കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സിറിയയില്‍ വീണ്ടും റഷ്യന്‍ വ്യോമാക്രമണം... പക്ഷേ പട്ടിണികിടന്ന് മരിയ്ക്കുന്നവരെ എന്ത് ചെയ്യും?

Google Oneindia Malayalam News

ദമാസ്‌കസ്: സിറിയയില്‍ കഴിഞ്ഞ സെപ്തംബര്‍ അവസാനത്തില്‍ തുടങ്ങിയതാണ് റഷ്യയുടെ വ്യോമാക്രമണം. ഐസിസിന്റെ പ്രധാന കേന്ദ്രങ്ങളൊക്കെ നശിപ്പിച്ചു എന്ന്പറയുന്നുണ്ടെങ്കിലും ഇപ്പോഴും ആക്രമണം തുടരുകയാണ്. അതേ സമയം ഐസിസിന്റെ ശക്തിയ്ക്ക് കാര്യമായ ക്ഷയം സംഭവിച്ചിട്ടും ഇല്ല.

കഴിഞ്ഞ ദിവസം റഷ്യന്‍ സൈന്യം ബോംബിട്ട് തകര്‍ത്തത് മാരത്ത് അല്‍ നൂമാന്‍ നഗരമാണ്. വിമതരുടെ നിയന്ത്രണത്തിലുള്ള ഈ നഗരത്തില്‍ ഒറ്റ ദിവസത്തെ വ്യോമാക്രമണത്തില്‍ കൊല്ലപ്പെട്ടത് 40 ഓളം പേരാണ്.

അതിലും കഷ്ടമാണ് മദായ നഗരത്തിന്റെ സ്ഥിതി. വ്യോമാക്രമണത്തില്‍ കൊല്ലപ്പെട്ടവര്‍ ഭാഗ്യവാന്‍മാരാണെന്നാണ് ഇവിടുത്തുകാര്‍ കരുതുന്നത്. കാരണം, പട്ടിണി കിടന്ന് മരിയ്ക്കുന്നതിനേക്കാള്‍ നല്ലതാണല്ലോ, ബോംബ് പൊട്ടി മരിയ്ക്കുന്നത്.

റഷ്യയുടെ ലക്ഷ്യം

റഷ്യയുടെ ലക്ഷ്യം

സിറിയയില്‍ ഐസിസിനെ തകര്‍ക്കുകയല്ല റഷ്യയുടെ ലക്ഷ്യം എന്ന് നേരത്തേ ആരോപണം ഉണ്ടായിരുന്നു. അസദിനെ എതിര്‍ക്കുന്ന വിമതരെ ഇല്ലായ്മ ചെയ്യാനാണ് റഷ്യ വ്യോമാക്രമണം നടത്തുന്നത് എന്നാണ് ആരോപണം.

മാരത്ത് അല്‍ നൂമാന്‍

മാരത്ത് അല്‍ നൂമാന്‍

ഇദ്‌ലിബിനടുത്തുള്ള മാരത്ത് അല്‍ നൂമാന്‍ നഗരത്തിന് നേര്‍ക്കാണ് കഴിഞ്ഞ ദിവസം റഷ്യ വ്യോമാക്രമണം നടത്തിയത്. നാല്‍പതോളം പേരാണ് കൊല്ലപ്പെട്ടത്.

ഐസിസ് അല്ല, അല്‍ നുസ്ര

ഐസിസ് അല്ല, അല്‍ നുസ്ര

ഐസിസുകാരുടെ നിയന്ത്രണത്തിലുള്ള നഗരമല്ല ഈ മാരത്ത് അല്‍ നൂമാന്‍ നഗരം. അന്‍ നുസ്ര തീവ്രവാദികളുടെ അധീനതയിലാണ്. അല്‍ ഖ്വായ്ദയുടെ സിറിയന്‍ ഘടകമാണ് അല്‍ നുസ്ര.

കോടതിയും ജയിലും

കോടതിയും ജയിലും

മാരത്ത് അല്‍ നൂമില്‍ അല്‍ നുസ്രയുടെ കോടതിയും ജയിലും ആണ് റഷ്യ ലക്ഷ്യമിട്ടതെന്നാണ് റിപ്പോര്‍ട്ട്. മരണസംഖ്യ ഇനിയും ഉയര്‍ന്നേക്കും. രക്ഷാ പ്രവര്‍ത്തനങ്ങള്‍ പുരോഗമിയ്ക്കുകയാണ്.

മദായയിലെ സ്ഥിതി

മദായയിലെ സ്ഥിതി

സിറിയന്‍ നഗരമായ മദായയിലെ സ്ഥിതി അതിലും കഷ്ടമാണ്. അവിടെ പട്ടിണിയാണ് ജനങ്ങള്‍ക്ക് . ഒരു നേരത്തെ ഭക്ഷണം പോലും ഇല്ല.

പട്ടിണി മരണം

പട്ടിണി മരണം

നാല്‍പതോളം പേര്‍ ഇവിടെ പട്ടിണി മൂലം മരിച്ചുകഴിഞ്ഞിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്.

വിമതരുടെ നിയന്ത്രണം

വിമതരുടെ നിയന്ത്രണം

മറ്റൊരു വിമത ഗ്രൂപ്പ് ആയ ജെയ്‌ഷെ ഫത് വിമതരുടെ അധീനതയിലാണ് ഈ നഗരം. അതുകൊണ്ട് സിറിയന്‍ സൈന്യം ഇവിടേയ്ക്കുള്ള റോഡുകള്‍ അടച്ചിരിയ്ക്കുകയാണ്. അന്താരാഷ്ട്ര ഏജന്‍സികള്‍ക്ക് പോലും ഇവിടേയ്ക്ക് സഹായം എത്തിയ്ക്കാനാകുന്നില്ല.

വിശപ്പകറ്റാന്‍

വിശപ്പകറ്റാന്‍

വിശപ്പകറ്റാന്‍ വളര്‍ത്തു മൃഗങ്ങളേയും പട്ടികളേയും പൂച്ചകളേയും കൊന്ന് തിന്നുന്ന അവസ്ഥിയിലേയ്ക്ക് ഇവിടത്തുകാര്‍ എത്തിയിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. ചിലര്‍ പുല്ലും ഇലകളും ഒക്കെയാണത്രെ കഴിയ്ക്കുന്നത്.

പേക്കോലങ്ങള്‍

പേക്കോലങ്ങള്‍

പട്ടിണി കിടന്ന് എല്ലും തോലും ആയ അവസ്ഥയിലാണ് ഇവിടത്തെ ഭൂരിഭാഗം ജനങ്ങളും. പട്ടിണിയേക്കാള്‍ ഭേദം മരണമാണെന്ന് കരുതുന്നവര്‍ റഷ്യന്‍ ബോംബാക്രമണത്തെ കാത്തിരിയ്ക്കുന്നു എന്ന് പറയുന്നതാവും ശരി.

ലൈക്ക് വണ്‍ഇന്ത്യ

ലൈക്ക് വണ്‍ഇന്ത്യ

വേറിട്ടൊരു വാര്‍ത്താ വായനാനുഭവത്തിന് മലയാളം വണ്‍ഇന്ത്യയുടെ ഫേസ് ബുക്ക് എക്കൗണ്ട് ലൈക്ക് ഇവിടെ ക്ലിക്ക് ചെയ്യൂ ഫോളോ ട്വിറ്റര്‍

English summary
Scores killed in Russian air strikes in Syria's Idlib
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X