കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

റഷ്യ-സൗദി ബന്ധം കൂടുതല്‍ വഷളായി, മൂന്നാം ലോക യുദ്ധത്തിന് റഷ്യയുടെ ആഹ്വാനം, യുദ്ധഭീതിയില്‍ സൗദി

  • By ജാനകി
Google Oneindia Malayalam News

മ്യൂണിച്ച്: സിറിയയിലേയ്ക്ക് സൗദി അറേബ്യയും യുഎഇയും ഉള്‍പ്പെടുന്ന അറബ് സഖ്യം കരസേനയെ അയച്ചാല്‍ മൂന്നാം ലോക യുദ്ധം ഉണ്ടാകുമെന്ന് റഷ്യ. അറബ് രാജ്യങ്ങളുടെ സൈനിക നീക്കത്തിനുള്ള ആഹ്വാനത്തെ റഷ്യ ശക്തമായി എതിര്‍ക്കുകയാണ്. സൗദി ഉള്‍പ്പടെയുള്ള രാജ്യങ്ങള്‍ കരസേനയെ അയച്ചാല്‍ ശക്തമായി നേരിടുമെന്നും മറ്റൊരു ലോക യുദ്ധം ഉണ്ടാകുമെന്നുമാണ് റഷ്യയുടെ താക്കീത്.

സിറിയന്‍ പ്രശ്‌നം ചര്‍ച്ച ചെയ്യാന്‍ 17ല്‍ അധികം രാജ്യങ്ങളിലെ പ്രതിനിധികള്‍ പങ്കെടുത്ത യോഗത്തിലാണ് റഷ്യ മൂന്നാം ലോക യുദ്ധത്തിനുള്ള വെല്ലുവിളി മുഴക്കിയത്. റഷ്യയും ഗള്‍ഫ് രാജ്യങ്ങളും തമ്മിലുള്ള ഭിന്നിപ്പാണ് ഇതോടെ മറ നീക്കി പുറത്ത് വന്നത്.

യോഗം

യോഗം

സിറിയന്‍ പ്രശ്‌നം ചര്‍ച്ച ചെയ്യാന്‍ വിവിധ ലോക രാജ്യങ്ങളിലെ വിദേശകാര്യമന്ത്രിമാരും പ്രതിരോധ മന്ത്രിമാരും പങ്കെടുത്ത യോഗത്തിലാണ് റഷ്യ മൂന്നാം ലോക യുദ്ധത്തിനുള്ള ഭീഷണി മുഴക്കിയത്.

കരസേനയെ അയക്കും

കരസേനയെ അയക്കും

സിറിയയിലേയ്ക്ക് കരസേനയെ അയക്കും എന്ന സൗദി അറേബ്യയുടെ പ്രഖ്യാപനമാണ് റഷ്യയെ പ്രകോപിപ്പിച്ചത്.

വിയോജിപ്പില്ല

വിയോജിപ്പില്ല

സിറിയന്‍ പ്രശ്‌നത്തില്‍ അമേരിയ്ക്കയും റഷ്യയും വിരുദ്ധ ചേരികളിലാണെങ്കിലും സൗദി കരസേനയെ അയക്കുന്നതിനോട് അമേരിയ്ക്കയ്ക്കും യോജിപ്പില്ല. ഇക്കാര്യത്തില്‍ അമേരിയ്ക്കയും റഷ്യയെ പിന്തുണയ്ക്കുന്നു.

 യോഗം

യോഗം

മ്യൂണിച്ചിലും ബ്രസല്‍സിലുമാണ് ലോക രാജ്യങ്ങള്‍ സമാധാന ചര്‍ച്ച നടത്തുന്നത്

അങ്ങനെ വേണ്ട

അങ്ങനെ വേണ്ട

സിറിയയില്‍ ഐസിസിനെതിരായ പോരാട്ടാം തുടരാന്‍ തന്നെയാണ് തീരുമാനമെങ്കിലും സംഘര്‍ഷത്തില്‍ അയവ് വരുത്തണെന്നും സാധാരണ ജനങ്ങളെ കൂടുതല്‍ ദുരിതത്തിലാഴ്ത്തരുതുമെന്നാണ് അമേരിയ്ക്കയും റഷ്യയും ആവശ്യപ്പെടുന്നത്.

17 രാജ്യങ്ങള്‍

17 രാജ്യങ്ങള്‍

17 രാജ്യങ്ങളാണ് യോഗത്തില്‍ പങ്കെടുക്കുന്നത്.

ഇങ്ങനെ

ഇങ്ങനെ

റഷ്യയുടെ വ്യോമാക്രമണത്തില്‍ സൗദിയ്ക്ക് പ്രിയപ്പെട്ട വിമതര്‍ക്ക് കനത്ത നാശം സംഭവിയ്ക്കുന്നതിനാലാണ് കരസേനയം അയക്കാന്‍ രാജ്യം തയ്യാറെടുക്കുന്നതെന്നാണ് വിമര്‍ശനം. സൗദിയുടെ സാമ്പത്തിക സഹായം ഐസിസിന് ലഭിയ്ക്കുന്നുവെന്ന് ഏറെ മുമ്പേ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.

ധാരണയായില്ല

ധാരണയായില്ല

സിറിയയ്ക്ക് മേലുള്ള റഷ്യയുടെ വ്യോമാക്രമണത്തിന് അയവ് വരുത്താന്‍ യോഗത്തിന് കഴിഞ്ഞില്ല. റഷ്യ ഇക്കാര്യത്തില്‍ ഒട്ടും പിന്നിലോട്ടില്ല

ആഗ്രഹിയ്ക്കുന്നുണ്ടോ

ആഗ്രഹിയ്ക്കുന്നുണ്ടോ

സ്ഥിരമായ ആക്രമണങ്ങള്‍ സിറിയയില്‍ നടത്തുന്നതിലൂടെ മൂന്നാം ലലോക യുദ്ധത്തിനാണോ സൗദിയും അമേരിയ്ക്കയും തയ്യാറെടുക്കുന്നതെന്ന് വ്യക്തമാക്കണമെന്ന് റഷ്യന്‍ പ്രധാനമന്ത്രി ദിമിത്രി മെദ്വെദേവ് പറഞ്ഞു

 ഇതാണ് സംഭവിയ്ക്കുക

ഇതാണ് സംഭവിയ്ക്കുക

ഒരു യുദ്ധം തുടങ്ങാന്‍ അറബ് രാജ്യങ്ങള്‍ക്ക് വളരെ എളുപ്പമാണ്. എല്ലാവരും എല്ലാവര്‍ക്കെതിരെയും തിരിയുകയും പരസ്പരം ആക്രമിയ്ക്കുകയും ചെയ്യും. പരസ്പരമുള്ള സമാധാന ചര്‍ച്ചകള്‍ ഒന്നും നടക്കില്ല. എല്ലാം വളരെ പെട്ടന്നായിരിയ്ക്കും. അങ്ങനെ ലോം വീണ്ടുമൊരു മഹായുദ്ധത്തിലേയ്ക്ക് നീങ്ങും-ദിമിത്രി പറയുന്നു

ഇറാന്‍

ഇറാന്‍

സിറിയയിലും ഇറാഖിലും ഐസിസിനെതിരായ പോരാട്ടങ്ങള്‍ക്ക് ഇറാന്റെ സഹായവും ലഭിയ്ക്കുന്നുണ്ട്.

ചൊടിപ്പിയ്ക്കുന്നു

ചൊടിപ്പിയ്ക്കുന്നു

ഇറാന്റെ ഇടപെടലും സൗദിയെ ചൊടിപ്പിയ്ക്കുന്നു.

ഭിന്നിപ്പ്

ഭിന്നിപ്പ്

യൂറോപ്യന്‍ രാജ്യങ്ങളും സൗദിയുമായുള്ള ഭിന്നിപ്പ് അതി രൂക്ഷമാവുകയാണ്

വിയോജിപ്പ്

വിയോജിപ്പ്

റഷ്യയ്ക്ക് പുറമെ ജര്‍മ്മനിയും സൗദി വിരുദ്ധ നിലപാടാണ് കൈക്കൊള്ളുന്നത്

ഇസ്ലാം വിരുദ്ധതയിലേയ്ക്ക്

ഇസ്ലാം വിരുദ്ധതയിലേയ്ക്ക്

പശ്ചാത്യ രാജ്യങ്ങളുടെ ഈ നീക്കം കടുത്ത ഇസ്ലാം വിരുദ്ധതയിലേയ്ക്കും കൂടുതല്‍ ചേരിപ്പോരുകളിലേയ്ക്കും നയിക്കുമോ എന്നതും ആശങ്ക പടര്‍ത്തുന്നു

ബ്രിട്ടന്‍

ബ്രിട്ടന്‍

വിഷയത്തില്‍ ബ്രിട്ടന്റെ നിലപാടുകള്‍ വ്യക്തമല്ല

അറബ് മേല്‍ക്കോയ്മ

അറബ് മേല്‍ക്കോയ്മ

മിഡില്‍ ഈസ്റ്റ് രാഷ്ട്രങ്ങള്‍ക്കിടയില്‍ മേല്‍ക്കോയ്മ നേടാനുള്ള സൗദിയുടെ ശ്രമങ്ങളെയാണ് സിറിയയിലെ സൈനിക നീക്കം കൊണ്ട് റഷ്യ പൊളിച്ചടുക്കിയത്

ഇനി എന്തെല്ലാം

ഇനി എന്തെല്ലാം

വരുന്ന നാളുകള്‍ അറബ് ലോകത്തിന് അത്ര നല്ല നാളുകള്‍ ആയിരിയ്ക്കില്ല

ആശങ്ക

ആശങ്ക

സിറിയയിലെ ലോക രാജ്യങ്ങളുടെ ഇടപെടല്‍ മൂന്നാം ലോക യുദ്ധത്തിന് വഴിതെളിയ്ക്കുമെന്ന് പല വിദഗ്ദരും പറഞ്ഞിരുന്നു

പ്രവചനങ്ങള്‍

പ്രവചനങ്ങള്‍

പ്രവചനങ്ങളൊക്കെ സത്യമാക്കുന്ന വിധത്തിലേയ്ക്കാണ് കാര്യങ്ങളുടെ പോക്ക്

English summary
Russia warns of 'new world war' starting in Syria.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X