ങളെ റഷ്യ കടത്തികൊണ്ട് പോകുന്നത്. കുട്ടികളും സ്ത്രീകളും അടക്കം ആയിരത്തോളം പേര്‍ ബോംബാക്രമണത്തില്‍ നിന്ന് രക്ഷപ്പെടാന്‍ ഇവിടെ സുരക്ഷിത ഇടം തേടിയിരിക്കുകയായിരുന്നു. നാസി കാലത്തെ ഓര്‍പ്പിക്കുന്നതാണ് മരിയോപോളില്‍ നടക്കുന്നതെന്ന് മോയര്‍ വാദിം ബോയ്‌ചെങ്കോ പറഞ്ഞു.

നാസി കാലത്ത് ജനങ്ങളെ ഇതേ പോലെ പിടിച്ച് കൊണ്ടുപോവാറുണ്ടായിരുന്നു. 21ാം നൂറ്റാണ്ടിലും അത് സംഭവിക്കുന്നുവെന്ന് ചിന്തിക്കാന്‍ പോലുമാവില്ലെന്ന് ബോയ്‌ചെങ്കോ വ്യക്തമാക്കി. അതേസമയം അതിശക്തമായ ബോംബാക്രമണമാണ് ഇവിടെ നടക്കുന്നത്. നഗരത്തിലെ 80 ശതമാനം റസിഡഷ്യന്‍ ബിള്‍ഡിംഗുകളും തകര്‍ന്ന് തരിപ്പണമായിരിക്കുകയാണ്. ആശുപത്രിയും പള്ളിയും വരെ ആക്രമണത്തില്‍ തകര്‍ന്നു. സിറ്റി സെന്ററില്‍ ടാങ്കുകള്‍ അടക്കം എത്തിയതോടെ തെരുവുയുദ്ധമാണ് നടക്കുന്നതെന്ന് ബോയ്‌ചെങ്കോ പറഞ്ഞു. എല്ലാ തരം ആയുധങ്ങള്‍ റഷ്യ പ്രയോഗിക്കുന്നുണ്ടെന്നും മേയര് പറഞ്ഞു.

യുദ്ധം തുടങ്ങി ശേഷം മരിയോപോളില്‍ 2500 പേരാണ് കൊല്ലപ്പെട്ടത്. മൃതദേഹങ്ങള്‍ അടക്കം പോലും ചെയ്യാതെ തെരുവിലാണ്. നേരത്തെ മരിയോപോളിലെ തിയേറ്ററില്‍ റഷ്യ വ്യോകമാക്രമണം നടത്തിയിരുന്നു. നൂറ് കണക്കിന് പേര്‍ സുരക്ഷിതമായി ഇവിടെയുണ്ടായിരുന്നു. അവിടെയാണ് റഷ്യ ആക്രമണം നടത്തിയത്. എത്ര പേര്‍ കൊല്ലപ്പെട്ടെന്നും, ഇവിടെ കുടുങ്ങി കിടക്കുന്നുണ്ടെന്നും ഇപ്പോഴും കണ്ടെത്താനായിട്ടില്ല. ഇവരെ രക്ഷിക്കാനുള്ള ശ്രമം പുറത്തെ ഷെല്ലാക്രമണം കാരണം നടന്നിട്ടില്ല. റഷ്യയുടെ മനുഷ്യത്വരഹിതമായ യുദ്ധക്കുറ്റമാണ് ഇപ്പോള്‍ കാണുന്നതെന്ന് യുക്രൈന്‍ വിദേശ കാര്യ മന്ത്രി ദിമിത്രോ കുലേബ പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+