അഭ്യാസപ്രകടനത്തിനിടെ ഹെലികോപ്റ്റര്‍ തകര്‍ന്നു,പൈലറ്റ് മരിച്ചു,വീഡിയോ കാണാം
മോസ്കോ: റഷ്യയില്‍ വ്യോമസേനയുടെ അഭ്യാസ പ്രകടനത്തിനിടെ ആയിരക്കണക്കിന് കാണികളെ ഞെട്ടിച്ചുക്കൊണ്ട് ഹെലികോപ്റ്റര്‍ തകര്‍ന്നു വീണു. റഷ്യന്‍ വ്യോമസേനയുടെ എംഐ-28 എന്‍ എന്ന ഹെലികോപ്റ്ററാണ് തകര്‍ന്നു തരിപ്പണമായത്. അപകടത്തില്‍ ഹെലികോപ്റ്ററിന്റെ പൈലറ്റ് കൊല്ലപ്പെട്ടു.
മോസ്കോയില്‍ നിന്ന് 200 കിലോമീറ്റര്‍ കിഴക്ക് മാറിയാണ് അഭ്യാസ പ്രകടനം നടന്നത്. റഷ്യന്‍ പ്രതിരോധ മന്ത്രാലയത്തിന്റെ ഭാഗമായി നടത്തിയ പരിപാടിക്കിടെ ആയിരക്കണക്കിന് കാണികളുടെ മുന്നിലായിരുന്നു അപകടം. എംഐ-28 ഉള്‍പ്പെടെ വ്യോമസേനയുടെ നാല് ഹെലികോപ്റ്ററുകളാണ് പ്രകടനത്തിലുണ്ടായിരുന്നത്.

രണ്ടു പൈലറ്റുമാര്‍ ഹെലിക്കോപ്റ്ററിലുണ്ടായിരുന്നു. സംഭവ സ്ഥലത്തു തന്നെ ഒരു പൈലറ്റ് മരിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ മറ്റൊരു പൈലറ്റിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. തകര്‍ന്നു വീണ ഉടനെ ഹെലികോപ്റ്ററിന് തീ പിടിക്കുകയാണുണ്ടായത്.
അഗ്നിശമന സേനയും മെഡിക്കല്‍ സംഘവും സംഭവ സ്ഥലത്തെത്തി തീ അണയ്ക്കുകയും അടിയന്തര സഹായം നല്‍കുകയും ചെയ്തു. യന്ത്രതകരാറു മൂലമാകാം ഹെലിക്കോപ്റ്റര്‍ തകര്‍ന്നതെന്നാണ് സംശയം.
-
രഞ്ജിത്തിനെതിരെ ഇത് മൂന്നാമത്തെ പീഡനക്കേസ്; രക്ഷപ്പെടാനുള്ള നീക്കം പാളി, ഒടുവിൽ പോലീസ് കുടുക്കി -
പാലക്കാട് രമേഷ് പിഷാരടി തൂക്കും, തൃത്താല ബൽറാം തിരിച്ച് പിടിക്കും, ശോഭ പിന്നെയും തോൽക്കും, മനോരമ സർവ്വേഫലം -
'500 രൂപയില്‍ തുടങ്ങിയ പിഷാരടി ദിവസവും ഒന്നര ലക്ഷം വാങ്ങാന്‍ ആരംഭിച്ചു'; ആ വളര്‍ച്ച അസൂയാവഹം -
ഇറാനിൽ അമേരിക്കൻ സൈന്യം വന്നാൽ റഷ്യ ഇടപെടും? പ്രഖ്യാപനത്തിൽ നടുങ്ങി ലോകം -
ഏപ്രില്‍ 1ന് രാത്രി 8 മണിക്ക് അത് സംഭവിക്കും; സുപ്രധാന പ്രഖ്യാപനവുമായി ഇറാന്, സ്തംഭിക്കും -
ഖത്തറിന്റെ കടുത്ത നടപടി; വിസ ഓണ്‍ അറൈവല്‍ റദ്ദാക്കി, യാത്രക്കാര്‍ക്ക് നിര്‍ദേശവുമായി പാക് എംബസി -
ഫോർട്ട് കൊച്ചി- വൈപ്പിൻ ഭൂഗർഭ തുരങ്കപാത; കാത്തിരിപ്പ് നീളുന്നു, 30 മാസം വേണം പൂർത്തിയാവാൻ, ഇനിയെന്ത്? -
പാചകവാതക വിലയിൽ വൻ വർധനവ്; സാധാരണക്കാർക്ക് ഇരുട്ടടി! പുതുക്കിയ നിരക്കുകൾ ഇങ്ങനെ -
ലുലു ഗ്രൂപ്പിന്റെ അനുബന്ധ സ്ഥാപനം ഡല്‍ഹിയില്‍ ബംഗ്ലാവ് സ്വന്തമാക്കി; സ്റ്റാമ്പ് ഡ്യൂട്ടി മാത്രം 6.26 കോടി -
പിണറായി 3.0 സാധ്യമോ? മധ്യ കേരളത്തിൽ യുഡിഎഫ് മുന്നേറ്റമുണ്ടാക്കും; ഇടത് കോട്ടകൾ വീഴുമെന്ന് സർവേ -
റിപ്പോർട്ടർ ചാനൽ ഇപ്പോൾ പൂട്ടിപ്പോകും, പ്രശ്നം ഗുരുതരമാണ്, ആൻ്റോയുടെ പേരിൽ ലൈസൻസ് ഇല്ല'; അഖിൽ മാരാർ -
കേരളത്തിൽ ഭരണമാറ്റം വരുന്നു? തെക്കൻ കേരളത്തിലും യുഡിഎഫ് മുന്നേറ്റം, ബിജെപിക്ക് സീറ്റ് കിട്ടും, പ്രവചനം












Click it and Unblock the Notifications