ബലാത്സംഗത്തെ റഷ്യന്‍ സൈന്യം യുദ്ധമുഖത്ത് ആയുധമാക്കുന്നു; യുഎന്നില്‍ യുക്രെയിനിന്റെ ആരോപണം
ജനീവ : യുക്രൈനിലെ ബലാത്സംഗത്തിന്റെയും ലൈംഗികാതിക്രമങ്ങളുടെയും ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തലുകളാണ് ഇപ്പോള്‍ ഐക്യ രാഷ്ട്രസഭ മുന്നിലേക്ക് എത്തിക്കൊണ്ടിരിക്കുന്നത് . റഷ്യന്‍ സൈന്യം ബലാത്സംഗം ഒരു യുദ്ധായുധമായി ഉപയോഗിക്കുന്നതായി യുക്രേനിയന്‍ മനുഷ്യാവകാശ സംഘം ആരോപിച്ചെന്ന് ഒരു മുതിര്‍ന്ന യു എന്‍ ഉദ്യോഗസ്ഥന്‍ തിങ്കളാഴ്ച സുരക്ഷാ കൗണ്‍സിലിനോട് പറഞ്ഞു .
12 സ്ത്രീകളും പെണ്‍കുട്ടികളും ഉള്‍പ്പെട്ട ഒമ്പത് ബലാത്സംഗക്കേസുകള്‍ റഷ്യന്‍ സൈനികര്‍ക്കെതിരെ ആരോപിക്കുന്ന ഫോണ്‍ കോളുകള്‍ തന്റെ സംഘടനയുടെ എമര്‍ജന്‍സി ഹോട്ട്ലൈനുകള്‍ക്ക് ലഭിച്ചിട്ടുണ്ടെന്ന് ലാ സ്ട്രാഡ - യുക്രെയ്ന്‍ പ്രസിഡന്റ് കാതറീന ചെറെപാഖ പറഞ്ഞു . യുക്രെയ്‌നിലെ റഷ്യന്‍ അധിനിവേശക്കാര്‍ അക്രമവും ബലാത്സംഗവും ഇപ്പോള്‍ യുദ്ധായുധമായി ഉപയോഗിക്കുന്നുണ്ടെന്ന് ഞങ്ങള്‍ക്കറിയാമെന്ന് അവര്‍ പറയുന്നു .

എന്നാല്‍ ഈ ആരോപണങ്ങള്‍ എല്ലാം റഷ്യ നിഷേധിക്കുകയാണ്. യുക്രൈന്‍ അധിനിവേശം ആരംഭിച്ചതു മുതല്‍ സിവിലിയന്മാരെ ആക്രമിക്കുന്നത് റഷ്യ ആവര്‍ത്തിച്ച് നിഷേധിച്ചു. കൂട്ടബലാത്സംഗം, കുട്ടികള്‍ക്കുമുന്നില്‍ ബലാത്സംഗം എന്നിവ ഉള്‍പ്പെടെ റഷ്യന്‍ സേനയുടെ ലൈംഗികാതിക്രമ ആരോപണങ്ങള്‍ പരിശോധിക്കാന്‍ യുഎന്‍ മനുഷ്യാവകാശ നിരീക്ഷകര്‍ ശ്രമിക്കുന്നുണ്ടെന്നും യുഎന്‍ കഴിഞ്ഞ ആഴ്ച പറഞ്ഞിരുന്നു. അതേസമയം, യുക്രെനിയന്‍ സൈന്യത്തിനെതിരെ സമാനമായ ആരോപണങ്ങള്‍ ഉയരുന്നുണ്ട്.
യുക്രെയ്ന്‍ സേനയ്ക്കെതിരായ ആരോപണങ്ങളില്‍ അഭിപ്രായം പറയാനുള്ള അഭ്യര്‍ത്ഥനയോട് യുക്രെയ്നിന്റെ യുഎന്‍ മിഷന്‍ ഇതുവരെ പ്രതികരിച്ചില്ല. ഞങ്ങള്‍ ഒന്നിലധികം തവണ പ്രസ്താവിച്ചതുപോലെ, സിവിലിയന്മാര്‍ക്കെതിരെ റഷ്യ യുദ്ധം ചെയ്യുന്നില്ലെന്ന് റഷ്യയുടെ ഡെപ്യൂട്ടി യു എന്‍ അംബാസഡര്‍ ദിമിത്രി പോളിയാന്‍സ്‌കി രക്ഷാസമിതിയില്‍ പറഞ്ഞു.
അതേസമയം , നീതിയും ഉത്തരവാദിത്തവും ഉറപ്പാക്കാന്‍ എല്ലാ ആരോപണങ്ങളും സ്വതന്ത്രമായി അന്വേഷിക്കണമെന്ന് യുഎന്‍ വനിതാ എക്സിക്യൂട്ടീവ് ഡയറക്ടര്‍ സിമ ബഹൂസ് പറഞ്ഞു . ബലാത്സംഗവും ലൈംഗികാതിക്രമങ്ങളെ കുറിച്ചുമാണ് ഞങ്ങള്‍ കൂടുതലായി കേള്‍ക്കാറുള്ളതെന്നും അവര്‍ വ്യക്തമാക്കി.
അതേസമയം , യുക്രൈന്‍ യുദ്ധം കൂടുതല്‍ രൂക്ഷമായേക്കാമെന്ന് സൂചനകളും പുറത്തുവരുന്നുണ്ട് , റഷ്യ കൂടുതല്‍ നഗരങ്ങള്‍ ലക്ഷ്യമിട്ട് സൈനിക നീക്കങ്ങള്‍ നടത്തുകയാണ് . ഖാര്‍ക്കീവ് , ഖേര്‍സന്‍ , ബുച്ച , മരിയോപോള്‍ , ചെര്‍ണിഹീവ് , ഒഡേസ നഗരങ്ങള്‍ വന്‍ നാശനഷ്ടങ്ങളാണ് നേരിട്ടിരിക്കുന്നത് . കൊടും ക്രൂരതകളാണ് ഇവിടങ്ങളിലെല്ലാം റഷ്യന്‍ സൈന്യം നടത്തിയിരിക്കുന്നത് .












Click it and Unblock the Notifications