Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇന്ത്യക്ക് വന്‍ ഓഫറുമായി റഷ്യ: എണ്ണ വില കുറയുമോ? തിരിച്ചടി സൗദിക്കും ഇറാഖിനും

ഡല്‍ഹി: ഇന്ത്യക്കുള്ള ക്രൂഡ് ഓയില്‍ വിലക്കിഴിവ് വർധിപ്പിക്കാനുള്ള തീരുമാനവുമായി റഷ്യ.ആഗോള ഡിമാൻഡ് കുറയുകയും സപ്ലൈ കൂടുതൽ വൈവിധ്യവത്കരിക്കാൻ ഇന്ത്യ നോക്കുകയും ചെയ്യുന്ന സാഹചര്യത്തിലാണ് ഇന്ത്യൻ റിഫൈനർമാർക്ക് കൂടുതല്‍ വിലക്കിഴിവ് നല്‍കാനുള്ള നീക്കം. നിലവിൽ ഒരു ബാരലിന് 4-6 ഡോളറിന്റെ പരിധിയിലാണ് കിഴിവുകൾ ഉള്ളതെന്നും ഉടൻ തന്നെ ഇത് ബാരലിന് 10-12 ഡോളറിൽ എത്തിയേക്കുമെന്നുമാണ് റിപ്പോർട്ടുകള്‍ വ്യക്തമാക്കുന്നത്.

"ആഗോള ഡിമാൻഡിലെ ഇടിവ് കയറ്റുമതി ചെയ്യുന്ന രാജ്യങ്ങളെ അവരുടെ ഓഫറുകൾ കൂടുതല്‍ വിപുലീകരിക്കാന്‍ നിർബന്ധിതരാക്കി. എണ്ണ വിലയിടിവോടെ റഷ്യയും കഴിഞ്ഞ രണ്ട് വർഷമായി വിതരണത്തിന്റെ പ്രധാന ഭാഗമായ ഇന്ത്യയെ കൂടുതൽ തൃപ്തിപ്പെടുത്താൻ ശ്രമിക്കും," ക്രൂഡ് ഓയില്‍ വ്യവസായവുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് ദ മിന്റ് റിപ്പോർട്ട് ചെയ്യുന്നു.

 crude-new-

റഷ്യയിൽ നിന്നുള്ള ഇറക്കുമതിയിലെ സമീപകാല ഇടിവും രാജ്യത്ത് നിന്നുള്ള സപ്ലൈകളിൽ കിഴിവ് വർദ്ധിപ്പിക്കുമെന്ന് പ്രതീക്ഷിക്കുന്നു. പ്ലാറ്റ്‌സിൽ നിന്നുള്ള ഡാറ്റ പ്രകാരം ഇന്ത്യയിലേക്കുള്ള റഷ്യൻ ക്രൂഡ് കയറ്റുമതി 2023 നവംബറിലെ ഏറ്റവും താഴ്ന്ന നിലവാരമായ 1.3 ദശലക്ഷം ബാരലിലെത്തിയിരുന്നു. റഷ്യ കൂടുതല്‍ കിഴിവുകള്‍ നല്‍കുകയാണെങ്കിലും റഷ്യന്‍ ഇറക്കുമതി വർധിക്കുകയും സൗദി, ഇറാഖ് രാജ്യങ്ങളില്‍ നിന്നുള്ള ഇറക്കുമതി നിരക്ക് കുറയ്ക്കുകയും ചെയ്യും.

റഷ്യൻ ക്രൂഡിന് നിലവില്‍ ബാരലിന് 5-6 ഡോളറാണ് കിഴിവ്. സെപ്റ്റംബറിൽ,5.8 ദശലക്ഷം ടൺ റഷ്യൻ ക്രൂഡ് വാങ്ങിയതിലൂടെ ഇന്ത്യന്‍ കമ്പനികള്‍ക്കം മൊത്തം 429 മില്യൺ ഡോളർ ലാഭിക്കാന്‍ സാധിച്ചു. 2022 ഫെബ്രുവരിയിൽ ആരംഭിച്ച ഉക്രെയ്‌ൻ അധിനിവേശത്തിനു ശേഷമാണ് ഇന്ത്യയുടെ ഏറ്റവും വലിയ എണ്ണ വിതരണക്കാരനായി റഷ്യ മാറുന്നത് സെപ്റ്റംബറിൽ ഇന്ത്യ നടത്തിയ മൊത്തം എണ്ണ ഇറക്കുമതിയുടെ 33.4 ശതമാനവും റഷ്യയിൽ നിന്നുള്ള വിതരണമാണെന്ന് വാണിജ്യ മന്ത്രാലയത്തിൽ നിന്നുള്ള ഡാറ്റ കാണിക്കുന്നു. അതേസമയം നവംബറിൽ, ഷെയർ 30.9% ആയി കുറഞ്ഞു.

ആഗോള മാന്ദ്യം പശ്ചിമേഷ്യൻ രാജ്യങ്ങൾ പോലുള്ള മറ്റ് പ്രമുഖ വിതരണക്കാരെയും അവരുടെ ഓഫറുകൾ കുറയ്ക്കാന്‍ നിർബന്ധിതരാക്കിയിട്ടുണ്ട്. ഏഴ് മാസത്തിനിടെ ആദ്യമായി ഏഷ്യൻ രാജ്യങ്ങൾക്ക് വിതരണം ചെയ്യേണ്ട അറബ് ലൈറ്റ് ക്രൂഡിന്റെ വില സൗദി അറേബ്യ കുറച്ചതായി റോയിട്ടേഴ്‌സ് അടുത്തിടെ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. കഴിഞ്ഞ ഒരു വർഷമായി ഇറാഖും ഇന്ത്യയ്ക്ക് കിഴിവുകൾ വാഗ്ദാനം ചെയ്യുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+