Get Updates
Get notified of breaking news, exclusive insights, and must-see stories!

ഞങ്ങള്‍ പോരാടും, പക്ഷേ യുദ്ധം അവസാനിപ്പിക്കേണ്ടതുണ്ട്, ചര്‍ച്ചകള്‍ ഇനിയുമാവാമെന്ന് സെലിന്‍സ്‌കി

കീവ്: റഷ്യയുടെ ക്രൂരമായ ആക്രമണത്തിലും സമാധാനത്തിന് ആഹ്വാനം ചെയ്ത് യുക്രൈന്‍ പ്രസിഡന്റ് വോള്‍ഡിമിര്‍ സെലിന്‍സ്‌കി, ഞങ്ങളുടെ രാജ്യത്തെയും സംരക്ഷിക്കാനായി പോരാടി കൊണ്ടിരിക്കും. പക്ഷേ സമാധാന നീക്കങ്ങളില്‍ നിന്ന് പിന്നോട്ടില്ല. റഷ്യ സമാധാന നീക്കങ്ങള്‍ക്ക് താല്‍പര്യം കാണിച്ചാല്‍ അതിനൊപ്പം നില്‍ക്കാന്‍ തയ്യാറാണെന്നും സെലിന്‍സ്‌കി പറഞ്ഞു. കവിഞ്ഞ ദിവസം ലോകരാജ്യങ്ങളോട് കൂടുതല്‍ ആയുധങ്ങള്‍ നല്‍കാന്‍ സെലിന്‍സ്‌കി അഭ്യര്‍ത്ഥിച്ചു. യുക്രൈന്‍ നഗരങ്ങളില്‍ റഷ്യ നടത്തുന്ന ക്രൂരമായ ആക്രമണങ്ങളുടെ പശ്ചാത്തലത്തിലായിരുന്നു ഈ പരാമര്‍ശം. യുക്രൈനിലെ കിഴക്കന്‍ റഷ്യ കടുത്ത ആക്രമണങ്ങളാണ് നടത്തുന്നത്. ഇത് ഒരിടവേളയ്ക്ക് ശേഷം വീണ്ടും ആരംഭിച്ചതാണ്.

1

ട്രെയിന്‍ സ്റ്റേഷനില്‍ കഴിഞ്ഞ ദിവസം റഷ്യ നടത്തിയ ആക്രമണത്തില്‍ 52 പേരാണ് കൊല്ലപ്പെട്ടത്. ഈ ആക്രമണത്തെ തുടര്‍ന്നായിരുന്നു ലോകരാജ്യങ്ങളോട് കൂടുതല്‍ സഹായങ്ങള്‍ സെലിന്‍സ്‌കി ആവശ്യപ്പെട്ടത്. കിഴക്കന്‍ യുക്രൈന്‍ നഗരമായ ക്രമറ്റോര്‍സ്‌കിലെ ട്രെയിന്‍ സ്‌റ്റേഷന് നേരെയായിരുന്നു ആക്രമണം. റഷ്യന്‍ സൈന്യത്തിന് യുക്രൈന്‍ തലസ്ഥാന നഗരിയായ കീവ് പിടിക്കാന്‍ സാധിക്കാതെ വന്നതോടെ ഇവര്‍ പിന്‍മാറി തുടങ്ങിയിട്ടുണ്ട്. പകരം കിഴക്കന്‍ മേഖലകളിലാണ് കൂടുതല്‍ ശ്രദ്ധിക്കാന്‍ തുടങ്ങിയിരിക്കുന്നത്. ഈ രാജ്യത്തെ ജനങ്ങളെ ക്രൂരമായി പീഡിപ്പിക്കുന്ന ഒരു രാജ്യവുമായി സംസാരിക്കാന്‍ ആര്‍ക്കും ആഗ്രഹമുണ്ടാവില്ല. അത് മനസ്സിലാക്കാവുന്നതാണ്. എന്നാല്‍ അവസരങ്ങള്‍ നഷ്ടപ്പെടുത്താനില്ല. റഷ്യയുമായി നയതന്ത്ര സമീപനത്തിലൂടെ യുദ്ധം അവസാനിപ്പിക്കുകയാണെങ്കില്‍ വേണ്ടെന്ന് പറയില്ലെന്ന് സെലിന്‍സ്‌കി പറഞ്ഞു.

ഞങ്ങള്‍ തീര്‍ച്ചയായും പോരാടും. പക്ഷേ അത് ജീവിതത്തിന് വേണ്ടിയുള്ള പോരാട്ടമാണ്. നമ്മള്‍ക്കായി ഒന്നുമില്ലെങ്കില്‍, രാജ്യത്ത് ജനങ്ങളില്ലെങ്കില്‍, മണ്ണടിയാന്‍ വേണ്ടി ആരും പോരാടില്ല. ഇവിടെ ജനങ്ങളുണ്ട്. അതുകൊണ്ട് ഈ യുദ്ധം അവസാനിപ്പിക്കേണ്ടത് വളരെ അത്യാവശ്യമാണെന്നും സെലിന്‍സ്‌കി പറഞ്ഞു. ഉത്തര യുക്രൈനില്‍ നിന്ന് റഷ്യന്‍ സൈന്യം പിന്‍വാങ്ങി തുടങ്ങിയിട്ടുണ്ട്. എന്നാല്‍ ഇവര്‍ പോരാട്ടം കടുപ്പിക്കാന്‍ വേണ്ടി ഒന്നിക്കുകയാണ്. കിഴക്കന്‍ ഡോണ്‍ബാസ് മേഖല തിരിച്ചുപിടിക്കാനായി കടുത്ത പോരാട്ടമാണ് റഷ്യന്‍ സൈനികര്‍ ആരംഭിച്ചിരിക്കുന്നത്. യുദ്ധം അതിതീവ്രമായി ഈ മേഖലയില്‍ മാറുമെന്നാണ് വിലയിരുത്തല്‍. തുറമുഖ നഗരമായ മരിയോപോള്‍ അടക്കം തിരിച്ചുപിടിക്കാനാണ് ശ്രമം.

യുക്രൈന്‍ സൈന്യം ഇവിടെ പോരാട്ടം ശക്തമാക്കുന്നതിനായിട്ടാണ് കൂടുതല്‍ ആയുധങ്ങള്‍ ആവശ്യപ്പെട്ടത്. റഷ്യയുടെ ക്രൂരത എല്ലാവരും കണ്ടതാണ്. പക്ഷേ റഷ്യ സമാധാനം ആഗ്രഹിക്കുകയാണെങ്കില്‍ ഞങ്ങള്‍ അതിനെ അംഗീകരിക്കുമെന്ന് സെലിന്‍സ്‌കി പറഞ്ഞു. അതേസമയം യുക്രൈനിലെ സാഹചര്യം പക്ഷേ ഭീകരമാണ്. കീവിന്റെ പ്രാന്തപ്രദേശമായ ബുച്ചയില്‍ റഷ്യന്‍ സൈന്യം പിന്‍മാറിയതിന് ശേഷം നഗരത്തിലാകെ മൃതദേഹങ്ങളാണ്. റഷ്യക്ക് നേരെ യുദ്ധക്കുറ്റങ്ങളാണ് ഉയര്‍ന്നിരിക്കുന്നത്. വ്‌ളാദിമിര്‍ പുടിന്‍ ഇല്ലാതെ താഴേ തട്ടിലുള്ള ചര്‍ച്ചകളാണ് നടക്കുന്നതെന്ന് സെലിന്‍സ്‌കി പറഞ്ഞു. ഇപ്പോള്‍ ലഭിച്ചിരിക്കുന്ന ആയുധങ്ങളും സഹായങ്ങളും മതിയാവില്ലെന്ന് അദ്ദേഹം പറഞ്ഞു. യൂറോപ്പില്‍ നിന്നും യുഎസ്സില്‍ നിന്നും ആയുധങ്ങള്‍ വരുന്നത് വര്‍ധിക്കുന്നുണ്ടെന്നും സെലിന്‍സ്‌കി വ്യക്തമാക്കി.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+