മരിയോപോളും ബുച്ചയും കുരുതിക്കളം, റഷ്യയുടെ അടുത്ത ടാര്‍ഗറ്റ് മൈക്കോലേവ്, എല്ലാം തകര്‍ത്തു
കീവ്: യുക്രൈന്‍ യുദ്ധം കൂടുതല്‍ രൂക്ഷമായേക്കാമെന്ന് സൂചന. റഷ്യ കൂടുതല്‍ നഗരങ്ങള്‍ ലക്ഷ്യമിട്ട് സൈനിക നീക്കങ്ങള്‍ നടത്തുകയാണ്. ഖാര്‍ക്കീവ്, ഖേര്‍സന്‍, ബുച്ച, മരിയോപോള്‍, ചെര്‍ണിഹീവ്, ഒഡേസ നഗരങ്ങള്‍ വന്‍ നാശനഷ്ടങ്ങളാണ് നേരിട്ടികരിക്കുന്നത്. തകര്‍ന്ന് തരിപ്പണമായി എന്ന് തന്നെ പറയാം. കൊടും ക്രൂരതകളാണ് ഇവിടങ്ങളിലെല്ലാം റഷ്യന്‍ സൈന്യം നടത്തിയിരിക്കുന്നത്.
എന്നാല്‍ ക്രൂരതകള്‍ മൈക്കോലേവില്‍ അരങ്ങേറുന്നുണ്ട്. റഷ്യന്‍ സൈന്യത്തിന്റെ അടുത്ത ടാര്‍ഗറ്റായി മാറിയിരിക്കുകയാണ് മൈക്കോലേവ്. യുക്രൈനിലെ ദക്ഷിണ മേഖലയിലേക്ക് ഇതിനോടകം റഷ്യന്‍ സൈന്യം ആക്രമണം ആരംഭിച്ച് കഴിഞ്ഞു. എല്ലാ സൈനികരോടും ഇവിടേക്ക് എത്താനാണ് നിര്‍ദേശിച്ചിരിക്കുന്നത്.

മൈക്കോലേവിലെ ബഷ്താന്‍ക ടൗണിലെ കാഴ്ച്ചകള്‍ അത്യന്തം വേദനാജനകമാണ്. അത്രയധികം ക്രൂരതകളാണ് നഗരത്തില്‍ കാണാന്‍ സാധിക്കുന്നത്. ഏപ്രില്‍ ഒന്നിനാണ് ബഷ്താന്‍കില്‍ റഷ്യന്‍ സൈന്യം പ്രവേശിച്ചത്. ടാങ്കറുകളുമായി എത്തിയ റഷ്യന്‍ സൈന്യം മുന്നറിയിപ്പുകളൊന്നും ഇല്ലാതെ വെടിയുതിര്‍ക്കുകയായിരുന്നു. ഇവിടെയുള്ള കടകളെല്ലാം റഷ്യ തകര്‍ത്തു. എല്ലാം കത്തിച്ചാമ്പലായി. മാര്‍ക്കറ്റിലെ നാല് ഫാര്‍മസികളാണ് റഷ്യന്‍ സൈന്യം ആക്രമിച്ചത്. ഇവിടെയാകെ പിന്നീട് ഇവരുടെ പട്രോളിംഗാണ് അരങ്ങേറിയത്. ഒടുവില്‍ യുക്രൈന്‍ സൈന്യമെത്തിയാണ് ഇവരെ ഓടിച്ചത്. ജനങ്ങളാകെ അത്രത്തോളം വിറച്ച് പോയിരുന്നു ആക്രമണത്തില്‍.

എല്ലാവരും ഭയന്ന് വീടുകളില്‍ അടച്ചിട്ടിരിക്കുകയാണ്. റഷ്യന്‍ സൈനികര്‍ മരുന്ന് ഷോപ്പുകളെയാണ് കൂടുതലും തകര്‍ക്കാന്‍ ശ്രമിച്ചത്. മൈക്കോലേവിന്റെ അതിര്‍ത്തികളിലാണ് യുക്രൈന്‍ സൈന്യം റഷ്യയുമായി പോരാടി കൊണ്ടിരിക്കുന്നത്. എന്നാല്‍ മൈക്കോലേവിലെ ഗ്രാമങ്ങളിലെ വീടുകള്‍ പലതും ചാരമായി കഴിഞ്ഞു. വലിയ സ്‌ഫോടനത്തിന്റെ ശബ്ദം കേട്ടിരുന്നുവെന്ന് നഗരവാസികള്‍ പറയുന്നു. അണ്ടര്‍ഗ്രൗണ്ടിലായിരുന്നു ഞങ്ങള്‍. പുറത്തിറങ്ങി നോക്കിയപ്പോള്‍ വലിയ നാശനഷ്ടം സംഭവിച്ചിരുന്നു. മരങ്ങളും വീടുകളുമെല്ലാം തകര്‍ന്ന് തരിപ്പണമായി. മെഷീന്‍ ഗണ്ണുമായി ഒരാള്‍ നിറയൊഴിക്കുന്നത് കാണാമായിരുന്നുവെന്നും പ്രദേശവാസികള്‍ പറയുന്നു. ദൃക്‌സാക്ഷികളിലൊരാളുടെ ഭാര്യക്ക് ഗുരുതരമായി ആക്രമണത്തില്‍ പരിക്കേറ്റിട്ടുണ്ട്.

ഗ്രാമങ്ങളെ മാത്രമല്ല സര്‍ക്കാര്‍ സ്ഥാപനങ്ങളെയും റഷ്യ സൈന്യം ലക്ഷ്യമിട്ടിട്ടുണ്ട്. മൈക്കോലേവിലുള്ള യുക്രൈന്റെ സര്‍ക്കാര്‍ സ്ഥാപനങ്ങളെ മിസൈല്‍ ഉപയോഗിച്ചാണ് തകര്‍ത്തത്. കനത്ത ബോംബാക്രമണത്തില്‍ ഈ കെട്ടിടത്തിന്റെ ഒരു ഭാഗം തകര്‍ന്ന് തരിപ്പണമായിരിക്കുകയാണ്. വയറുകളും, കേബിളുകളും ഈ കെട്ടിടത്തില്‍ ജനാലകളില്‍ തൂങ്ങി നില്‍ക്കുകയാണ്. നടുവിലാകെ ഈ കെട്ടിടം തകര്‍ന്ന അവസ്ഥയിലാണ്. റോക്കറ്റാക്രമണത്തില്‍ തങ്ങളുടെ കെട്ടിടം തകര്‍ന്നതായി പ്രസ് റിലേഷന്‍സ് ഓഫീസര്‍ ദിമിത്രി പെലാന്‍ഡെചുക് പറഞ്ഞു. ആറ് പേരാണ് കൊല്ലപ്പെട്ടതെന്നും, കുറേ പേര്‍ ആശുപത്രിയിലുണ്ടെന്നും അദ്ദേഹം പറഞ്ഞു.

ഇത് പുടിന്റെ യുദ്ധമാണ്. അവര്‍ സാധാരണക്കാരെ ബോംബിട്ട് കൊല്ലുകയാണ്. എല്ലാ സമയവും, എല്ലാ ദിവസവും ഞങ്ങളുടെ രാജ്യത്ത് ആക്രമണങ്ങള്‍ നടക്കുകയാണെന്ന് പെലാന്‍ഡെചുക് പറഞ്ഞു. മൈക്കോലേവിലെ സര്‍ക്കാര്‍ സ്ഥാപനത്തില്‍ റഷ്യ നടത്തിയ. വ്യോമാക്രമണത്തില്‍ 36 പേരാണ് കൊല്ലപ്പെട്ടത്. നിരവധി പേര്‍ക്കാണ് പരിക്കേറ്റത്. പലരുടെയും അവസ്ഥ ഗുരുതരമാണ്. അതേസമയം റഷ്യയുടെ അധിനിവേശം യുക്രൈനെ മാത്രമല്ല, യൂറോപ്പിനെ ആകെ ബാധിക്കുമെന്ന് വോള്‍ഡിമിര്‍ സെലിന്‍സ്‌കി പറഞ്ഞു. ജനാധിപത്യ രാജ്യങ്ങള്‍ ഒന്നിച്ച് റഷ്യന്‍ അധിനിവേശത്തെ തടുക്കണമെന്നും സെലിന്‍സ്‌കി അഭ്യര്‍ത്ഥിച്ചു.

റഷ്യ യൂറോപ്പിനെ മൊത്തത്തിലാണ് ടാര്‍ഗറ്റ് ചെയ്യുന്നതെന്നും സെലിന്‍സ്‌കി പറഞ്ഞു. ബ്രിട്ടന്റെയും ഓസ്ട്രിയയുടെയും നേതാക്കള്‍ യുക്രൈന്‍ സന്ദര്‍ശിച്ചതില്‍ നന്ദിയുണ്ട്. കൂടുതല്‍ പിന്തുണയുണ്ടാവുമെന്ന് പ്രതീക്ഷിക്കുന്നു. ആഗോള ഫണ്ട റെയ്‌സിംഗ് പരിപാടിയില്‍ കനേഡിയന്‍ പ്രധാനമന്ത്രിക്കും യൂറോപ്പ്യന്‍ കമ്മീഷനും നന്ദി പറയുന്നുവെന്നും സെലിന്‍സ്‌കി വ്യക്തമാക്കി. ഇവരുടെ ഫണ്ട് റെയ്‌സിംഗിനെ തുടര്‍ന്ന് 10 ബില്യണ്‍ യൂറോയാണ് യുക്രൈന് ലഭിച്ചത്. റഷ്യന്‍ ക്രൂഡോയിലിന് മേല്‍ സമ്പൂര്‍ണ ഉപരോധം കൊണ്ടുവരണമെന്ന് സെലിന്‍സ്‌കി ഒരിക്കല്‍ കൂടി ആവശ്യപ്പെട്ടു. റഷ്യയുടെ ആത്മവിശ്വാസം ഇക്കാര്യത്തിലാണ്. ഇതാണ് തകര്‍ക്കേണതെന്നും സെലിന്‍സ്‌കി വ്യക്തമാക്കി.












Click it and Unblock the Notifications