മാറിടത്തില്‍ പരസ്യം ചെയ്ത് രണ്ട് കമ്പനികള്‍
മോസ്‌കോ: മനുഷ്യന്റെ കണ്ണുകള്‍ കൂടുതലെത്തുന്ന സ്ഥലത്ത് പരസ്യം പ്രദര്‍ശിപ്പിക്കണമെന്നതാണ് പരസ്യക്കമ്പനികളുടെ പ്രധാന ലക്ഷ്യം. അതുവഴി കൂടുതല്‍ ആളുകള്‍ പരസ്യം ശ്രദ്ധിക്കുകയും ഉത്പന്നത്തിന് ഡിമാന്റ് വര്‍ദ്ധിക്കുകയും ചെയ്യും. ആളുകളെ ആകര്‍ഷിക്കാനായി പലതരത്തില്‍ പരസ്യം നല്‍കുന്നവരുണ്ടെങ്കിലും വ്യത്യസ്തതയാണ് പരസ്യ കമ്പനികളുടെ നിലനില്‍പിന് ആധാരം.
റഷ്യയിലെ രണ്ടു കമ്പനികള്‍ നല്‍കിയ പരസ്യം ഇത്തരത്തില്‍ വ്യത്യസ്തകൊണ്ടാണ് ശ്രദ്ധിക്കപ്പെട്ടത്. സ്ത്രീകളുടെ മാറിട വിടവില്‍ പരസ്യം നല്‍കിയായിരുന്നു കമ്പനി പേരെടുത്തത്. വസ്ത്രധാരണത്തില്‍ പിശുക്കു കാട്ടുന്ന റഷ്യന്‍ സുന്ദരികളെയും പണം ഉണ്ടാക്കാന്‍ ഏതു വഴിയും തേടുന്ന സ്ത്രീകളെയുമാണ് ഇതിനായി കമ്പനി തെരഞ്ഞെടുത്തത്.

സുന്ദരികളായ സ്ത്രീകള്‍ മാറിടത്തില്‍ പ്രദര്‍ശിപ്പിച്ച വാക്കുകള്‍ ഒരു തവണയെങ്കിലും വായിക്കാതെ മുന്നോട്ടുപോകാന്‍ മറ്റുള്ളവര്‍ക്ക് കഴിയില്ല. അതുകൊണ്ടുതന്നെ കമ്പനിയുടെ പരസ്യം കുറഞ്ഞ നാളുകള്‍ കൊണ്ടു ശ്രദ്ധിക്കപ്പെട്ടെന്ന് മാത്രമല്ല മറ്റൊരു സ്ഥലത്ത് നല്ല നിലയിലുള്ള ഓഫീസ് തുറക്കാനും കമ്പനിക്ക് സാധിച്ചു.
ദിവസം നൂറ് ഡോളര്‍വരെ ഇത്തരത്തില്‍ സമ്പാദിക്കുന്ന സ്ത്രീകള്‍ റഷ്യയിലുണ്ടത്രെ. വേശ്യാവൃത്തി വ്യാപകമായ റഷ്യയില്‍ ശരീരത്തിന്റെ അല്‍പഭാഗം മാത്രം തുറന്നുകാട്ടി പരസ്യം പ്രദര്‍ശിപ്പിക്കാന്‍ ഇപ്പോള്‍ നൂറു കണക്കിന് സ്ത്രീകളഉം രംഗത്തുണ്ട്. നല്ലൊരു വരുമാനമാര്‍ഗമായാണ് പലരും ഇതിനെ കാണുന്നത്. ഇത്രയും കൂടിയ തുക മറ്റു ജോലികള്‍ക്ക് തങ്ങള്‍ക്ക് ലഭിക്കുന്നില്ലെന്നും അവര്‍ പറയുന്നു.












Click it and Unblock the Notifications