30 ദിവസത്തെ വെടിനിർത്തൽ കരാറിനെക്കുറിച്ച് റഷ്യയോട് സംസാരിക്കും; യുഎസ് സെക്രട്ടറി മാർക്കോ റൂബിയോ
വാഷിംഗ്ടൺ: 30 ദിവസത്തെ വെടിനിർത്തൽ കരാറിനെക്കുറിച്ചും യുദ്ധം അവസാനിപ്പിക്കുന്നതിനുള്ള നടിപടികളെക്കുറിച്ചും സംസാരിക്കാൻ റഷ്യയുമായി ബന്ധപ്പെടുമെന്ന് യു എസ് സെക്രട്ടറി മാർക്കോ റൂബിയോ. 30 ദിവസത്തെ വെടിനിർത്തൽ കരാറിന് യുക്രൈൻ സമ്മതിച്ചിട്ടുണ്ട്. റഷ്യയെ ഇതുവരെ ഒന്നുംപറഞ്ഞിട്ടില്ല.
" ഞങ്ങൾ എല്ലാവരും റഷ്യയുടെ പ്രതികരണത്തിനായി ആകാംക്ഷയോടെ കാത്തിരിക്കുന്നു. എല്ലാ ശത്രുതകളും അവസാനിപ്പിക്കുന്നത് പരിഗണിക്കാൻ അവരോട് ശക്തമായി അഭ്യർത്ഥിക്കുന്നു, " സൗദി അറേബ്യയിൽ യു എസ് - യുക്രൈൻ ചർച്ചകൾക്ക് ശേഷം അയർലണ്ടിൽ മാർക്കോ റൂബിയോ പറഞ്ഞതായാണ് റിപ്പോർട്ട്.

" അവർ ഇല്ല എന്ന് പറയുകയാണെങ്കിൽ നമുക്ക് എല്ലാം പരിശോധിച്ച് ലോകത്ത് നമ്മൾ എവിടെയാണ് നിൽക്കുന്നതെന്നും അവരുടെ യഥാർത്ഥ ഉദ്ദേശ്യങ്ങൾ എന്താണെന്നും കണ്ടെത്തേണ്ടിവരും. അവർ ഇല്ല എന്ന് പറഞ്ഞാൽ അത് സംഭവിക്കുമെന്ന് ഞാൻ കരുതുന്നു. അവരുടെ ലക്ഷ്യങ്ങൾ എന്താണെന്നും അവരുടെ മാനസികാവസ്ഥ എന്താണെന്നും അത് ഞങ്ങളോട് ഒരുപാട് കാര്യങ്ങൾ പറയുമെന്നും അദ്ദേഹം പറയുന്നു.
റഷ്യയുമായി 30 ദിവസത്തെ വെടി നിർത്തലിനുള്ള വാഷിംഗ്ടണിന്റെ നിർദ്ദേശത്തെ പിന്തുണയ്ക്കാൻ തയ്യാറാണെന്ന് യുക്രൈൻ പറഞ്ഞതിന് ശേഷം യുക്രൈന് നിർത്തിവെച്ച സാമ്പത്തിക സഹായം പുനസ്ഥാപിക്കുമെന്ന് ഇന്റലിജൻസ് വിവരങ്ങൾ നിർത്തി വെച്ച നടപടി പിൻവലിക്കുമെന്നും അമേരിക്ക പറഞ്ഞിരുന്നു. യു എസ് ഇപ്പോൾ ഓഫർ റഷ്യയിലേക്ക് കൊണ്ടുപോകും, പന്ത് മോസ്കോയുടെ കോർട്ടിലാണ് , സൗദി അറേബ്യയിലെ ജിദ്ദയിൽ യുക്രെനിയൻ ഉദ്യോഗസ്ഥരുമായി എട്ട് മണിക്കൂറിലധികം നീണ്ട ചർച്ചകൾക്ക് ശേഷം, മാർക്കോ റൂബിയോ പറഞ്ഞു.
" റഷ്യക്കാർ എത്രയും വേഗം അതെ എന്ന് ഉത്തരം നൽകുമെന്നാണ് ഞങ്ങളുടെ പ്രതീക്ഷ, അതിനാൽ ഞങ്ങൾക്ക് ഇതിന്റെ രണ്ടാം ഘട്ടത്തിലേക്ക് പോകാം. ഇത് യഥാർത്ഥ ചർച്ചകളാണ്, " യു എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിനെ പരാമർശിച്ച് റൂബിയോ മാധ്യമപ്രവർത്തകരോട് പറഞ്ഞു.
റഷ്യയുമായും യുക്രൈനുമായും എത്രയും വേഗം ഒരു സമ്പൂർണ കരാർ വാഷിംഗ്ടൺ ആഗ്രഹിക്കുന്നുവെന്ന് റൂബിയോ പറഞ്ഞു.
" ഓരോ ദിവസവും ഈ യുദ്ധം തുടരുന്നു, ആളുകൾ മരിക്കുന്നു, ആളുകൾ ബോംബെറിയുന്നു. ഈ സംഘട്ടനത്തിന്റെ ഇരുവശവും ആളുകൾക്ക് പരിക്കേൽക്കുന്നു, " അദ്ദേഹം പറഞ്ഞു. സമാധാന കരാറിനെക്കുറിച്ച് ചർച്ച ചെയ്യാൻ തയ്യാറാണെന്ന് റഷ്യൻ പ്രസിഡന്റ് വ്ലാദമിർ പുടിൻ ഇതിനകം പറഞ്ഞിട്ടുണ്ട്, എന്നാൽ അദ്ദേഹവും അദ്ദേഹത്തിന്റെ നയതന്ത്രജ്ഞരും തങ്ങൾ വെടിനിർത്തലിന് എതിരാണെന്നും റഷ്യയുടെ ദീർഘകാല സുരക്ഷാ സംരക്ഷിക്കുന്ന ഒരു കരാറിന് ശ്രമിക്കുമെന്നും വ്യക്തമാക്കിയിട്ടുണ്ട്.
" ഒരു ചെറിയ ഉടമ്പടി ഉണ്ടാകരുത്. സേനയെ പുന സംഘടിപ്പിക്കുന്നതിനും പിന്നീട് സംഘർഷം തുടരുന്നതിന് പുനർസജ്ജീകരണത്തിനും ഒരുതരം വിശ്രമമല്ല, മറിച്ച് ഒരു ദീർഘകാല സമാധാനമാണ് " ജനുവരി 20 ന് തന്റെ സുരക്ഷാ കൗൺസിലിനോട് പുടിൻ പറഞ്ഞു












Click it and Unblock the Notifications