കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

റഷ്യയിൽ നിന്ന് മറ്റൊരു ശുഭവാർത്ത..! രണ്ടാമത്തെ കൊവിഡ് വാക്‌സിൻ; പ്രീക്ലിനിക്കല്‍ ടെസ്റ്റ് വിജയം..!

Google Oneindia Malayalam News

മോസ്‌കോ: ലോകത്തിലെ ആദ്യത്തെ കൊവിഡ് വാക്‌സിന്‍ കണ്ടുപിചിട്ടെന്ന വാര്‍ത്ത റഷ്യയില്‍ നിന്നായിരുന്നു പുറത്തുവന്നത്. സ്പുട്നിക് വി എന്ന് പേരിട്ടിരിക്കുന്ന ഈ വാക്സിന്‍ കൊവിഡിനെതിരെ ഫലപ്രദമാണെന്നാണ് റഷ്യ അവകാശപ്പെടുന്നത്. ഇതിനോടകം 20ഓളം രാജ്യങ്ങള്‍ വാക്സിനായുള്ള ഓര്‍ഡറുകള്‍ നല്‍കിയെന്നാണ് റഷ്യ അവകാശപ്പെടുന്നത്. കൂടാതെ തന്റെ മകളില്‍ വാക്സിന്‍ പരീക്ഷണം നടത്തിയെന്ന് പ്രസിഡന്റ് വ്ളാഡമിര്‍ പുടിന്‍ വെളിപ്പെടുത്തിയപ്പോള്‍ വാക്സിന്റെ വിശ്വാസ്യത ഒന്നു കൂടി വര്‍ദ്ധിച്ചു.

എന്നാല്‍ ഇപ്പോഴിചാ റഷ്യയില്‍ നിന്ന് മറ്റൊരു ശുഭവാര്‍ത്ത കൂടി പുറത്തുവന്നിരിക്കുകായാണ്. റഷ്യയിലെ വെക്‌ടോര്‍ സ്‌റ്റേറ്റ് റിസര്‍ട്ട് സെന്റര്‍ വൈറോളജി ആന്‍ഡ് ബയോടെക്‌നോളജി വികസിപ്പിച്ചെടുത്ത കൊവിഡ് വാക്‌സിന്‍ പ്രീക്ലിനിക്കള്‍ പരീക്ഷണത്തില്‍ കാര്യക്ഷമത നേടിയിരിക്കുകയാണ്. വിശദാംശങ്ങളിലേക്ക്..

 പരീക്ഷണം വിജയം

പരീക്ഷണം വിജയം

റഷ്യയിലെ വെക്‌ടോര്‍ സ്‌റ്റേറ്റ് റിസര്‍ച്ച്് സെന്റര്‍ വൈറോളജി ആന്‍ഡ് ബയോടെക്‌നോളജി വികസിപ്പിച്ചെടുത്ത രണ്ടാമത്തെ വാക്‌സിനാണ് ഇപ്പോള്‍ പ്രീക്ലിനിക്കല്‍ പരീക്ഷണങ്ങളില്‍ ഉയര്‍ന്ന കാര്യക്ഷമത നേടിയിരിക്കുന്നത്. വെക്‌ടോര്‍ സ്‌റ്റേറ്റ് റിസര്‍ച്ചിന്റെ ഡയറക്ടര്‍ റിനാറ്റ് മക്‌സ്യുതോവാണ് ഇക്കാര്യം ഒരു അഭിമുഖത്തില്‍ ഇക്കാര്യം വ്യക്തമാക്കിയത്. ടിഎഎസ്എസ് വാര്‍ത്താ ഏജന്‍സിയാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്യുന്നത്.

ക്ലിനിക്കല്‍ പരീക്ഷണങ്ങളിലേക്ക്

ക്ലിനിക്കല്‍ പരീക്ഷണങ്ങളിലേക്ക്

വെക്റ്റര്‍ സെന്ററിന്റെ തനതായ പെപ്‌റ്റൈഡ് അധിഷ്ഠിത വാക്‌സിന്‍ പ്രീലിനിക്കല്‍ ടെസ്റ്റുകളില്‍ ഉയര്‍ന്ന കാര്യക്ഷമത പ്രകടമാക്കി, ഇനി ക്ലിനിക്കല്‍ പരീക്ഷണങ്ങള്‍ക്ക് വിധേയമാക്കുകയാണെന്നും റോസിസ്‌കയ ഗസറ്റ വ്യക്തമാക്കി. ആദ്യ ഘട്ട പരീക്ഷണങ്ങളുടെ ഫലങ്ങളെക്കുറിച്ച് വെക്റ്റര്‍ സെന്റര്‍ രണ്ട് ഇടക്കാല റിപ്പോര്‍ട്ടുകള്‍ ആരോഗ്യ മന്ത്രാലയത്തിന് അയച്ചിരുന്നെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Recommended Video

cmsvideo
ആദ്യ ഡോസ് എടുത്ത് 29-ാം ദിവസം രണ്ടാം ഡോസ് | Oneindia Malayalam
പങ്കെടുത്തവര്‍

പങ്കെടുത്തവര്‍

പരീക്ഷണത്തില്‍ പങ്കെടുത്ത എല്ലാവരും ഇപ്പോള്‍ സുഖമായിട്ടിരിക്കുന്നു. ആദ്യത്തെ വോളണ്ടിയറിന് രണ്ടാം തവണ കുത്തിവയ്പ്പ് നല്‍കി. ഇദ്ദേഹം ആശുപത്രിവിട്ടിട്ട് 21 ദിവസം കഴിഞ്ഞു. വീട്ടിലുള്ള ഇദ്ദേഹത്തെ നിരീക്ഷിച്ച് വരികയാണെന്നും റിനാറ്റ് മക്‌സ്യുതോവ് വ്യക്തമാക്കി. മൂന്ന്, ആറ്, ഒമ്പത് മാസത്തിനുള്ളില്‍ അദ്ദേഹം ആശുപത്രി സന്ദര്‍ശിക്കുമെന്നും അദ്ദേഹം അറിയിച്ചു.

സെപ്റ്റംബറോടെ പൂര്‍ത്തിയാക്കും

സെപ്റ്റംബറോടെ പൂര്‍ത്തിയാക്കും

ഈ വാക്‌സിന്റെ ക്ലിനിക്കല്‍ പരീക്ഷണം സെപ്റ്റംബറോടെ പൂര്‍ത്തിയാക്കാന്‍ സാധിക്കുമെന്നും 2020 ഒക്്ബര്‍ ആവുമ്പോഴേക്കും ഈ വാക്‌സിന്‍ രജിസ്റ്റര്‍ ചെയ്യാനാകുമെന്നാണ് കരുതുന്നതെന്ന് റഷ്യയുടെ സാനിറ്ററി വാച്ച്‌ഡോഗ് അറിയിച്ചു. നംവംബര്‍ മാസത്തോടെ വാക്‌സിന്‍ ഉത്പാദിപ്പിക്കാനാവുമെന്നും പ്രതീക്ഷിക്കുന്നു.

 റഷ്യയുടെ വാക്‌സിന്‍

റഷ്യയുടെ വാക്‌സിന്‍

അതേസമയം, ആഗസ്റ്റ് 11നായിരുന്നു ലോകത്തിലെ ആദ്യത്തെ കൊവിഡ് വാക്‌സിന്‍ റഷ്യയില്‍ പരീക്ഷിച്ചത്. റഷ്യയിലെ ഗാമലെയ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് എപിഡെമോളജി ആന്റ് മൈക്രോബയോളജിയില്‍ നിന്നുള്ള ഗവേഷകരാണ് വാക്‌സിന്‍ കണ്ടെത്തിയത്. ഇത് വിവിധ പരീക്ഷണഘട്ടങ്ങള്‍ പൂര്‍ത്തിയാക്കിയ ശേഷം ജൂണ്‍ 18ന് മനുഷ്യരില്‍ പരീക്ഷണം ആരംഭിച്ചിരുന്നു. മോസ്‌കോയിലെ മെഡിക്കല്‍ യൂണിവേഴ്‌സിറ്റിയിലായിരുന്നു പരീക്ഷണം. കൊറോണ വളണ്ടിയര്‍മാരിലായിരുന്നു പരീക്ഷണം നടത്തിയത്.

വിജയകരം

വിജയകരം

റഷ്യയിലെ സെഷ്‌നോവ് യൂണിവേഴ്‌സിറ്റിയാണ് പരീക്ഷണം നടത്തിയത്്. പരീക്ഷണത്തിന്റെ ഘട്ടത്തില്‍ മനുഷ്യശരീരത്തില്‍ ഈ വാക്‌സിന്‍ എത്രത്തോളം സുരക്ഷിതമായി പ്രവര്‍ത്തിക്കും എന്ന് കണ്ടെത്തുകയായിരുന്നു. ഇത് വിജയകരമായെന്ന് സെഷ്‌നോവ് യൂണിവേഴ്‌സിറ്റിയിലെ ഡയറക്ടര്‍ അലക്‌സാണ്ടര്‍ ലുക്കാഷെവ് പറഞ്ഞത്. നൂറ് ശതമാനം സുരക്ഷിതത്വമുള്ളതാണ് ഈ വാക്‌സിന്നെും അദ്ദേഹം വ്യക്തമാക്കിയിരുന്നു.

അസമില്‍ ബിജെപി വിരുദ്ധ മഹാസഖ്യം; കോണ്‍ഗ്രസും എഐയുഡിഎഫും ഇടത് പാര്‍ട്ടികളും ഒരുമിച്ച്അസമില്‍ ബിജെപി വിരുദ്ധ മഹാസഖ്യം; കോണ്‍ഗ്രസും എഐയുഡിഎഫും ഇടത് പാര്‍ട്ടികളും ഒരുമിച്ച്

ഡികെ ശിവകുമാറിന് കൊറോണ രോഗം; ആശുപത്രിയില്‍ പ്രവേശിപ്പിച്ചു, വിശദാംശങ്ങള്‍ ഇങ്ങനെഡികെ ശിവകുമാറിന് കൊറോണ രോഗം; ആശുപത്രിയില്‍ പ്രവേശിപ്പിച്ചു, വിശദാംശങ്ങള്‍ ഇങ്ങനെ

'ചെയ്ത കര്‍മ്മത്തിന്റെ ഫലം അനുഭവിക്കാന്‍ തയ്യാറായിക്കൊള്ളുക, കൊലയാളികളും അവരെ സംരക്ഷിക്കുന്നവരും''ചെയ്ത കര്‍മ്മത്തിന്റെ ഫലം അനുഭവിക്കാന്‍ തയ്യാറായിക്കൊള്ളുക, കൊലയാളികളും അവരെ സംരക്ഷിക്കുന്നവരും'

English summary
Russia Vektor Center announced their COVID vaccine Passed The Preclinical Tests
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X