യുക്രൈനിൽ കൂട്ട മിസൈൽ ആക്രമണവുമായി റഷ്യ; 3 പേർ കൊല്ലപ്പെട്ടു
യുക്രൈനിലേക്ക് വീണ്ടും മിസൈൽ ആക്രമണം ശക്തമാക്കി റഷ്യ. വ്യാഴാഴ്ച രാവിലെ റഷ്യയുടെ മിസൈൽ ആക്രമണത്തിൽ മൂന്ന് പേർ കൊല്ലപ്പെട്ടതായി അന്തരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ഒരു കുട്ടി അടക്കമുള്ളവരാണ് മരിച്ചത്. മിസൈലാക്രമണത്തെ തുടർന്ന് പടിഞ്ഞാറ് ഭാഗത്ത് വൈദ്യുതി വിച്ഛേദിക്കപ്പെട്ടു.
'ആക്രമണത്തിൽ 3 പേർ കൊല്ലപ്പെട്ടു. ഒരു കുട്ടി ഉൾപ്പെടെ 6 പേർക്കാണ് പരിക്കേറ്റത്',ഷെല്ലാക്രമണത്തെക്കുറിച്ച് .യുക്രേനിയൻ ആഭ്യന്തര മന്ത്രി ഡെനിസ് മൊണാസ്റ്റിർസ്കി പറഞ്ഞു.വ്യാഴാഴ്ച രാവിലെ, രാജ്യത്തുടനീളം സ്ഫോടനങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. യുക്രൈന്‍ തലസ്ഥാനമായ കീവ്, രണ്ടാമത്തെ വലിയ നഗരമായ കിഴക്കുഭാഗത്തെ ഖര്‍കീവ്, പടിഞ്ഞാറന്‍ നഗരമായ ലവീവ് എന്നിവിടങ്ങളിലാണ് സ്ഫോടനങ്ങൾ ഉണ്ടായത്.

ആക്രമണത്തിന്റെ പശ്ചാത്തലത്തിൽ വൈദ്യുതി നെറ്റ്വർക്കുകൾക്ക് കേടുപാടുകൾ സംഭവിച്ചതായും ഖാർകിവ്, കൈവ്, ഒഡെസ, മൈക്കോളൈവ്, കെർസൺ, എൽവിവ് മേഖലകളിൽ വൈദ്യുതി എത്തിക്കുന്നതിൽ ബുദ്ധിമുട്ട് അനുഭവപ്പെടുന്നുണ്ടെന്ന് യുക്രൈൻ ഗ്രിഡ് ഓപ്പറേറ്റർ തലവൻ വോലോഡൈമർ കുഡ്രിറ്റ്‌സ്കി പറഞ്ഞു.
അതേസമയം റഷ്യ 69 ക്രൂയിസ് മിസൈലുകളാണ് തൊടുത്തതെന്നും അതിൽ 54 എണ്ണം വെടിവെച്ചിട്ടതായും യുക്രെയ്ൻ കമാൻഡർ ഇൻ ചീഫ് ജനറൽ വലേരി സലുഷ്നി പറഞ്ഞു. പുതുവത്സരത്തെ വരവേൽക്കാൻ ജനങ്ങങ്ങൾ തയ്യാറെടുക്കുന്നതിനിടെയാണ് ആക്രമണം നടന്നത്. മിസൈൽ ആക്രമണത്തിൽ കൂടുതൽ നാശനഷ്ടങ്ങൾ ഉണ്ടായിട്ടുണ്ടോയെന്ന് പരിശോധിച്ച് വരികയാണെന്നും അധികൃതർ അറിയിച്ചു.












Click it and Unblock the Notifications