നമ്മള്‍ കാത്തിരിക്കരുത്, തയ്യാറാവണം, റഷ്യ ആണവാധുയം ഉപയോഗിക്കാം, മുന്നറിയിപ്പുമായി സെലിന്‍സ്‌കി
കീവ്: റഷ്യ യുക്രൈനെതിരെ ആണവായുധം ഉപയോഗിക്കുമെന്ന് മുന്നറിയിപ്പുമായി പ്രസിഡന്റ് വോള്‍ഡിമിര്‍ സെലിന്‍സ്‌കി. ലോകം മുഴുവന്‍ തയ്യാറായിരിക്കണം. റഷ്യ ആണവായുധം ഉപയോഗിക്കും. അതിനെ നേരിടാനായി സജ്ജമായിരിക്കുകയാണ് വേണ്ടതെന്നും സെലിന്‍സ്‌കി പറഞ്ഞു. റഷ്യ അവരുടെ ആണവായുധം ഉപയോഗിക്കുന്ന നിമിഷത്തിനായി നമ്മള്‍ കാത്തിരിക്കണം. നമ്മള്‍ അത് മുന്‍കൂട്ടി കണ്ട് സജ്ജമായിരിക്കണമെന്നും സെലിന്‍സ്‌കി പറഞ്ഞു. ആന്റി റേഡിയേഷന്‍ മരുന്നുകള്‍, വ്യോമാക്രണ പ്രതിരോധ കേന്ദ്രങ്ങളും നമുക്ക് ആവശ്യമായി വരും. റഷ്യന്‍ സൈന്യം ഏത് ആയുധങ്ങള്‍ വേണമെങ്കിലും ഉപയോഗിക്കും. അക്കാര്യം തനിക്കറിയാമെന്നും സെലിന്‍സ്‌കി പറഞ്ഞു.

കഴിഞ്ഞ ദിവസം തന്നെ സെലിന്‍സ്‌കി റഷ്യയുടെ ആയുധത്തെ കുറിച്ച് ആശങ്കകള്‍ പ്രകടിപ്പിച്ചിരുന്നു. പുടിന്‍ ഉയര്‍ത്തുന്ന ഭീഷണിയെ കുറിച്ച് ലോകരാജ്യങ്ങള്‍ ആശങ്കപ്പെടണമെന്ന് സെലിന്‍സ്‌കി പറഞ്ഞിരുന്നു. സിഐഎ ഡയറക്ടര്‍ വില്യം ബേണ്‍സ് പറഞ്ഞ കാര്യങ്ങളോട് സെലിന്‍സ്‌കി യോജിക്കുകയും ചെയ്തു. റഷ്യക്ക് അടുത്തിടെയുണ്ടായ തിരിച്ചടികള്‍, അവരെ ആണവായുധം ഉപയോഗിക്കാന്‍ പ്രേരിപ്പിക്കുമെന്നായിരുന്നു ബേണ്‍സിന്റെ പരാമര്‍ശം. നേരത്തെ യുദ്ധം തുടങ്ങിയതിന് പിന്നാലെ ആണവായുധം സജ്ജമാക്കി നിര്‍ത്താന്‍ ക്രെംലിന്‍ ആവശ്യപ്പെട്ടിരുന്നു. റഷ്യയുടെ നിലനില്‍പ്പിന് തന്നെ ഭീഷണിയായാല്‍ മാത്രമേ ആണവായുധം പ്രയോഗിക്കൂ എന്ന് ക്രെംലിന്‍ വക്താവ് ദിമിത്രി പെസ്‌കോവ് പറഞ്ഞിരുന്നു.
റഷ്യ തീവ്രത കുറഞ്ഞ ആണവായുധങ്ങള്‍ ഉപയോഗിച്ചേക്കാമെന്നാണ് ബേണ്‍സ് നല്‍കിയ മുന്നറിയിപ്പ്. യുഎസ് പ്രസിഡന്റ് ജോ ബൈഡന്‍ യുദ്ധത്തില്‍ ആശങ്കയുണ്ട്. മൂന്നാം ലോക മഹായുദ്ധത്തിലേക്ക് പോകാതെ ഇതിനെ തടയണമെന്നാണ് അദ്ദേഹം കരുതുന്നത്. എന്നാല്‍ ആണവായുധം ഉപയോഗിക്കുന്നത് ഒഴിവാക്കണമെന്നും ബൈഡന്‍ പറഞ്ഞതായി ബേണ്‍സ് വ്യക്തമാക്കി. അതേസമയം യുദ്ധത്തിന്റെ തീവ്രത വര്‍ധിച്ച് വരികയാണ്. കീവിലെ സൈനിക ഹാര്‍ഡ് വെയര്‍ ഫാക്ടറി സ്‌ഫോടനത്തില്‍ തകര്‍ന്നു. റഷ്യയുടെ വ്യോമാക്രമണത്തിലാണ് ഇത് തകര്‍ന്നത്. കഴിഞ്ഞ ദിവസം റഷ്യന്‍ സേന മിസൈല്‍ യൂണിയറ്റ് ബോംബിട്ട് തകര്‍ത്തിരുന്നു. കീവിലെ ഡാര്‍ണിസ്‌കി ജില്ലയില്‍ സ്‌ഫോടനങ്ങള്‍ നടക്കുന്നതായി മേയര്‍ വിറ്റാലി ക്ലിറ്റ്ഷ്‌കോ പറഞ്ഞു.
റഷ്യ അത്യാധുനിക ലോങ് റേഞ്ച് ആയുധങ്ങളാണ് കീവിലെ സുപ്രധാന മേഖലകളെ ലക്ഷ്യമിട്ട് ഉപയോഗിക്കുന്നത്. കീവിലെ പ്രാന്തപ്രദേശങ്ങളില്‍ നിന്നടക്കം റഷ്യന്‍ സൈന്യം പിന്മാറിയ ശേഷം നടക്കുന്ന ആദ്യത്തെ ആക്രമണമാണിത്. കിഴക്കന്‍ മേഖലയിലെ ഡോണ്‍ബാസ് പിടിക്കുന്നതിലായിരുന്നു റഷ്യയുടെ ശ്രദ്ധ. വെള്ളിയാഴ്ച്ച വിസാര്‍ പ്ലാന്റിലാണ് റഷ്യ ആക്രമണം നടത്തിയത്. ഈ കേന്ദ്രത്തിലാണ് മിസൈല്‍ നിര്‍മിക്കുന്നത്. ഇതിന് കാര്യമായ നാശനഷ്ടം സംഭവിച്ചിട്ടുണ്ട്. സമുദ്രോപരിതല മിസൈലുകളാണ് റഷ്യ ഉപയോഗിച്ചത്. യുക്രൈന്റെ ആയുധ നിര്‍മാണ കേന്ദ്രങ്ങളെ പരമാവധി തകര്‍ക്കുക എന്നതാണ് റഷ്യയുടെ യുദ്ധ തന്ത്രം. നെപ്റ്റിയൂണ്‍ ക്രൂയിസ് മിസൈലുകളാണ് ഇവിടെ നിര്‍മിക്കുന്നത്.












Click it and Unblock the Notifications