റഷ്യയ്ക്ക് ഞെട്ടല്‍; കാണാതായ വിമാനം കടലില്‍ തകര്‍ന്നുവീണു, 28ഓളം യാത്രക്കാര്‍
മോസ്‌കോ: റഷ്യയില്‍ നിന്ന് കാണാതായ വിമാനം കടലില്‍ തകര്‍ന്നുവീണതായി റിപ്പോര്‍ട്ട്. റഷ്യന്‍ വാര്‍ത്ത ഏജന്‍സികളെ ഉദ്ധരിച്ച് അന്താരാഷ്ട്ര മാധ്യമങ്ങളാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്യുന്നത്. 28 പേരുമായി പെട്രോപാവ്‌ലോവ്‌സ്‌ക്-കാംചാറ്റ്കിയില്‍ നിന്ന് കംചാറ്റ്ക പ്രാവിശ്യയിലെ പാലാനയിലേക്ക് യാത്ര തിരിച്ച എന്‍ 26 വിമാനമാണ് തകര്‍ന്നത്. ആറ് ക്രൂ അംഗങ്ങളാണ് വിമാനത്തിലുണ്ടായിരുന്നതെന്നാണ് റിപ്പോര്‍ട്ട്.

മലയാളികളുടെ 'കണ്ണ് തള്ളിയ' ചില വൈറല്‍ വെഡ്ഡിങ് ഫോട്ടോ ഷൂട്ടുകള്‍
നേരത്തെ വിമാനം കാണാതായെന്ന റിപ്പോര്‍ട്ട് പുറത്തുവന്നിരുന്നു, ഇതിന് പിന്നാലെ ഹെലിക്കൊപ്ടര്‍ അടക്കം ഉപയോഗിച്ച് തിരച്ചില്‍ നടത്തിയിരുന്നു. വിമാനം കടലില്‍ പതിച്ചിരിക്കാനുള്ള സാധ്യതയുണ്ടെന്ന് നേരത്തെ സൂചനയുണ്ടായിരുന്നു. 22 യാത്രക്കാരും 6 ക്രൂ അംഗങ്ങളുമാണ് വിമാനത്തിലുണ്ടായിരുന്നത്.
സാരിയില്‍ അതിസുന്ദരിയായി നവ്യ നായര്‍; ഏറ്റവും പുതിയ ചിത്രങ്ങള്‍ വൈറല്‍












Click it and Unblock the Notifications