കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

റഷ്യന്‍ കൊവിഡ് വാക്‌സിന്‍: മൂന്നാം ഘട്ട പരീക്ഷണം ഫിലിപ്പൈന്‍സില്‍ നടക്കും, പ്രതീക്ഷയോടെ ലോകം

Google Oneindia Malayalam News

മനില: കൊവിഡ് പ്രതിസന്ധിക്കിടെ ലോകത്തിന് പ്രതീക്ഷ നല്‍കിക്കൊണ്ടായിരുന്നു വാക്‌സിന്‍ കണ്ടുപിടിച്ചെന്ന വാര്‍ത്ത റഷ്യയില്‍ നിന്നും പുറത്തുവന്നത്. തന്റെ മകള്‍ വാക്‌സിന്‍ ഉപയോഗിച്ചതായി റഷ്യന്‍ പ്രസിഡന്റ് വ്‌ലാദിമിര്‍ പുടിന്‍ പറയുമ്പോള്‍, അത് വിശ്വാസ്യത ഏറ്റുന്നും ഉണ്ട്. 'സ്പുട്‌നിക് ്' എന്നാണ് വാക്‌സിന് നല്‍കിയിട്ടുള്ള പേര്. വാക്‌സിന് പുറത്തിറങ്ങിയതിന് പിന്നാലെ ആവശ്യക്കാരുടെ എണ്ണവും വര്‍ദ്ധിച്ചിട്ടുണ്ട്.

covid

20 രാജ്യങ്ങള്‍ ഇതുവരെ വാക്‌സിന് വേണ്ടി രംഗത്ത് വന്നിട്ടുണ്ട് എന്നാണ് റഷ്യ അവകാശപ്പെടുന്നത്. 100 കോടി ഡോസുകള്‍ക്കാണത്രെ ഓര്‍ഡര്‍ ലഭിച്ചിട്ടുള്ളത്. എന്നാല്‍ ഈ വാക്‌സിന്റെ മൂന്നാം ഘട്ട പരീക്ഷണം ഫിലിപ്പൈന്‍സില്‍ വച്ചാണ് നടക്കുകയെന്ന റിപ്പോര്‍ട്ടാണ് ഇപ്പോള്‍ പുറത്തുവരുന്നത്. ഒക്ടോബര്‍ മുതല്‍ മാര്‍ച്ച് വരെ ഫിലിപ്പൈന്‍സില്‍ വച്ച് പരീക്ഷണം നടക്കുമെന്ന് പ്രസിഡന്‍ഷ്യല്‍ വക്താവ് ഹാരി റോക്വ പറഞ്ഞു.

റ്ഷ്യയുടെ കൊവിഡ് വാക്‌സിന്‍ 2021 ഏപ്രില്‍ ആവുമ്പോഴേക്കും റഷ്യയുടെ കൊവിഡ് വാക്‌സിന് ഫിലിപ്പൈന്‍സ് ഫുഡ് ആന്‍ഡ് ഡ്രഗ് അഡ്മിനിസ്‌ട്രേഷന്‍ അനുമതി നല്‍കുമെന്നാണ് വക്താവ് പറയുന്നത്. മൂന്നാം ഘട്ട പരീക്ഷണങ്ങള്‍ റഷ്യയും ഫിലിപ്പൈന്‍സും ഒരേ കാലയളവില്‍ നടത്തുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

റഷ്യയുടെ കൊവിഡ് വാക്‌സിനുമായി സഹകരിക്കുമെന്ന് ആദ്യം അറിയിച്ച രാജ്യമായിരുന്നു ഫിലിപ്പൈന്‍സ്. ഫിലിപ്പൈന്‍സ് പ്രസിഡന്റ് റോഡ്രിഗോ ഡ്യൂട്ടര്‍ട്ടെ തന്റെ ശരീരത്തില്‍ വാക്‌സിന്‍ പരീക്ഷിക്കാന്‍ തയ്യാറാണെന്ന് അറിയിച്ച് രംഗത്തെത്തിയിരുന്നു.

റഷ്യയിലെ ഗാമലെയ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് എപിഡെമോളജി ആന്റ് മൈക്രോബയോളജിയില്‍ നിന്നുള്ള ഗവേഷകര്‍ കണ്ടെത്തിയ വാക്‌സിന്‍ ചൊവ്വാഴ്ചയായിരുന്നു റഷ്യയില്‍ രജിസ്റ്റര്‍ ചെയ്തത്. ഇത് വിവിധ പരീക്ഷണഘട്ടങ്ങള്‍ പൂര്‍ത്തിയാക്കിയ ശേഷം ജൂണ്‍ 18ന് മനുഷ്യരില്‍ പരീക്ഷണം ആരംഭിച്ചിരുന്നു. മോസ്‌കോയിലെ മെഡിക്കല്‍ യൂണിവേഴ്സിറ്റിയിലായിരുന്നു പരീക്ഷണം. കൊറോണ വളണ്ടിയര്‍മാരിലായിരുന്നു പരീക്ഷണം നടത്തിയത്.

റഷ്യയിലെ സെഷ്നോവ് യൂണിവേഴ്സിറ്റിയാണ് പരീക്ഷണം നടത്തിയത്്. പരീക്ഷണത്തിന്റെ ഘട്ടത്തില്‍ മനുഷ്യശരീരത്തില്‍ ഈ വാക്സിന്‍ എത്രത്തോളം സുരക്ഷിതമായി പ്രവര്‍ത്തിക്കും എന്ന് കണ്ടെത്തുകയായിരുന്നു. ഇത് വിജയകരമായെന്ന് സെഷ്നോവ് യൂണിവേഴ്സിറ്റിയിലെ ഡയറക്ടര്‍ അലക്സാണ്ടര്‍ ലുക്കാഷെവ് പറഞ്ഞത്. നൂറ് ശതമാനം സുരക്ഷിതത്വമുള്ളതാണ് ഈ വാക്സിന്നെും അദ്ദേഹം വ്യക്തമാക്കിയിരുന്നു.

ഇന്ത്യയില്‍ 25 ലക്ഷവും കടന്ന് കൊവിഡ് രോഗികള്‍, മരണം 50000 അടുക്കുന്നു; ആശങ്ക ഒഴിയുന്നില്ല...!!ഇന്ത്യയില്‍ 25 ലക്ഷവും കടന്ന് കൊവിഡ് രോഗികള്‍, മരണം 50000 അടുക്കുന്നു; ആശങ്ക ഒഴിയുന്നില്ല...!!

വാണിജ്യ യുദ്ധം മുറുകുന്നു; ഓപ്റ്റിക്കൽ ഫൈബർ ഉത്പന്നങ്ങളുടെ ആന്റി ഡമ്പിങ്ങ് നികുതി ഉയർത്തി ചൈനവാണിജ്യ യുദ്ധം മുറുകുന്നു; ഓപ്റ്റിക്കൽ ഫൈബർ ഉത്പന്നങ്ങളുടെ ആന്റി ഡമ്പിങ്ങ് നികുതി ഉയർത്തി ചൈന

English summary
Russian Covid Vaccine: The third phase of the test will take place in the Philippines
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X