Get Updates
Get notified of breaking news, exclusive insights, and must-see stories!

കൊടും കുറ്റവാളികളുടെ കൈയ്യില്‍ തോക്കുകള്‍, എല്ലാ ആക്രമണവും റഷ്യയല്ല നടത്തിയതെന്ന് വെളിപ്പെടുത്തല്‍

കീവ്: റഷ്യയുടെ ആക്രമണം കടുത്തതോടെ യുക്രൈന്‍ പൗരന്‍മാര്‍ക്ക് അടക്കം ആയുധങ്ങള്‍ നല്‍കി പോരാടാന്‍ അഭ്യര്‍ത്ഥിച്ചിരുന്നു. അതുകൊണ്ടാണ് ഇതുവരെ യുക്രൈന്‍ കീഴടങ്ങാതെ പിടിച്ച് നില്‍ക്കുന്നത്. എന്നാല്‍ സാഹചര്യങ്ങള്‍ മാധ്യമങ്ങളില്‍ വന്നത് പോലെയല്ലെന്ന് പറയുകയാണ് ഗോണ്‍സാലോ ലിറയെന്ന എഴുത്തുകാരന്‍. ഇയാള്‍ കീവിലുണ്ട്. ഇപ്പോള്‍ തെരുവിലാകെ താണ്ഡവമാടുന്നത് ക്രിമിനലുകളാണ്. അവരുടെ കൈയ്യില്‍ ആയുധങ്ങള്‍ എത്തിച്ചത് സെലിന്‍സ്‌കിയുടെ സര്‍ക്കാരാണെന്നും ഗോണ്‍സാലോ കുറ്റപ്പെടുത്തി. മിലിട്ടറി ഗ്രേഡ് ആയുധങ്ങളാണ് ഈ ക്രിമിനലുകളുടെ കൈവശമുള്ളത്. ആരെന്നോ എന്തെന്നോ നോക്കാതെയാണ് ഈ ആയുധങ്ങള്‍ നല്‍കിയത്. നിരവധി കൊള്ളയാണ് കഴിഞ്ഞ ദിവസങ്ങളില്‍ ഉണ്ടായതെന്ന് ഗോണ്‍സാലോ ആരോപിച്ചു.

1

ക്രിമിനലുകള്‍ ചെയ്യുന്നത് പറഞ്ഞറിയിക്കാനാവാത്ത ക്രൂരതയാണ്. കൊള്ള, ബലാത്സംഗം, എല്ലാ തരം ദുരിതങ്ങളും അവര്‍ നടത്തുകയാണെന്നും ഗോണ്‍സാലോ പറഞ്ഞു. കീവില്‍ കഴിഞ്ഞ ദിവസം രാത്രിയുണ്ടായ വെടിവെപ്പ് റഷ്യക്കാര്‍ നടത്തിയതല്ല. ഇക്കാര്യം എല്ലാവര്‍ക്കുമറിയാം. ഈ വെടിവെപ്പ് നടക്കുമ്പോള്‍ റഷ്യന്‍ സൈന്യം പത്ത് കിലോമീറ്റര്‍ അകലെയായിരുന്നു. ഇത് കൊള്ള സംഘം നടത്തിയ വെടിവെപ്പാണെന്നും അദ്ദേഹം പറഞ്ഞു. ക്രിമിനലുകള്‍ അവര്‍ക്ക് ലഭിച്ച പുതിയ ആയുധങ്ങള്‍ നന്നായി ഉപയോഗപ്പെടുത്തുകയാണ്. അവര്‍ ഈ ആയുധത്തിന്റെ ബലത്തില്‍ തങ്ങളുടെ അധീന പ്രദേശം സൃഷ്ടിക്കാന്‍ നോക്കുകയാണ്. ഇത് സെലിന്‍സ്‌കി സര്‍ക്കാര്‍ ഉണ്ടാക്കിയ അരാജകത്വമാണെന്നും ഗോണ്‍സാലോ പറഞ്ഞു.

ഈ കൊള്ള സംഘങ്ങള്‍ തമ്മില്‍ ആദ്യം ഏറ്റുമുട്ടും. അതിന് ശേഷം ഇവര്‍ ജനങ്ങളെ ലക്ഷ്യമിടുമെന്നും ഗോണ്‍സാലോ മുന്നറിയിപ്പ് നല്‍കി. യുക്രൈനില്‍ കലാപാന്തരീക്ഷം ഉണ്ടാക്കുകയാണ് സെലിന്‍സ്‌കിയും അദ്ദേഹത്തിന്റെ സര്‍ക്കാരും. റഷ്യയോട് ഏറ്റുമുട്ടാനെന്ന പേരിലാണ് ഈ അക്രമങ്ങള്‍ നടക്കുന്നത്. ഇത് തീര്‍ത്തും അസംബന്ധവും, ഉത്തരവാദിത്തമില്ലായ്മയുമാണ്. യുക്രൈനിലെ ജനങ്ങളെ തീര്‍ച്ചയായും വേദനിപ്പിക്കും. സെലിന്‍സ്‌കിയുടെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ പൈശാചികമാണെന്ന വിലയിരുത്തലിലെത്തിയിരിക്കുകയാണ് ഞാന്‍. വിദേശ മാധ്യമങ്ങള്‍ ഈ അവസ്ഥയെ കുറിച്ച് ഒരക്ഷരം മിണ്ടുന്നില്ല. റഷ്യക്കാരെയോ യുക്രൈന്‍ സൈന്യത്തെയോ താന്‍ ഭയക്കുന്നില്ല. പക്ഷേ ക്രിമിനലുകള്‍ തനിക്ക് നേരെ വെടിയുതിര്‍ക്കുമെന്ന് ഭയപ്പെടുന്നുണ്ടെന്നും ഗോണ്‍സാലോ വ്യക്തമാക്കി.

തീര്‍ച്ചയായും ഞാന്‍ രോഷത്തിലാണ്. ഈ ക്രിമിനലുകള്‍ക്കെല്ലാം ആയുധങ്ങള്‍ നല്‍കുന്നത് കൊണ്ട് റഷ്യക്കാരെ തടയാനാവില്ല. കൂടുതല്‍ മരണങ്ങളും ജനങ്ങളും ദുരിതവും സമ്മാനിക്കാനേ വഴിയൊരിക്കൂവെന്നും ഗോണ്‍സാലോ പറഞ്ഞു. അതേസമയം സെലിന്‍സ്‌കി റഷ്യക്കെതിരെ കടുത്ത വിമര്‍ശനവുമായി രംഗത്ത് വന്നു. ലോകം നാസിസത്തിന് സാക്ഷ്യം വഹിച്ച് കൊണ്ടിരിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു. ബാബിന്‍ യാര്‍ ഹോളോകോസ്റ്റ് സ്മാരകത്തിന് നേരെ റഷ്യ മിസൈല്‍ ആക്രമണം നടത്തിയിരിക്കുകയാണ്. ജൂത സമൂഹം ഇതിനെതിരെ രംഗത്ത് വരണംമെന്നും സെലിന്‍സ്‌കി പറഞ്ഞു. റഷ്യയുടെ ഹോളോകോസ്റ്റ് സ്മാരക ആക്രമണത്തില്‍ ടിവി ചാനല്‍ സംപ്രേക്ഷണം വരെ തടസ്സപ്പെട്ടിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+