അമ്മയ്ക്ക് മരുന്ന് വാങ്ങാനിറങ്ങിയ യുവതി കൊല്ലപ്പെട്ടു, കുടുംബത്തിന് സംഭവിച്ചത് വന്‍ ദുരന്തം
കീവ്: ധീരമായ തീരുമാനങ്ങള്‍ കൊണ്ട് യുക്രൈനില്‍ ചര്‍ച്ചയായിരുന്ന യുവതി വലേറിയ മാക്‌സെറ്റ്‌സ്‌ക കൊല്ലപ്പെട്ടു. റഷ്യയുടെ ആക്രമണത്തിലാണ് വലേറിയ കൊല്ലപ്പെട്ടത്. തീരെ സുഖമില്ലാതിരുന്ന അമ്മയ്ക്ക് മരുന്ന് വാങ്ങാന്‍ ഇറങ്ങിയതായിരുന്നു വലേറിയ. എന്നാല്‍ കീവിന് പുറത്തുള്ള ഗ്രാമത്തില്‍ വെച്ച് റഷ്യന്‍ ടാങ്കര്‍ നടത്തിയ വെടിവെപ്പില്‍ വലേറിയ കൊല്ലപ്പെടുകയായിരുന്നു. യുക്രൈന്‍ ജനതയെ ഒന്നാകെ സങ്കടപ്പെടുത്തുന്ന റിപ്പോര്‍ട്ടാണിത്. ഇവരുടെ അമ്മ ഐറീനയും ഡ്രൈവറും തിക്കിലും ആക്രമണത്തില്‍ കൊല്ലപ്പെട്ടു. ദാരുണമായ കാര്യങ്ങളാണ് വലേറിയയുടെ കുടുംബത്തിന് ഉണ്ടായിരിക്കുന്നത്. പരിശീലനം ലഭിച്ച ഒരു ഡോക്ടര്‍ കൂടിയാണ് വലേറിയ.

റഷ്യയുടെ ആക്രമണം ഉണ്ടായപ്പോള്‍ രാജ്യം വിടാതെ യുക്രൈനില്‍ തന്നെ തുടരാന്‍ തീരുമാനിക്കുകയായിരുന്നു വലേറിയ. നാട്ടുകാരെ സഹായിക്കാനായിരുന്നു ഈ തീരുമാനം. എന്നാല്‍ അമ്മയുടെ മരുന്നുകള്‍ തീര്‍ന്നതോടെ രാജ്യം വിടാന്‍ അവര്‍ തീരുമാനിക്കുകയായിരുന്നു. രാജ്യത്ത് മരുന്നുകള്‍ക്കെല്ലാം കടുത്ത ക്ഷാമമുണ്ടായിരുന്നു. അതുകൊണ്ട് ഇവര്‍ക്ക് രാജ്യം വിടുകയല്ലാതെ മറ്റ് ഓപ്ഷനില്ലായിരുന്നു. യുക്രൈന്റെ പശ്ചിമ അതിര്‍ത്തിയിലേക്കാണ് ഇവര്‍ സഞ്ചരിച്ചിരുന്നത്. ഇതിനിടെയാണ് ആക്രമണമുണ്ടായതും ഇവര്‍ രണ്ട് പേരും കൊല്ലപ്പെടുന്നതും. റഷ്യയുടെ സൈന്യത്തിന് കടന്നുപോകാന്‍ ഇവര്‍ വാഹനം ഒതുക്കി നിര്‍ത്തിയിരുന്നു. എന്നാല്‍ അതിലൊരു സൈനികന്‍ ഇവരുടെ വാഹനത്തിന് നേരെ വെടിയുതിര്‍ക്കുകയായിരുന്നു.
യുനൈറ്റഡ് സ്‌റ്റേറ്റ്‌സ് ഏജന്‍സി ഫോര്‍ ഇന്റര്‍നാഷണല്‍ ഡെവലെപ്‌മെന്റിന് വേണ്ടി പ്രവര്‍ത്തിക്കുന്നുണ്ടായിരുന്നു വലേറിയ. ഈ ഏജന്‍സി വലേറിയയുടെ മരണം സ്ഥിരീകരിച്ചിട്ടുണ്ട്. ഡൊണെട്‌സ്‌കിലെ ഷെല്ലാക്രമണത്തെ അതിജീവിച്ചാണ് വലേറിയ കീവിലെത്തിയത്. വളരെ ധീരയായ യുവതിയായിരുന്നു. യുദ്ധം തുടങ്ങിയപ്പോള്‍ തന്നെ അവര്‍ രാജ്യം വിടേണ്ടതായിരുന്നു. എന്നാല്‍ മറ്റുള്ളവരെ സഹായിക്കാന്‍ അവര്‍ യുക്രൈനില്‍ തുടരുകയായിരുന്നു. യുക്രൈന് വേണ്ടിയുള്ള അവരുടെ ആത്മസമര്‍പ്പണത്തെ എടുത്ത് പറയേണ്ടതാണ്. കീവ് ആക്രമിക്കപ്പെടുമ്പോള്‍ അവര്‍ കോപത്തിലായിരുന്നു. അത്ര മാത്രം അക്രമങ്ങള്‍ നടക്കുന്നുണ്ടായിരുന്നു. എന്നാല്‍ യുക്രൈനിയന്‍ എന്ന നിലയില്‍ അവര്‍ എപ്പോഴും അഭിനന്ദിച്ചിരുന്നുവെന്ന് സംഘടന പറഞ്ഞു.
ഇതിനിടെ റഷ്യക്ക് വീണ്ടും മുന്നറിയിപ്പുമായി യുക്രൈന്‍ പ്രസിഡന്റ് വ്‌ളാദിമിര്‍ സെലിന്‍സ്‌കി രംഗത്ത് വന്നു. റഷ്യക്ക് ഒരുപാട് ആയുധങ്ങള്‍ കൈവശമുണ്ടാകും. എന്നാല്‍ യുക്രൈനെ കീഴടങ്ങാനുള്ള കരുത്തോ ആവേശമോ ഇല്ലെന്നും സെലിന്‍സ്‌കി പറഞ്ഞു. ഞങ്ങളെ ഒരിക്കലും റഷ്യക്ക് കീഴടക്കാനാവില്ല. അവര്‍ അതിനുള്ള കരുത്തില്ല. അവര്‍ ആകെ ചെയ്യുന്നത് അക്രമങങളാണ്. ഭീകരത അഴിച്ചുവിടുകയാണ് അവര്‍. അത് ആവശ്യത്തിന് റഷ്യയുടെ കൈവശമുണ്ടെന്നും സെലിന്‍സ്‌കി പറഞ്ഞു. റഷ്യ ഏതെങ്കിലും നാട്ടില്‍ അതിക്രമിച്ച് കയറിയാല്‍, അവരടെ സ്വപ്‌നങ്ങളും രാജ്യവും തകര്‍ക്കാനാണ് ശ്രമിക്കുക. റഷ്യ ഇത്തരത്തില്‍ എത്തി എല്ലാ നാട്ടിലും സ്വപ്‌നം കാണുക എന്നത് അസാധ്യമായി എന്നും സെലിന്‍സ്‌കി പറഞ്ഞു.












Click it and Unblock the Notifications