യുഎഇക്ക് പോലും രൂപ മതി, പക്ഷെ റഷ്യക്ക് പറ്റില്ല: എണ്ണ ഇറക്കുമതി കുറഞ്ഞു, നേട്ടം യുഎഇക്ക്
ഇന്ത്യന്‍ സാമ്പത്തിക രംഗത്തിന് ഏറെ ആവേശം നല്‍കുന്ന വാർത്തയായിരുന്നു ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ അബുദാബി നാഷണൽ ഓയിൽ കമ്പനിയിൽ നിന്ന് ഒരു ദശലക്ഷം ബാരൽ എണ്ണ വാങ്ങിയതിന് രൂപയില്‍ ഇടപാട് നടത്തിയെന്നത്. പ്രദേശിക കറന്‍സിയില്‍ (രൂപ-ദിർഹം) വ്യാപാരം നടത്താനുള്ള ഇന്ത്യ-യുഎഇ കരാർ നടപ്പിലായി കൃത്യം ഒരു മാസം പിന്നിടുമ്പോഴാണ് ഈ വ്യാപാരം നടന്നത്.
യുഎഇ ആസ്ഥാനമായി പ്രവർത്തിക്കുന്ന ഒരു കയറ്റുമതിക്കാരനിൽ നിന്ന് 25 കിലോഗ്രാം സ്വർണം ഏകദേശം 12.84 കോടി രൂപയ്ക്ക് യെസ് ബാങ്കും അടുത്തിടെ വാങ്ങിയിരുന്നു. ഈ ഇടപാടും രുപയിലായിരുന്നു നടന്നത്. ജൂലൈയിൽ 15 ന് ഡോളറിന് പകരം രൂപയിൽ വ്യാപാരം നടത്താൻ അനുവദിക്കുന്ന കരാറിൽ ഇന്ത്യ യുഎഇയുമായി ഒപ്പുവച്ചതോടെയാണ് ഈ ഇടപാടുകളെല്ലാം സാധ്യമായത്.

ഡോളറില്‍ വ്യാപാരം നടത്തുന്ന രീതിയായിരുന്നു ഇന്ത്യ ഇതുവരെ പിന്തുടർന്ന് വന്നിരുന്നത്. ഇതിന് പകരമാണ് വ്യാപാരികള്‍ക്ക് കൂടുതല്‍ പ്രയോജനം ലഭിക്കുന്ന നേരിട്ടുള്ള ഇടപാടുകള്‍ക്ക് ഇന്ത്യ ശ്രമിച്ച് തുടങ്ങിയത്. 2022 ല്‍ തന്നെ റഷ്യയുമായി തന്നെ ഇത്തരമൊരു കരാറില്‍ ഇന്ത്യ എത്തിയിരുന്നു. എന്നാല്‍ ഈ കരാർ വേണ്ടത്ര പ്രയോജനം നല്‍കിയില്ലെന്നതാണ് യാഥാർത്ഥ്യം.
പ്രാദേശിക കറൻസികളിലെ ഇടപാട്, റഷ്യയിൽ നിന്നുള്ള ഇന്ത്യയുടെ വർദ്ധിച്ചുവരുന്ന എണ്ണ ഇറക്കുമതിക്ക് വളരെ വലിയ മാറ്റമുണ്ടാക്കുമായിരുന്നു. മുൻ സാമ്പത്തിക വർഷത്തിലെ 2.2 ബില്യൺ ഡോളറിൽ നിന്ന് 2023 സാമ്പത്തിക വർഷത്തിൽ 31.02 ബില്യൺ ഡോളറായി ഇറക്കുമതി ഉയരുന്നതില്‍ വിലക്കുറവിനോടൊപ്പം തന്നെ രൂപ-റൂബിള്‍ ഇടപാടും സഹായകരമായി.
എന്നാല്‍ ഉക്രെയ്‌നിൽ നടന്നുകൊണ്ടിരിക്കുന്ന യുദ്ധത്തിന് ധനസഹായം നൽകേണ്ടതിനാല്‍ റഷ്യ എണ്ണയ്‌ക്കുള്ള പണം ഹാർഡ് കറൻസികളിൽ നൽകാനാണ് താല്‍പര്യപ്പെടുന്നതെന്നാണ് റിപ്പോർട്ടുകള്‍ വ്യക്തമാക്കുന്നത്. വിദേശ വിപണയില്‍ സ്വീകാര്യതയുള്ളതും, സാമ്പത്തികമായി സ്ഥിരതയുള്ള ഒരു രാജ്യത്തെ പണമാണ് ഹാർഡ് കറൻസി.യുഎസ് ഡോളർ, യൂറോപ്യന്‍ യൂറോ, സ്വിസ് ഫ്രാങ്ക്, ജപ്പാനീസ് യെന്‍ തുടങ്ങിയവയാണ് ഹാർഡ് കറന്‍സികള്‍ക്ക് ഉദാഹരണം. നിർഭാഗ്യവശാല്‍ ഇന്ത്യന്‍ കറന്‍സി ഈ ഗണത്തില്‍ ഉള്‍പ്പെടുന്നില്ല.
എണ്ണ വില ബാരലിന് 60 ഡോളറിന് താഴെയാതോടെയായിരുന്നു ഇന്ത്യ റഷ്യയില്‍ നിന്നും കൂടുതല്‍ ഇറക്കുമതി നടത്തിയത്. എന്നാല്‍ സമീപ ദിവസങ്ങളില്‍ വില ബാരലിന് 73 ഡോളറിലേക്ക് കുതിച്ചത് ഇന്ത്യക്ക് തിരിച്ചടിയായി. ഈ നിരക്കില്‍ റഷ്യയില്‍ നിന്ന് ഇന്ത്യയിലേക്ക് എണ്ണ കൊണ്ടുവരുന്നത് ലാഭകരമാവില്ല. ഈ സാഹചര്യത്തിലാണ് യുഎഇ ഉള്‍പ്പെടേയുള്ള രാജ്യങ്ങളില്‍ നിന്നും ഇന്ത്യ കൂടുതല്‍ ഇറക്കുമതിക്ക് ശ്രമിച്ചത്.
യുഎഇയിൽ നിന്നുള്ള എണ്ണ ഇറക്കുമതി ജൂലൈയിൽ 76% ഉയർന്ന് 290,000 ബിപിഡിയിലെത്തിയിരുന്നു. ഈ നില തുടരുകയാണെങ്കില്‍ രൂപ-ദിർഹം ഇടപാട് ഇന്ത്യയും യുഎഇയും തമ്മിലുള്ള സമഗ്ര സാമ്പത്തിക പങ്കാളിത്തത്തിന് ശുഭപ്രതീക്ഷ നൽകുന്നു. ഇന്ത്യന്‍ രൂപയില്‍ വ്യാപാരം നടത്താന്‍ യുഎഇ താല്‍പര്യപ്പെടുമ്പോള്‍ കരാർ നിലവിലുണ്ടായിട്ടും റഷ്യക്ക് രൂപയില്‍ കച്ചവടത്തിന് താല്‍പര്യമില്ല.
റഷ്യയില്‍ നിന്ന് നടത്തിയ ഇറക്കുമതിയുടെ ഒരു ചെറിയ ഭാഗം യുവാൻ,യുഎഇ ദിർഹം വഴിയാണ് തീർപ്പാക്കിയതെന്ന റിപ്പോർട്ടുകള്‍ നേരത്തെ പുറത്ത് വന്നിരുന്നു. റഷ്യയില്‍ നിന്നുള്ള ഇറക്കുമതി ഇന്ത്യ ഇപ്പോഴും തുടരുന്നുണ്ടെങ്കിലും വിലക്കയറ്റം, ഇറക്കുമതി ചിലവ് തുടങ്ങിയ വിവിധ കാരണങ്ങള്‍കൊണ്ട് ഇറക്കുമതിയില്‍ 25% വരെ ഇടിവുണ്ടായി. ഒക്‌ടോബർ വരെ ഈ നിരക്കിലായിരിക്കും ഇറക്കുമതിയെന്നാണ് സൂചന.
-
വിദേശത്തുളളവർ ജോലി പോയി നാട്ടിലേക്ക് മടങ്ങേണ്ടി വരും, വീട് പണി നിർത്തേണ്ടി വരും, നാൾഫലം അറിയാം -
കഴിഞ്ഞ അഞ്ച് വര്‍ഷത്തെ വരുമാനം ഇനി സ്വര്‍ണം തരില്ല..! സ്വര്‍ണം ഇങ്ങനെ വാങ്ങിയാല്‍ ലാഭം -
ശബരി റെയിൽ പദ്ധതി; അങ്കമാലി-എരുമേലി പാതയിൽ 4 തുരങ്കങ്ങൾ, പാലങ്ങൾ നിരവധി, ആകെ 111 കി.മീ ദൂരം -
സ്വര്‍ണം 'പറ്റിക്കല്‍' തുടരുന്നു.. ഇന്ന് വീണ്ടും വില കൂടി, തിരികെ കയറി തുടങ്ങിയോ? ഗ്രാം, പവന് വില അറിയാം -
മഞ്ജു വാര്യർ പറയുന്നു, 'സ്ഥാനാർത്ഥിത്വം വാഗ്ദാനം ചെയ്ത് വന്നിട്ടുണ്ട്',ഇനി രാഷ്ട്രീയത്തിലേക്കോ?മറുപടി -
'വിനീതാണ് അമ്മയ്ക്ക് മൊബൈൽ ഫോൺ വാങ്ങിച്ചു കൊടുത്തത്, അത് എനിക്ക് പാരയായി';എം മോഹനൻ്റെ കുറിപ്പ് -
ശനിയും സൂര്യനും ഒന്നിക്കുന്നു; ഈ നക്ഷത്രക്കാരുടെ ഭാഗ്യം തെളിയും, കടം കൊടുത്ത പണം കിട്ടും, പ്രണയം പൂവണിയും! -
ആഗ്രഹിക്കുന്നതെല്ലാം നടക്കും... ഈ രാശിക്കാരുടെ ശുക്രനുദിച്ചു, നിങ്ങളുമുണ്ടോ? -
'പക്വത ഇല്ല,ഭർത്താവിനുള്ള പിന്തുണ തനിക്കും കിട്ടുമെന്ന തെറ്റിധാരണ,ആര്യ രാജേന്ദ്രന് വിനയായത് ഇതൊക്കെ' -
വീണ്ടും ലോക്ക്ഡൗണോ? വ്യക്തത വരുത്തി കേന്ദ്ര സര്‍ക്കാര്‍, എന്തും നേരിടാന്‍ സജ്ജം -
യുഎഇയിൽ വ്യാപകമായ മഴ, കൂട്ടിന് ഇടിമിന്നലും ശക്തമായ കാറ്റും; കാരണം ന്യൂനമർദ്ദം, ഡ്രൈവർമാർ ജാഗ്രത! -
10 എണ്ണ ടാങ്കറുകൾ ഹോർമുസ് വഴി കടത്തിവിട്ടു; ഇറാൻ്റെ 'രഹസ്യ സമ്മാനം',വെളിപ്പെടുത്തി ട്രംപ്












Click it and Unblock the Notifications