റഷ്യയുടെ ഒരു കളിയും നടക്കുന്നില്ല, അമേരിക്ക കടുംപിടുത്തം തന്നെ: ഇന്ത്യയിലേക്കും എണ്ണ എത്തിയില്ല
റഷ്യന്‍ ക്രൂഡ് ഓയില്‍ വ്യാപാരത്തിന് തടസ്സം സൃഷ്ടിച്ച് അമേരിക്കയുടെ ഉപരോധം. അമേരിക്ക നിലപാട് കർശനമാക്കിയതോടെ 10 ദശലക്ഷം ബാരൽ റഷ്യയുടെ സോക്കോൾ ഗ്രേഡ് ക്രൂഡ് ഓയിൽ നിറച്ച നിരവധി ടാങ്കറുകൾ ദക്ഷിണ കൊറിയയുടെ തീരത്ത് കുടുങ്ങിക്കിടക്കുകയാണ്. 11 അഫ്രാമാക്‌സ് കപ്പലുകളും മൂന്ന് വലിയ ക്രൂഡ് കാരിയറുകളും (വിഎൽസിസി) ഉൾപ്പെടെ ഒരു ഡസനിലധികം കപ്പലുകൾ നിലവിൽ ദക്ഷിണ കൊറിയയിലെ യോസു തുറമുഖത്തിന് ചുറ്റും കുടുങ്ങിക്കിടക്കുന്നുവെന്നാണ് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോർട്ട് ചെയ്യുന്നത്.
പുതിയ പ്രതിസന്ധി റഷ്യയുടെ എണ്ണ വ്യാപാരത്തെ കാര്യമായി ബാധിക്കുകയും ചെയ്തിട്ടുണ്ട്. അമേരിക്ക ഏർപ്പെടുത്തിയ ഉപരോധത്തെ തുടർന്നും പണമിടപാടിൽ നേരിടുന്ന തടസ്സങ്ങളും കാരണമാണ് ക്രൂഡോയിൽ വിൽപ്പനയില്‍ റഷ്യ തടസ്സം നേരിട്ടുകൊണ്ടിരിക്കുന്നത്. റഷ്യയുടെ സഖ്ലൈയ്ൻ എണ്ണപ്പാടത്തുനിന്നുള്ള സോകോൾ ഗ്രേഡിലുള്ള ക്രൂഡോയിലാണ് വിൽക്കാൻ കഴിയാതെ ആഴ്ചകളായി കടലില്‍ കുടുങ്ങിക്കിടക്കുന്നതെന്നാണ് റിപ്പോർട്ട്.

സഖ്ലൈയ്ൻ എണ്ണപ്പാടത്തുനിന്നും ഒരു മാസം ഉത്പാദിപ്പിക്കുന്നതിന് തുല്യമായ അളവില്‍ എണ്ണയാണ് കൊറിയന്‍ തീരത്തിന് സമീപത്ത് കുടുങ്ങിക്കിടക്കുന്നത്. നേരത്തെ അമേരിക്കയുടെ എക്സോൺ മൊബീലിന്റെ വമ്പൻ സംരംഭങ്ങളിലൊന്നായിരുന്നു റഷ്യയിലെ സഖ്ലൈയ്ൻ-1 പദ്ധതി. എന്നാൽ യുക്രൈൻ അധിനിവേശത്തിന് പിന്നാലെ 2022ൽ എക്സോൺ മൊബീൽ, റഷ്യയുമായുള്ള സഹകരണം അവസാനിപ്പിക്കുകയായിരുന്നു.
വില്‍പ്പനയില്‍ പ്രതിസന്ധി നേരിട്ടതോടെ സഖ്ലൈയ്ൻ എണ്ണപ്പാടത്തുനിന്നുള്ള ഉത്പാദനം വലിയ തോതില്‍ കുറയുകയും ചെയ്തിട്ടുണ്ട്. അമേരിക്ക നിലപാട് കടുപ്പിച്ചതോടെ നേരത്തേത് പോലുള്ള ഉത്പാദനം പുനഃസ്ഥാപിക്കാൻ റഷ്യയ്ക്ക് സാധിച്ചിട്ടില്ല. പണം ഇടപാട് സംബന്ധിച്ച പ്രതിസന്ധി കാരണം ഇന്ത്യയുടെ പൊതുമേഖല സ്ഥാപനമായ ഇന്ത്യന്‍ ഓയില്‍ കോർപ്പറേഷന്റെ റഷ്യയുമായുള്ള ഇടപാടിലും തടസ്സം നേരിട്ടിരുന്നു.
പണമിടപാടിന് ഉപയോഗിക്കുന്ന കറൻസിയെച്ചൊല്ലിയുള്ള അഭിപ്രായവ്യത്യാസവും റഷ്യയും ഇന്ത്യയും തമ്മിലുള്ള എണ്ണ വ്യാപാരത്തിൽ കൂടുതൽ സങ്കീർണതകൾ സൃഷ്ടിക്കുന്നു. എന്നാല്‍ ഇത് സംബന്ധിച്ച ഔദ്യോഗിക പ്രതികരണങ്ങളൊന്നും രണ്ട് ഭാഗത്ത് നിന്നും ഇതുവരെ ഉണ്ടായിട്ടില്ല.
അമേരിക്കയുടെ ഉപരോധം കാരണം ദക്ഷിണ കൊറിയയ്ക്ക് സമീപം കുടുങ്ങിക്കിടക്കുന്ന കപ്പലുകളിലെ ക്രൂഡ് ഓയില്‍ വാങ്ങുന്നവരെ കണ്ടെത്താന്‍ റഷ്യക്ക് ഇതുവരെ സാധിച്ചിട്ടില്ല. ആഗോള ഊർജ വിപണിയെ തടസ്സപ്പെടുത്താതെ പ്രസിഡൻ്റ് വ്‌ളാഡിമിർ പുടിനും ഉക്രെയ്‌നിലെ റഷ്യൻ സൈന്യത്തിനും വരുമാനം കുറയ്ക്കുകയാണ് തങ്ങളുടെ ഉപരോധം ലക്ഷ്യമിടുന്നതെന്നാണ് അമേരിക്കയുടെ വിശദീകരണം.
-
വിദേശത്തുളളവർ ജോലി പോയി നാട്ടിലേക്ക് മടങ്ങേണ്ടി വരും, വീട് പണി നിർത്തേണ്ടി വരും, നാൾഫലം അറിയാം -
കഴിഞ്ഞ അഞ്ച് വര്‍ഷത്തെ വരുമാനം ഇനി സ്വര്‍ണം തരില്ല..! സ്വര്‍ണം ഇങ്ങനെ വാങ്ങിയാല്‍ ലാഭം -
സ്വര്‍ണവില വീണ്ടും കുറഞ്ഞു; ഇന്ന് രണ്ടാം തവണ വന്‍ ഇടിവ്, ആഭരണം വാങ്ങുന്നോ? പവന് വില -
ശബരി റെയിൽ പദ്ധതി; അങ്കമാലി-എരുമേലി പാതയിൽ 4 തുരങ്കങ്ങൾ, പാലങ്ങൾ നിരവധി, ആകെ 111 കി.മീ ദൂരം -
സ്വര്‍ണവില ഇടിഞ്ഞു; ട്രംപ് അല്ല, 'മാറ്റിയത്' ഇറാന്, പിന്നെ രൂപയും, ഇന്നത്തെ പവന് വില അറിയാം -
സ്വര്‍ണം ആര്‍ക്കും വേണ്ടേ? ആഭരണം വാങ്ങുന്നത് വിവാഹപാര്‍ട്ടിക്കാര്‍ മാത്രം, കാരണമിത് -
'മോഹൻലാലിനോടൊപ്പമുള്ള ഈ കിടപ്പറ സീനിനെ കുറിച്ച് കേട്ടപാടെ നടിമാർ പലരും ഓടി രക്ഷപ്പെട്ടു,കാരണം';ആലപ്പി അഷ്റഫ് -
സ്വർണം മലയാളികൾ വിൽക്കുന്നില്ല, എന്തുകൊണ്ടാണത്? അടിമുടി പെട്ട് ജ്വല്ലറിക്കാർ..കടുത്ത തിരിച്ചടി -
സ്വര്‍ണം 'പറ്റിക്കല്‍' തുടരുന്നു.. ഇന്ന് വീണ്ടും വില കൂടി, തിരികെ കയറി തുടങ്ങിയോ? ഗ്രാം, പവന് വില അറിയാം -
'സ്വര്‍ണം വാങ്ങലും വില്‍ക്കലും രണ്ടും നില്ക്കും, പൊതുജനം ആകെ അങ്കലാപ്പിൽ, ഒരു ദിവസം തന്നെ ലാഭവും നഷ്ടവും' -
ഖത്തര്‍ വീണത് അമേരിക്കക്ക് നേട്ടമായി; ജപ്പാനും ജര്‍മനിയും മറ്റു വഴി തേടി, ഗള്‍ഫ് രാജ്യങ്ങള്‍ക്ക് തിരിച്ചടി -
ആരാധന വോട്ടാകുമോ? തെരഞ്ഞെടുപ്പിനിറങ്ങിയ സെലിബ്രിറ്റികളോട് കേരളം ചെയ്തതിങ്ങനെ...












Click it and Unblock the Notifications