ചൈന വീണ്ടും അതിർത്തി ലംഘിച്ചാൽ രക്ഷിക്കാൻ റഷ്യ എത്തില്ല; ഇന്ത്യ റഷ്യ ബന്ധത്തെ വിമർശിച്ച് യുഎസ്
വാഷിംഗ്ടൺ; ഇന്ത്യ റഷ്യ സൗഹൃ ദത്തെ വിമർശിച്ചുകൊണ്ട് അമേരിക്ക. ചൈന വീണ്ടും അതിർത്തി ലംഘിച്ചാൽ ഇന്ത്യയെ സഹായിക്കാൻ റഷ്യ വരില്ല എന്നാണ് യുണൈറ്റഡ് സ്റ്റേറ്റ്‌സ് ഡെപ്യൂട്ടി ദേശീയ സുരക്ഷാ ഉപദേഷ്ടാവ് ദലീപ് സിംഗ് പറഞ്ഞിരിക്കുന്നത്. റഷ്യൻ വിദേശകാര്യ മന്ത്രി സെർജി ലാവ്‌റോവിന്റ ഇന്ത്യൻ സന്ദർശനത്തിന് മണിക്കൂറുകൾക്ക് മുമ്പാണ് ദലീപ് സിംഗിന്റെ പരാമർശം. റഷ്യയ്‌ക്കെതിരെ ഏർപ്പെടുത്തിയ ഉപരോധത്തിന്റെ മുഖ്യ ശില്പി കൂടിയാണ് ദലീപ് സിംഗ്. ഉപരോധം മറികടക്കാൻ സജീവമായി ശ്രമിക്കുന്ന രാജ്യങ്ങൾക്ക് അതിന്റെ ഫലങ്ങൾ നേരിടേണ്ടി വരുമെന്നും ദലീപ് സിംഗ് പറഞ്ഞു.
ചൈന റഷ്യ ബന്ധം ഇന്ത്യക്ക് ദോഷമായാണ് ബാധിക്കാൻ പോകുന്നത്. റഷ്യയുടെ മേൽ ചൈന എത്രമാത്രം സ്വാധീനം നേടുന്നുവോ അത്രത്തോളം ഇന്ത്യക്ക് അത് ദോഷം ചെയ്യും. "ചൈന ഒരിക്കൽ കൂടി നിയന്ത്രണരേഖ ലംഘിച്ചാൽ, ഇന്ത്യയുടെ പ്രതിരോധത്തിൽ റഷ്യ ഓടിയെത്തുമെന്ന് ആരും വിശ്വസിക്കുമെന്ന് ഞാൻ കരുതുന്നില്ല. യുക്രൈനിലെ സംഭവവികാസങ്ങളെയും പ്രത്യാഘാതങ്ങളെയും കുറിച്ചുള്ള ആശങ്കകൾ പ്രകടിപ്പിക്കാൻ ഞങ്ങൾ ആഗ്രഹിക്കുന്ന സന്ദർഭമാണിത്" ദലീപ് സിംഗ് പറഞ്ഞു.

കഴിഞ്ഞ ദിവസങ്ങളിൽ റഷ്യൻ ഉന്നത ഉദ്യോഗസ്ഥരും പ്രഭുക്കന്മാരും ഡൽഹിയിലെ പ്രധാനമന്ത്രിയുടെ ഓഫീസിലെയും ധനകാര്യ, വിദേശകാര്യ മന്ത്രാലയങ്ങളിലെയും മുതിർന്ന ഉദ്യോഗസ്ഥരുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. വാണിജ്യ-വ്യവസായ മന്ത്രി പിയൂഷ് ഗോയലുമായും ഇവർ ബുധനാഴ്ച കൂടിക്കാഴ്ച നടത്തി. ഇവരിൽ ഭൂരിഭാ ഗം പേർക്കെതിരെയും അമേരിക്ക നേരത്തെ ഉപരോധം ഏർപ്പെടുത്തിയിരുന്നു. റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമിർ പുടിൻ, ലാവ്‌റോവ് എന്നീ മുൻനിര റഷ്യൻ വ്യക്തിത്വങ്ങൾക്കെതിരെയും അമേരിക്ക ഇപരോധം ഏർപ്പെടുത്തിയിട്ടുണ്ട്.
ഇന്ത്യ ഇപ്പോൾ റഷ്യൻ ഊർജം ഇറക്കുമതി ചെയ്യുന്നത് ഉപരോധങ്ങളൊന്നും ലംഘിക്കുന്നില്ലെന്ന് അടിവരയിട്ട് അദ്ദേഹം പറഞ്ഞു. എസ്-400 പോലുള്ള ആയുധങ്ങളുടെ ഇന്ത്യ റഷ്യ ഇടപാടിൽ അത് സ്വകാര്യ ചർച്ചകളുടെ വിഷയമാണെന്നും ഞാൻ അത് ഇവിടെ സംസാരിക്കാൻ തയ്യാറാകില്ല എന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അന്താരാഷ്ട്ര സാമ്പത്തിക ശാസ്ത്രം കൈകാര്യം കൂടി കൈകാര്യം ചെയ്യുന്ന ഡെപ്യൂട്ടി ദേശീയ സുരക്ഷാ ഉപദേഷ്ടാവായാണ് ദലീപ് സിംഗ്. കഴിഞ്ഞ വർഷമാണ് ഇദ്ദേഹത്തെ ബൈഡൻ ഭരണകൂടം നിയമിച്ചത്. അതേ സമയം വ്യാഴാഴ്ച വൈകുന്നേരം ബീജിംഗിൽ നിന്ന് ഡൽഹിയിലെത്തിയ ലാവ്‌റോവ് വെള്ളിയാഴ്ച വിദേശകാര്യ മന്ത്രി എസ് ജയശങ്കറുമായി ചർച്ച നടത്തും. വ്യാഴാഴ്ച രാവിലെ എത്തിയ ബ്രിട്ടീഷ് വിദേശകാര്യ സെക്രട്ടറി ലിസ് ട്രസ് ജയശങ്കറുമായി ചർച്ച നടത്തിയിരുന്നു.












Click it and Unblock the Notifications