യുക്രൈന്റെ തിരിച്ചടിയില്‍ കൊല്ലപ്പെട്ടത് 14000 റഷ്യന്‍ സൈനികര്‍? മേയറെ തിരിച്ച് പിടിച്ച് യുക്രൈന്‍
കീവ്: യുക്രൈനെതിരായ യുദ്ധത്തില്‍ റഷ്യ പതറുന്നു. വന്‍ നാശനഷ്ടങ്ങളാണ് കഴിഞ്ഞ ദിവസങ്ങളിലായി റഷ്യക്കുണ്ടായത്. ബ്രിട്ടീഷ് ഇന്റലിജന്‍സാണ് ഇത്തരമൊരു വിവരം പുറത്തുകൊണ്ടുവന്നത്. റഷ്യയുടെ സൈനിക ശേഷിക്കും വന്‍ തിരിച്ചടിയാണ് നേരിട്ടത്. വൈകാതെ തന്നെ റഷ്യ യുദ്ധത്തില്‍ നിന്ന് പിന്‍വാങ്ങാനുള്ള ശ്രമം നടത്തുമെന്നാണ് സൂചന.
എന്നാല്‍ റഷ്യന്‍ പ്രസിഡന്റ് വ്‌ളാദിമിര്‍ പുടിന്‍ ഇപ്പോഴും പിന്നോട്ടില്ലെന്ന നിലപാടാണ്. ലോകരാജ്യങ്ങളിലെ പ്രമുഖരെല്ലാം പുടിനോട് യുദ്ധം അവസാനിപ്പിക്കാന്‍ അഭ്യര്‍ത്ഥിക്കുകയാണ്. പുടിനെതിരെ ഹോളിവുഡ് നടന്‍ അര്‍ണോള്‍ഡ് ഷ്വാര്‍നസെഗര്‍ അടക്കം രംഗത്ത് വന്നിട്ടുണ്ട്.

യുക്രൈനെതിരെ യുദ്ധം ആരംഭിച്ച് തകര്‍ന്ന് പോയ അവസ്ഥയിലാണ് റഷ്യ. കരയുദ്ധത്തില്‍ എണ്ണമറ്റ റഷ്യന്‍ സൈനികരാണ് കൊല്ലപ്പെട്ടത്. ഇതിനൊപ്പം പാശ്ചാത്യ ഉപരോധത്തെതുടര്‍ന്ന് റഷ്യന്‍ സമ്പദ് ഘടന തകര്‍ന്ന് തരിപ്പണമായിരിക്കുകയാണ്. പക്ഷേ പിന്നോട്ടില്ലെന്നാണ് പുടിന്റെ നിലപാട്. റഷ്യയില്‍ യുദ്ധ വിരുദ്ധ നിലപാട് പ്രചരിപ്പിക്കുന്നവരെല്ലാം രാജ്യദ്രോഹികള്‍ ആണെന്നും പുടിന്‍ വ്യക്തമാക്കി. യുക്രൈന്‍ യുദ്ധം സംബന്ധിച്ച് തെറ്റായ വിവരങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്താല്‍, 15 വര്‍ഷം വരെ തടവ് ശിക്ഷ ലഭിക്കാവുന്ന നിയമം റഷ്യയില്‍ നിലവില്‍ വന്നിട്ടുണ്ട്. സൈനിക നടപടി മുന്‍ നിശ്ചയിച്ച പ്രകാരം തുടരുമെന്നും പുടിന്‍ വ്യക്തമാക്കി.

റഷ്യന്‍ സൈന്യത്തിന് പ്രതീക്ഷിക്കാത്ത തരത്തിലാണ് തിരിച്ചടി നേരിട്ടത്. നിരവധി സൈനികരാണ് കഴിഞ്ഞ ദിവസങ്ങളായി കൊല്ലപ്പെട്ടത്. എല്ലാ മേഖലയിലും റഷ്യയുടെ മുന്നേറ്റത്തെ പിന്നോട്ടടിച്ചിരിക്കുകയാണ്. നാല് ജനറല്‍മാര്‍ ഉള്‍പ്പെടെ റഷ്യയുടെ 14000 സൈനികരെങ്കിലും ഇതുവരെ കൊല്ലപ്പെട്ടെന്നാണ് യുക്രൈന്റെ കണക്ക്. റഷ്യയുടെ 444 ടാങ്കുകളും 1435 കവചിത വാഹനങ്ങളും 86 യുദ്ധവിമാനങ്ങളും തകര്‍ന്നു. കഴിഞ്ഞ ദിവസം യുക്രൈന്‍ തങ്ങളുടെ പിടിയിലായ ഒന്‍പത് റഷ്യന്‍ സൈനികരെ വിട്ടുകൊടുത്തിരുന്നു. പകരം മെലിറ്റോപോളിലെ മേയറെ റഷ്യന്‍ സ്വതന്ത്രനാക്കി. റഷ്യന്‍ സൈനികര്‍ ആകെ തളര്‍ന്ന അവസ്ഥയിലാണ്. വെടിക്കോപ്പുകള്‍ക്ക് മാത്രമല്ല ഭക്ഷണത്തിന് വലിയ ക്ഷാമം നേരിടുന്നുണ്ട് അവര്‍.

യുക്രൈന്‍ നിഷ്പക്ഷ രാജ്യമായി മാറാനാണ് റഷ്യ ആവശ്യപ്പെടുന്നത്. സൈനിക ശക്തിയും ആണവ ശക്തിയും ആര്‍ജിക്കുന്നതില്‍ നിന്ന് യുക്രൈനെ തടയാനാണ് റഷ്യയുടെ ശ്രമം. എന്നാല്‍ ഇതിനെ സെലിന്‍സ്‌കി തള്ളിയിട്ടുണ്ട്. അതേസമയം കഴിഞ്ഞ മൂന്നാഴ്ച്ചയ്ക്കിടെ ഏഴായിരം സൈനിക നഷ്ടമായെന്നാണ് റിപ്പോര്‍ട്ട്. പക്ഷേ മാര്‍ച്ച് രണ്ട് മുതല്‍ കൃത്യമായ കണക്ക് റഷ്യ നല്‍കിയിട്ടില്ല. ചെര്‍ണീവില്‍ കഴിഞ്ഞ 24 മണിക്കൂറിനിടെ നടന്ന ബോംബാക്രമണത്തില്‍ 53 സാധാരണക്കാരാണ് കൊല്ലപ്പെട്ടത്. അതേസമയം റഷ്യയില്‍ നിന്ന് പലായനം ചെയ്യുന്നവരുടെ എണ്ണം വര്‍ധിക്കുകയാണ്. പോളണ്ടിലേക്കാണ് കൂടുതല്‍ പേരും പോയിരിക്കുന്നത്. മൂന്ന് മില്യണ്‍ യുക്രൈനുകാരാണ് രാജ്യം വിട്ടത്.

യുദ്ധം ഇനിയും നീണ്ടുപോയാല്‍ പുടിന്‍ ലോകരാജ്യങ്ങള്‍ക്ക് ആണവ ഭീഷണി ഉയര്‍ത്താമെന്ന് യുഎസ് ഏജന്‍സിയുടെ മുന്നറിയിപ്പ്. റഷ്യക്ക് ആള്‍ക്കരുത്തും സൈനിക കരുത്തും കുറഞ്ഞ് വരുന്ന പശ്ചാത്തലത്തിലാണ് ഇത്തരമൊരു കാര്യം പെന്റഗണിന്റെ പ്രതിരോധ ഇന്റലിജന്‍സ് ഏജന്‍സി വെളിപ്പെടുത്തിയത്. റഷ്യയുടെ അത്യാധുനിക ആയുധശേഖരങ്ങളെല്ലാം കുറഞ്ഞ് വരികയാണ്. ഒപ്പം സാമ്പത്തികമായ ഞെരുക്കങ്ങളും റഷ്യയെ ബുദ്ധിമുട്ടിക്കുന്നുണ്ട്. റഷ്യയെ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലേക്ക് ഇത് തള്ളിയിടുമെന്ന് ഉറപ്പാണ്. ഒപ്പം നയതന്ത്രപരമായ ഒറ്റപ്പെടലും റഷ്യ നേരിടേണ്ടി വരും. ഇതോടെ ആണവായുധം ഉപയോഗിക്കാതെ തരമില്ലെന്ന മാര്‍ഗത്തിലേക്ക് വരും. ഇതിലൂടെ പാശ്ചാത്യ രാജ്യങ്ങളെയും പ്രതിരോധിക്കാമെന്ന് റഷ്യ കരുതാനാണ് സാധ്യതയെന്ന് പെന്റഗണ്‍ പറഞ്ഞു.

അതേസമയം 2014ന് ശേഷം റഷ്യ കൈയ്യേറിയ പ്രദേശങ്ങളില്‍ അടക്കം പരമാധികാരം യുക്രൈനാണെന്ന് നിലപാടാണ് ചര്‍ച്ചയില്‍ സെലിന്‍സ്‌കി ആവര്‍ത്തിച്ചത്. യുക്രൈന്‍ നിഷ്പക്ഷ രാജ്യമായിരിക്കണമെന്ന നിലപാടാണ് റഷ്യ ആവര്‍ത്തിക്കുന്നത്. യുക്രൈന്‍ ഇതൊക്കെ തള്ളിയിട്ടുണ്ട്. പുടിനെ യുദ്ധക്കുറ്റവാളിയായി പ്രഖ്യാപിക്കണമെന്ന് യൂറോപ്പ്യന്‍ യൂണിയനോട് യുക്രൈന്‍ പ്രതിരോധ മന്ത്രി അലെക്‌സി റെസ്‌നിക്കോവ് ആവശ്യപ്പെട്ടു. യുഎസ് പ്രസിഡന്റ് ജോ ബൈഡനും ഇതേ ആവശ്യം ഉന്നയിച്ചിരുന്നു. പോളണ്ട് അതിര്‍ത്തിയില്‍ വിന്യസിക്കാന്‍ ബ്രിട്ടന്‍ അത്യാധുനിക വ്യോമ പ്രതിരോധ സംവിധാനവും ലഭ്യമാക്കിിയട്ടുണ്ട്. മിസൈല്‍ വേധ സംവിധാനം യുഎസ് ലഭ്യമാക്കിയിട്ടുണ്ട്.












Click it and Unblock the Notifications