യുക്രൈനിൽ നിന്ന് ഇന്ത്യക്കാരെ ഒഴിപ്പിച്ചു തുടങ്ങി; സുരക്ഷിതമാക്കുക ലക്ഷ്യം - വി മുരളീധരൻ
ഡൽഹി: യുക്രൈനിലെ സംഘർഷ ബാധിത പ്രദേശങ്ങളിൽ നിന്നും ഇന്ത്യക്കാരെ ഒഴിപ്പിക്കുന്നതിനുളള നടപടികൾ ആരംഭിച്ചതായി കേന്ദ്രമന്ത്രി വി മുരളീധരൻ. ആദ്യ ഘട്ടത്തിൽ അയൽ രാജ്യങ്ങൾ വഴിയാണ് ഇന്ത്യക്കാരെ ഒഴിപ്പിക്കുന്നത്. ഇതിനായുള്ള നടപടികൾ സ്വീകരിച്ചു വരികയാണെന്നും വി മുരളീധരൻ അറിയിച്ചു.
പ്രധാനമായും 4 അയൽ രാജ്യങ്ങൾ വഴിയാണ് ഒഴിപ്പിക്കൽ ആരംഭിച്ചത്. പോളണ്ട്, ഹംഗറി, സ്ളൊവാക്യ, റൊമേനിയ എന്നിവിടങ്ങളിൽ കുടുങ്ങിയവരെയാണ് ഒഴിപ്പിക്കുക. യുക്രൈൻ അതിർത്തിയിൽ എത്തിയവരുടെ വിസ നടപടികൾ പൂർത്തിയാക്കി വിമാനത്താവളത്തിൽ എത്തിക്കുമെന്നും കേന്ദ്ര മന്ത്രി അറിയിച്ചു.

വിദ്യാർഥികൾ അടക്കമുള്ള ഇന്ത്യക്കാരെ ഉടൻ ഒഴിപ്പിക്കും. പ്രധാനമായും നാല് അയൽ രാജ്യങ്ങളുടെ നിന്നുള്ള ഇന്ത്യക്കാരായ ആളുകളെ നാളെ മുംബൈയിലേക്കും ഡൽഹിയിലേക്കും എത്തിക്കും. ഇതിന് വേണ്ടിയുള്ള വിമാന സർവീസുകൾ ആരംഭിക്കും.
അതേസമയം, ഇതിനോടകം തന്നെ റൊമാനിയ, ഹംഗറി എന്നീ എംബസിയിലെ ഉദ്യോഗസ്ഥർ ഉക്രൈൻ അതിർത്തികളിൽ എത്തി കഴിഞ്ഞു എന്ന് കേന്ദ്രമന്ത്രി വ്യക്തമാക്കി. ഇവിടെ എത്തിയ ഉദ്യോഗസ്ഥർ വ്യക്തികളുടെ വിവരങ്ങളും വിസ നടപടികളും പൂർത്തിയാക്കാനുള്ള ജോലികൾ ആരംഭിച്ചിട്ടുണ്ട്. തുടർന്ന്, കുടുങ്ങിപ്പോയ ഇന്ത്യക്കാരെ ഏറ്റവും അടുത്തുള്ള അന്താരാഷ്ട്ര വിമാനത്താവളത്തിലേക്ക് എത്തിക്കാനാണ് ഉദ്യോഗസ്ഥർ ലക്ഷ്യമിടുന്നത്. ഇന്നലെ, രാത്രി 4 അയൽ രാജ്യങ്ങളുടെയും വിദേശകാര്യ മന്ത്രിമാരുമായി ചർച്ച നടത്തിയിരുന്നു.
എന്നാൽ, തിരിച്ച് എത്തിക്കുന്നതിനുളള വിമാന യാത്ര സൗകര്യം കേന്ദ്ര സർക്കാരിന്റെ സഹായത്തോടെയാണ് പ്രാവർത്തികമാകുന്നതെന്നും കേന്ദ്ര മന്ത്രി ചൂണ്ടിക്കാട്ടി. കുടുങ്ങിപ്പോയ വിദ്യാർഥികളിൽ നിന്ന് ഇന്ത്യയിൽ എത്തുന്നതിനുളള യാത്ര ചിലവ് വാങ്ങേണ്ടതില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി വ്യക്തമാക്കുകയായിരുന്നു. ഇതുസംബന്ധിച്ച തീരുമാനം പ്രധാനമന്ത്രി ഇന്നലെ സ്വീകരിച്ചിരുന്നതായും മുരളീധരൻ വ്യക്തമാക്കി. യുക്രൈനിൽ നിന്ന് തിരിച്ചു വരാൻ ആഗ്രഹിക്കുന്ന മുഴുവൻ ഇന്ത്യക്കാരെയും തിരികെ ഇന്ത്യയിൽ എത്തിക്കുക എന്നതാണ് കേന്ദ്ര സർക്കാർ ലക്ഷ്യമിടുന്നതെന്നും വി മുരളീധരൻ പറഞ്ഞു.
ഇതിന് വേണ്ടിയുള്ള എല്ലാ തയ്യാറെടുപ്പുകളും വിദേശകാര്യവകുപ്പ് നടത്തി വരികയാണ്. ആവശ്യമാകുന്ന മുറയ്ക്ക് വിമാനങ്ങൾ ലഭ്യമാക്കുന്നതിനായി വ്യോമയാന മന്ത്രാലയവും ചർച്ചകൾ നടത്തിയിരുന്നു. ചർച്ചയുടെ ഭാഗമായി എയർഇന്ത്യയുടെ വിമാനങ്ങളിൽ സജ്ജമാക്കിയിട്ടുണ്ട്. അതേസമയം, 4 രാജ്യങ്ങളിലായി 1500-ലധികം ഇന്ത്യക്കാരാണ് കുടുങ്ങിക്കിടക്കുന്നത് എന്നാണ് വിവരം.
നിലവിൽ ഇന്ത്യൻ എംബസിയിൽ എത്തിച്ചേർന്ന ആളുകൾക്ക് മികച്ച സംവിധാനങ്ങൾ ഒരുക്കിയിട്ടുണ്ട്. ഇന്നലെ രാവിലെ മാത്രം നിരവധി വിദ്യാർത്ഥികൾ ഇന്ത്യൻ എംബസിയിൽ എത്തിയിരുന്നു. ഇന്ത്യൻ എംബസിയ്ക്ക് ഉളളിൽ ആണ് ഈ വിദ്യാർത്ഥികൾക്ക് സൗകര്യമൊരുക്കിയത്. യുക്രൈനിലെ വിവിധ പ്രദേശങ്ങളിൽ കുടുങ്ങിക്കിടക്കുന്നവരെ ഒഴിപ്പിക്കാനുള്ള നടപടികൾ ആസൂത്രണം ചെയ്തു കൊണ്ടിരിക്കുകയാണെന്നും വി മുരളീധരൻ പറഞ്ഞു.
അതേസമയം, റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമിർ പുടിൻ യുദ്ധം യുക്രൈനുമായി യുദ്ധം പ്രഖ്യാപിച്ചിക്കുകയായിരുന്നു. തുടർന്ന് റഷ്യ ഉക്രൈനെ ആക്രമിച്ചു. യുദ്ധത്തിന്റെ ആദ്യ ദിവസം തന്നെ 137 പേർ കൊല്ലപ്പെട്ടിരുന്നു. അതേസമയം, നൂറിലധികം പേർ ഇന്ന് മരിച്ചിട്ടുണ്ടെന്നാണ് വിവരം.
റഷ്യ ടാങ്കുകൾ ഉൾപ്പെടെ ഉപയോഗിച്ചായിരുന്നു ആക്രമം അഴിച്ച് വിട്ടത്. റഷ്യൻ കരസേന ഉക്രൈന്റെ വടക്ക്, വടക്ക് കിഴക്ക് പ്രദേശങ്ങളിൽ നിന്ന് ഉക്രെയ്ൻ തലസ്ഥാനമായ കൈവിൽ എത്തിയെന്നും ആക്രമം ആഴിച്ചു വിട്ടെന്നും റിപ്പോർട്ടുകൾ ഉണ്ടായി.
ഇത് പോരാട്ടം കൂടുതൽ വഷളാകാൻ കാരണമായി. റഷ്യൻ സൈന്യം ഉക്രൈനെതിരെ ശക്തമായ ആക്രമണങ്ങൾ നടത്തി. കരയിലൂടെയും ആകാശത്തിലൂടെയും അനുനിമിഷം ആക്രമം ഉണ്ടായി. ഈ ആക്രമം ഉക്രെയ്നിന്റെ പ്രതിരോധത്തെ തകർത്ത് കളഞ്ഞു. നേരം പുലരുന്നതിന് മുൻപ് കൈവിലുടനീളം സ്ഫോടനങ്ങളും വെടിയൊച്ചകളും മുഴങ്ങിയിരുന്നു.












Click it and Unblock the Notifications