കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അഭ്യാസപ്രകടനത്തിനിടെ ഹെലികോപ്റ്റര്‍ തകര്‍ന്നു,പൈലറ്റ് മരിച്ചു,വീഡിയോ കാണാം

  • By Sruthi K M
Google Oneindia Malayalam News

മോസ്‌കോ: റഷ്യയില്‍ വ്യോമസേനയുടെ അഭ്യാസ പ്രകടനത്തിനിടെ ആയിരക്കണക്കിന് കാണികളെ ഞെട്ടിച്ചുക്കൊണ്ട് ഹെലികോപ്റ്റര്‍ തകര്‍ന്നു വീണു. റഷ്യന്‍ വ്യോമസേനയുടെ എംഐ-28 എന്‍ എന്ന ഹെലികോപ്റ്ററാണ് തകര്‍ന്നു തരിപ്പണമായത്. അപകടത്തില്‍ ഹെലികോപ്റ്ററിന്റെ പൈലറ്റ് കൊല്ലപ്പെട്ടു.

മോസ്‌കോയില്‍ നിന്ന് 200 കിലോമീറ്റര്‍ കിഴക്ക് മാറിയാണ് അഭ്യാസ പ്രകടനം നടന്നത്. റഷ്യന്‍ പ്രതിരോധ മന്ത്രാലയത്തിന്റെ ഭാഗമായി നടത്തിയ പരിപാടിക്കിടെ ആയിരക്കണക്കിന് കാണികളുടെ മുന്നിലായിരുന്നു അപകടം. എംഐ-28 ഉള്‍പ്പെടെ വ്യോമസേനയുടെ നാല് ഹെലികോപ്റ്ററുകളാണ് പ്രകടനത്തിലുണ്ടായിരുന്നത്.

helicopter

രണ്ടു പൈലറ്റുമാര്‍ ഹെലിക്കോപ്റ്ററിലുണ്ടായിരുന്നു. സംഭവ സ്ഥലത്തു തന്നെ ഒരു പൈലറ്റ് മരിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ മറ്റൊരു പൈലറ്റിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. തകര്‍ന്നു വീണ ഉടനെ ഹെലികോപ്റ്ററിന് തീ പിടിക്കുകയാണുണ്ടായത്.

അഗ്നിശമന സേനയും മെഡിക്കല്‍ സംഘവും സംഭവ സ്ഥലത്തെത്തി തീ അണയ്ക്കുകയും അടിയന്തര സഹായം നല്‍കുകയും ചെയ്തു. യന്ത്രതകരാറു മൂലമാകാം ഹെലിക്കോപ്റ്റര്‍ തകര്‍ന്നതെന്നാണ് സംശയം.

English summary
A Russian air force helicopter has crashed in front of thousands of spectators at an air show east of Moscow, killing one of the pilots.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X