കീവില്‍ ബോംബുകള്‍ വര്‍ഷിച്ച് റഷ്യ, ആറ് വയസ്സുകാരി അടക്കം കൊല്ലപ്പെട്ടു, ചെര്‍ണോബിലിനും ഭീഷണി
കീവ്: യുക്രൈനിലാകെ നാശം വിതച്ച് റഷ്യയുടെ വ്യോമാക്രമണം. കീവിലും സുപ്രധാനപ്പെട്ട രണ്ട് നഗരങ്ങളിലും ബോംബ് വര്‍ഷിച്ചിരിക്കുകയാണ് റഷ്യ. സിറ്റോമിറിലും വാസിലിക്കിലും വ്യോമാക്രമണത്തില്‍ കടുത്ത നാശനഷ്ടമുണ്ടായി. ഇവിടെയുള്ളവരോട് സമീപത്തെ സുരക്ഷിതമായ സ്ഥലങ്ങളിലേക്ക് മാറണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്. കാര്‍ക്കീവില്‍ അതിരൂക്ഷമാണ് കാര്യങ്ങള്‍. സ്ലോബാന്‍സ്‌ക് വിഭാഗങ്ങള്‍ക്കിടയില്‍ റഷ്യ മൂന്ന് ബോംബുകളാമ് വര്‍ഷിച്ചതെന്ന് യുക്രൈന്‍ പറഞ്ഞത്. ഇവിടെ ഇരുനില കെട്ടിടത്തിലാണ് ഒരു ബോംബ് പതിച്ചത്. ഒരു കുട്ടിയടക്കം രണ്ട് പേര്‍ കൊല്ലപ്പെട്ടു. അതേസമയം റഷ്യയുടെ തുടരെയുള്ള ആക്രമണത്തെ ഭയന്ന് പിന്നോട്ടില്ലെന്ന് യുക്രൈന്‍ പ്രസിഡന്റ് സെലിന്‍സ്‌കി അറിയിച്ചിട്ടുണ്ട്.

നാറ്റോയ്ക്ക് റഷ്യയുമായി യുദ്ധം ചെയ്യാന്‍ ഭയമാണ്. താന്‍ ഇനി ഒരിക്കലും നാറ്റോയില്‍ യുക്രൈന് അംഗത്വം കിട്ടണമെന്ന് പറയില്ലെന്നും സെലിന്‍സ്‌കി പറഞ്ഞു. യുക്രൈന്‍ നാറ്റോയില്‍ അംഗത്വത്തിന് ശ്രമിക്കുന്നുവെന്നായിരുന്നു യുദ്ധത്തിനായി റഷ്യ കണ്ടെത്തിയ കാരണങ്ങളിലൊന്ന്. അതിനെയാണ് ഇപ്പോള്‍ സെലിന്‍സ്‌കി തള്ളിപ്പറഞ്ഞത്. നാറ്റോ യുക്രൈനെ അംഗീകരിക്കാന്‍ തയ്യാറായിട്ടില്ല. ഇക്കാര്യം നേരത്തെ തന്നെ ഞങ്ങള്‍ക്ക് മനസ്സിലായി. വിവാദപരമായ കാര്യങ്ങളില്‍ അവര്‍ ഇടപെടില്ല. അവര്‍ ഭയമാണ്. റഷ്യയുമായുള്ള ഏറ്റുമുട്ടലിനും അവര്‍ക്ക് ഭയമാണ്. തനിക്ക് ഒരു കാര്യത്തിനായി യാചിക്കുന്ന രാജ്യത്തിന്റെ പ്രസിഡന്റാവാന്‍ താല്‍പര്യമില്ലെന്നും നാറ്റോ അംഗത്വത്തെ കുറിച്ച് സെലിന്‍സ്‌കി വ്യക്തമാക്കി.
മരിയോപോള്‍ റഷ്യ ബ്ലോക് ചെയ്തതോടെ നഗരമാകെ പ്രതിസന്ധിയിലാണ്. ആറ് വയസ്സുകാരി ഡീഹൈഡ്രേഷനെ തുടര്‍ന്ന് നഗരത്തില്‍ മരിച്ചിരിക്കുകയാണ്. ഇതിന് റഷ്യയെയാണ് യുക്രൈന്‍ കുറ്റപ്പെടുത്തുന്നത്. സുമിതിയില്‍ നിന്ന് അയ്യായിരം പേരെയാണ് ഒഴിപ്പിച്ചത്. ഇവിടെ വലിയ തോതില്‍ ഒഴിപ്പിക്കല്‍ തുടരുകയാണ്. ഇവിടെ റഷ്യയുടെ ബോംബിംഗ് നടന്നുകൊണ്ടിരിക്കുകയാണ്. നിരവധി പേരാണ് കൊല്ലപ്പെട്ടിരിക്കുന്നത്. സിറ്റോമിറിലും കാര്‍ക്കീവിലുമായി ഏഴ് പേരാണ് കൊല്ലപ്പെട്ടത്. ഇതില്‍ രണ്ട് പേര്‍ കുട്ടികളാണ്. ഏഴോളം വീടുകള്‍ തകര്‍ന്നു. കാര്‍ക്കീവിലാണ് ഏഴ് വയസ്സുകാരി കൊല്ലപ്പെട്ടത്. സുമിയില്‍ പതിനാറുകാരനായ മാര്‍ഷ്യല്‍ ആര്‍ട്‌സ് താരം അരിടോം പ്രൈമിന്‍കോയും റഷ്യന്‍ വ്യോമാക്രമണത്തില്‍ കൊല്ലപ്പെട്ടു.
ദാരുണമായ അന്ത്യമാണ് പ്രൈമിന്‍ക്കോയ്ക്ക് സംഭവിച്ചത്. ഈ കുട്ടിയുടെ മൊത്തം കുടുംബവും ആക്രമണത്തില്‍ കൊല്ലപ്പെട്ടത്. രണ്ട് സഹോദരങ്ങള്‍ അടക്കം കൊല്ലപ്പട്ടവരിലുണ്ട്. റഷ്യന്‍ മാര്‍ഷ്യല്‍ ആര്‍ട്‌സായ സാമ്പോയില്‍ യുക്രൈന്‍ ചാമ്പ്യനാണ് പ്രൈമിന്‍കോ. യുക്രൈനില്‍ നിന്ന് ഇതുവരെ എട്ട് ലക്ഷം കുട്ടികളാണ് യുദ്ധം തുടങ്ങിയ ശേഷം രാജ്യം വിട്ടത്. മൊത്തം രണ്ട് മില്യണില്‍ അധികം പേര്‍ രാജ്യം വിട്ട് പോയിട്ടുണ്ട്. ഇവരാരും യാതൊരു തുണയുമില്ലാതെയാണ് രാജ്യം വിട്ടിരിക്കുന്നത്. കുട്ടികളെ സംരക്ഷിക്കാന്‍ രക്ഷിതാക്കള്‍ റിസ്‌കെടുക്കുകയാണെന്ന് സേവ് ദ ചിള്‍ഡ്രന്‍ പറഞ്ഞു. അയല്‍വാസികള്‍ക്കും സുഹൃത്തുക്കള്‍ക്കുമൊപ്പമാണ് ഇവരെ കുട്ടികളെ അയക്കുന്നതെന്നും സേവ് ദ ചില്‍ഡ്രന്‍ പറഞ്ഞു.












Click it and Unblock the Notifications