Get Updates
Get notified of breaking news, exclusive insights, and must-see stories!

നൂറ്റാണ്ടിന്റെ വിവാഹ മോചനം!!! സംഭവം എന്താണെന്നറിയാമോ?

ജനീവ: വിവാഹമോചനങ്ങള്‍ ഇപ്പോള്‍ ഒരു പുതിയ സംഭവം അല്ല. എങ്കിലും വിവാഹ മോചനങ്ങള്‍ വാര്‍ത്തകളില്‍ ഇടം പിടിയ്ക്കുന്നത് എങ്ങനെയാണ്?

ഒന്നുകില്‍ സെലിബ്രിറ്റികളാകണം വിവാഹ മോചിതരാകുന്നത്. അല്ലെങ്കില്‍ എന്തെങ്കിലും വലിയ പ്രത്യേകത വേണം. ഇപ്പോള്‍ പറയാന്‍ പോകുന്നത് അങ്ങനെ ഒരു വാര്‍ത്തയാണ്. ഈ നൂറ്റാണ്ടിന്റെ വിവാഹമോചനം എന്ന് മാധ്യമങ്ങള്‍ വിശേഷിപ്പിയ്ക്കുന്ന ഒരു സംഭവം.

കോടികള്‍ ജീവനാംശം നല്‍കി വിവാഹ ബന്ധം വേര്‍പെടുത്തുന്ന ഒരു കോടീശ്വരന്റെ വാര്‍ത്ത.

ദിമിത്രി റിബോലോവ്‌ലെവ്

ദിമിത്രി റിബോലോവ്‌ലെവ്

റഷ്യന്‍ കോടീശ്വരനായ ദിമിത്രി റിബോലോവ്‌ലെവ് ആണ് ഇപ്പോള്‍ വീണ്ടും വാര്‍ത്തകളില്‍ ഇടം നേടുന്നത്. തന്റെ മുന്‍ ഭാര്യയ്ക്ക് നല്‍കുന്ന ജീവനാംശമാണ് ഇപ്പോള്‍ വാര്‍ത്തയാകുന്നത്.

എലേന റിബോലോവ്‌ലെവ്

എലേന റിബോലോവ്‌ലെവ്

വിവാഹിതരായി 23 വര്‍ഷം ഒരുമിച്ച് കഴിഞ്ഞവരാണ് ദിമിത്രിയും എലേനയും. പക്ഷേ അവര്‍ പിരിയാന്‍ തീരുമാനിച്ചപ്പോള്‍ സ്വത്ത് തര്‍ക്കം കോടതിയിലെത്തി.

ഇരുപത്തിയാറായിരം കോടി

ഇരുപത്തിയാറായിരം കോടി

മെയ് 2014 ല്‍ ആണ് സ്വിറ്റ്‌സര്‍ലന്റിലെ ഒരു കോടതി ഈ കേസില്‍ വിധി പറഞ്ഞത്. നാല് ബില്യണ്‍ സ്വിസ് ഫ്രാങ്ക്‌സ് എലേനയ്ക്ക് നല്‍കണം എന്നായിരുന്നു ഉത്തരവ്. ഏതാണ് ഇരുപത്തിയാറായിരം കോടിയിലധികം വരും ഇത്.

പിന്നേം കേസ്?

പിന്നേം കേസ്?

എന്നാല്‍ ഈ വിധിയില്‍ ദിമിത്രി തൃപ്തനായിരുന്നില്ല. കേസ് പിന്നേയും ജനീവയിലെ അപ്പീല്‍ കോടതിയിലെത്തി.

ആ വിധിയും

ആ വിധിയും

മൂവായിരത്തി എണ്ണൂറ് കോടി രൂപയും രണ്ട് റിയല്‍ എസ്റ്റേറ്റ് കമ്പനികളും മുന്‍ ഭാര്യയ്ക്ക് നല്‍കണം എന്നായിരുന്നു മേല്‍ക്കോടതിയുടെ വിധി.

പിന്നെന്ത് സംഭവിച്ചു?

പിന്നെന്ത് സംഭവിച്ചു?

പിന്നെ ഇരുവര്‍ക്കും ഇടയില്‍ എന്താണ് സംഭവിച്ചത് എന്ന് വ്യക്തമല്ല. പ്രശ്‌നം ഒത്തുതീര്‍ന്നതായി രണ്ട് പേരും ചേര്‍ന്ന് ഒരു സംയുക്ത പ്രസ്താവന അങ്ങ് പുറത്തിറക്കി.

എത്ര കൊടുത്തു

എത്ര കൊടുത്തു

സംഭവം ഒത്തുതീര്‍പ്പിലെത്തിയെങ്കിലും ദിമിത്രി എത്ര കോചടി രൂപയാണ് എലേനയ്ക്ക് നല്‍കിയത് എന്ന് ഇപ്പോഴും വ്യക്തമല്ല.

കോടീശ്വരന്‍ ദിമിത്രി

കോടീശ്വരന്‍ ദിമിത്രി

റഷ്യന്‍ കോടീശ്വരനായ ദിമിത്രി അപൂര്‍വ്വ കലാരൂപങ്ങള്‍ വലിയ വിലകൊടുത്ത് വാങ്ങുന്ന കക്ഷിയാണ്. ഫ്രഞ്ച് ഫുട്‌ബോള്‍ ക്ലബ്ബ് ആയ എഎസ് മൊണോക്കോയുടെ ഉടമയും ആണ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+