
ഒറ്റപ്പെടുത്തി ആക്രമിക്കും, യുക്രൈന് നഗരങ്ങളെ റഷ്യ ലക്ഷ്യമിടുന്നത് വെളിപ്പെടുത്തി ദൃക്സാക്ഷികള്‍
കീവ്: റഷ്യന്‍ സൈന്യത്തിന്റെ ആക്രമണം അതിരൂക്ഷമാണെന്ന വെളിപ്പെടുത്തലുമായി യുക്രൈന് ജനത. ആദ്യം ഓരോ ഗ്രാമങ്ങളെയും ഒറ്റപ്പെടുത്തി ആക്രമിക്കാനാണ് റഷ്യ ശ്രമിക്കുന്നതെന്ന് ദൃക്സാക്ഷികള്‍ പറയുന്നു. റഷ്യന്‍ മരക്കൂട്ടത്തിനിടയില്‍ ആദ്യം ഒളിച്ചിരിക്കും. ഇവര്‍ക്കൊപ്പം തന്നെ ടാങ്കറുകളുമുണ്ടാവും. പിന്നീടാണ് ആക്രമിക്കുക. ലെസ്യയും വിത്യയും ഈ ആക്രമണത്തില്‍ നിന്ന് കഷ്ടിച്ചാണ് രക്ഷപ്പെട്ടത്. ഇവര്‍ റഷ്യയുടെ ക്രൂരതയെ ഭയത്തോടെയാണ് വിശേഷിപ്പിക്കുന്നത്. ഇവരുടെ ശരീരത്തിലും വെടിയുണ്ടയേറ്റ മുറിവുകളുണ്ട്. യുക്രൈനിലെ സാപ്പോറിസിയ ഗ്രാമത്തിലായിരുന്നു ഇവര്‍ തമാസിച്ചത്. റഷ്യ വന്ന് എല്ലാം തകര്‍ത്തുവെന്നും ഇവര്‍ പറയുന്നു. അടുത്തിടെയാണ് ലെസ്യയും വിത്യയും വിവാഹിതരായത്.
ബീഹാര്‍ പുതിയ അധ്യക്ഷനെ വേണം, ആര്‍ജെഡിയില്ലാതെ ശക്തരാവാന്‍ കോണ്‍ഗ്രസ്, സാധ്യത ഇങ്ങനെ
അതേസമയം ദമ്പതികള്‍ ഇപ്പോള്‍ സാപ്പോറിസിയയിലെ ആശുപത്രിയിലാണുള്ളത്. എന്നാല്‍ ഏത് ആശുപത്രിയിലാണെന്നോ, ഇങ്ങോട്ടുള്ള വഴി എന്താണെന്നോ ആരോടും ഇവര്‍ പറഞ്ഞിട്ടില്ല. ഇവരാണ് നിര്‍ണായക വിവരങ്ങള്‍ വെളിപ്പെടുത്തിയത്. റഷ്യന്‍ സൈന്യം തങ്ങളുടെ ഗ്രാമത്തിലെത്തി, വനത്തിലാണ് താമസിച്ചിരുന്നത്. അവര്‍ തുടക്കത്തില്‍ ഞങ്ങളെ ഒന്നും ചെയ്തിരുന്നില്ലെന്ന് ലെസ്യ പറഞ്ഞു. പിന്നീട് അവര്‍ വൈദ്യുതി വിച്ഛേദിച്ചു. പിന്നാലെ തുടര്‍ച്ചയായ ബോംബിംഗുകളും ആരംഭിച്ചു. റഷ്യയുടെ മിസൈല്‍ വന്ന് ഞങ്ങളുടെ വീട്ടില്‍ പതിക്കുമ്പോള്‍ ഞങ്ങള്‍ ബേസ്മെന്റിലായിരുന്നു. ഞാന്‍ ഭര്‍ത്താവും മകനെയും കൂട്ടി അയല്‍വാസികളുടെ അടുത്തേക്ക് ഓടുകയായിരുന്നുവെന്ന് ലെസ്യ പറഞ്ഞു.
ഒരു രാത്രിയോളം ഞങ്ങള്‍ അയല്‍വാസികള്‍ക്കൊപ്പമാണ് കഴിച്ചുകൂട്ടിയത്. അതിന് ശേഷം ഞങ്ങള്‍ക്ക് ആവശ്യമുള്ള രേഖകള്‍ ബേസ്മെന്റില്‍ നിന്നെടുക്കാനായി പോയിരുന്നു. പക്ഷേ അത് തെറ്റായ തീരുമാനമായിരുന്നു. അത് വേണ്ടായിരുന്നുവെന്ന് ഇപ്പോഴും തോന്നുന്നു. റഷ്യന്‍ സൈന്യം അവിടെ കാത്തിരിക്കുന്നുണ്ട്. അവര്‍ ഞങ്ങള്‍ക്ക് നേരെ വെടിയുതിര്‍ത്തു. ഒന്നിലധികം വെടിയുണ്ടകള്‍ തനിക്കേറ്റിരുന്നുവെന്ന് ലെസ്യ പറഞ്ഞു. ഭര്‍ത്താവ് വിറ്റിയയ്ക്ക് പിന്നിലാണ് വെടിയേറ്റത്. ഇതിന് പിന്നാലെ ഒരു റഷ്യന്‍ സൈനികന് വന്ന് ഞങ്ങള്‍ക്ക് ചികിത്സ നല്‍കാമെന്ന് പറഞ്ഞു. എന്നാല്‍ റഷ്യന്‍ ഡോക്ടറുടെ സേവനം മാത്രമേ ലഭിക്കൂ എന്ന് വ്യക്തമാക്കി. മറ്റ് വഴികളില്ലാതെ അംഗീകരിക്കേണ്ടി വന്നുവെന്നും ലെസ്യ പറഞ്ഞു.
അവര്‍ ഞങ്ങളെ മറ്റൊരു ഗ്രാമത്തിലേക്ക് കൊണ്ടുപോയി. അവിടെ വെച്ചാണ് റഷ്യന്‍ സര്ജന് ഓപ്പറേഷന് നടത്തിയത്. തനിക്കും ഭര്‍ത്താവിനും ആ ഡോക്ടറാണ് ഓപ്പറേഷന് ചെയ്തത്. അതിന് ശേഷം റഷ്യന്‍ സൈന്യം ഞങ്ങളെ വിട്ടയച്ചത്. റഷ്യന്‍ സൈന്യം ഞങ്ങള്‍ക്ക് കാറും സുരക്ഷിതമായ പാതയും ഒരുക്കാമെന്ന് പറഞ്ഞിരുന്നു. എന്നാല്‍ അത് റഷ്യന്‍ മേഖലയിലേക്ക് മാത്രം പോകാനായിരുന്നു. പക്ഷേ തങ്ങള്‍ യുക്രൈനൊപ്പം ഉറച്ച് നില്ക്കാന് തീരുമാനിച്ചെന്നും ലെസ്യ വ്യക്തമാക്കി. സിനിമയില്‍ കാണുന്നത് പോലെയല്ല ഇത്. മിസൈലുകള്‍ നിങ്ങള്‍ക്ക് മുകളിലൂടെ പായുമ്പോള്‍, അത് ശരിക്കും ഭയപ്പെടുത്തുന്നതാണ്.
ഞങ്ങള്‍ ഓടി സ്വന്തം ഗ്രാമമായ പോക്രോവ്കയിലെത്തി. അവിടെ നിന്നാണ് യുക്രൈനിയന്‍ ഡോക്ടര്‍മാര്‍ ബാക്കി ചികിത്സ നല്‍കിയത്. അവിടെ നിന്നാണ് ആശുപത്രിയിലെത്തിയത്. മൂന്നാഴ്ച്ചയോളം ഈ ആശുപത്രിയിലാണെന്നും ലെസ്യ പറഞ്ഞു. തന്റെ വീട്ടില്‍ കയറാന്‍ റഷ്യന്‍ സൈന്യത്തോട് അനുവാദം ചോദിക്കേണ്ടി വന്നു. ഭക്ഷണവും, വസ്ത്രവും തേടിയായിരുന്നു വീട്ടിലെത്തിയത്. എന്നാല്‍ തന്നെ കണ്ടതും അമേരിക്കന്‍ വാടക കൊലയാളിയാണോ എന്നായിരുന്നു ചോദ്യം. അവര്‍ എന്നെ മുട്ടു കുത്തിച്ച് നിര്‍ത്തി. തോക്കു ചൂണ്ടി ഭീഷണിപ്പെടുത്തി. വേഗം ഓടി പോയില്ലെങ്കില്‍ വെടിവെച്ച് കൊല്ലുമെന്നായിരുന്നു ഭീഷണി. തന്റെ വീട്ടിലെ പല സാധനങ്ങളും റഷ്യന്‍ സൈന്യം മോഷ്ടിച്ചു. മൊബൈല്‍ ഫോണുകള്‍ തട്ടിയെടുത്തെന്നും ലെസ്യ ആരോപിച്ചു.
നാല് പോയിന്റ് ആക്ഷന്‍ പ്ലാനുമായി പ്രശാന്ത്, നടപ്പാക്കിയാല്‍ കോണ്‍ഗ്രസ് വേറെ ലെവല്‍